HOME » NEWS » Kerala » WHAT HAPPENED TO SANTHOSH GEORGE KULANGARA JJ

സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് എന്തുപറ്റി? വൈറലായി ആശുപത്രി കിടക്കയും എഡിറ്റിംഗ് ടേബിളും

ഇതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആയിരുന്നു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

News18 Malayalam | news18
Updated: February 22, 2021, 5:34 PM IST
സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് എന്തുപറ്റി? വൈറലായി ആശുപത്രി കിടക്കയും എഡിറ്റിംഗ് ടേബിളും
Santhosh George Kulangara
  • News18
  • Last Updated: February 22, 2021, 5:34 PM IST
  • Share this:
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയിൽ ഐ സി യു വാസത്തിനിടയിൽ എഡിറ്റിംഗ് ജോലി പൂർത്തിയാക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുരുതര രോഗം ബാധിച്ച് ഒരു മാസം മുമ്പാണ് ആശുപത്രിയിൽ കിടന്നതും അതിനിടെ ജോലി ചെയ്ത കാര്യവും യു ട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു.

പിത്താശയത്തിലെ കല്ല് നീക്കാനായി ശസ്ത്രക്രിയ നടത്തുകയും അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്ത കാര്യമാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. ജനുവരിയിൽ വയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കല്ല് നീക്കം ചെയ്യാൻ പറഞ്ഞത്. കല്ല് നീക്കം ചെയ്യേണ്ടത് അത്യാവശ്യമല്ലെങ്കിലും യാത്രക്കിടയിൽ ചികിത്സാ സൗകര്യം ഇല്ലാത്ത രാജ്യത്ത് വച്ച് ബുദ്ധിമുട്ട് ആകുമെന്ന് ആയിരുന്നു മുന്നറിയിപ്പ്.

You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS]
ഇതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആയിരുന്നു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള അനുഭവങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര കുറിച്ചത്,
'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]
'എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. പിത്താശയം മുഴുവനായും താക്കോൽദാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങാൻ ഇരിക്കേയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കടുത്ത ശ്വാസം മുട്ടൽ. ഇതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നാൽ, കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാൻ വെന്റിലേറ്റർ സഹായവും ആവശ്യമായി വന്നു.
'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ
[NEWS]

ന്യൂമോണിയ ഉണ്ടെന്ന് സി ടി സ്കാനിൽ വ്യക്തമായി. അടിയന്തരമായി തീർക്കേണ്ട ജോലികൾ ഏറ്റെടുക്കേണ്ടി വന്നത് വെള്ളിയാഴ്ച. എപ്പിസോഡ് മുടങ്ങാതിരിക്കാൻ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും ലാപ്ടോപ്പും ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് രാത്രി വൈകിയിരുന്നും ജോലികൾ തീർക്കുകയായിരുന്നു. എന്നാൽ, ഇതിനു പിന്നാലെ വീണ്ടും വേദന കൂടുകയായിരുന്നു. ഉറങ്ങി എഴുന്നേറ്റിട്ടും വേദന മാറിയില്ല. ഇതോടെ. കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ശ്വാസകോശത്തിലും ഇതിനിടെ നീർക്കെട്ട് ഉണ്ടായി, പൾസ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല. തിങ്കളാഴ്ച ഉച്ചക്കാണ് കണ്ണു തുറന്നത്. ഡോക്ടർമാർ ആശ്വാസത്തോടെ ചുറ്റും കൂടി. ഒരു മുതിർന്ന ഡോക്ടർ എന്റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ് നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ'
Published by: Joys Joy
First published: February 22, 2021, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories