നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • YouTube | മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പറന്ന വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി?

  YouTube | മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പറന്ന വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി?

  മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും പുതിയ വീഡിയോയിൽ ഫിറോസ് ചുട്ടിപ്പാറ പറയുന്നു

  Firoz

  Firoz

  • Share this:
   സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്ത പാചക പരീക്ഷങ്ങളുമായി ശ്രദ്ധേയേനായ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ (Firoz Chuttipapra) അടുത്തിടെ ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ മയിലിനെ (Pea cock) കറിവയ്ക്കാന്‍ ദുബായിലേക്ക് (Dubai) പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതേത്തുടർന്ന് ഫിറോസിന്റെ പുതിയ വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്. ദേശീയത ഉയര്‍ത്തി ഫിറോസിനെതിരെ വിമര്‍ശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. ഇന്ത്യയില്‍ മയിലിനെ തൊടാന്‍ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. ഏതായാലും മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പോയ ഫിറോസ് ചുട്ടിപ്പാറ തീരുമാനം മാറ്റിയിരിക്കുന്നു. മയിലിന് പകരം കോഴിയെ കറിവെക്കുന്നതാണ് ഫിറോസിന്‍റെ പുതിയ വീഡിയോ. മയിലിനെ ഒരു പാലസിന് കൈമാറിയെന്നും ഫിറോസ് വ്യക്തമാക്കുന്നു.

   മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും പുതിയ വീഡിയോയിൽ ഫിറോസ് ചുട്ടിപ്പാറ പറയുന്നു. 'മയിലിനെ ആരെങ്കിലും കറിവെക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ അങ്ങനെയൊരു കാര്യം. എത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല, ഈ പരിപാടി ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വെക്കുന്നു'- ഫിറോസ് വ്യക്തമാക്കുന്നു. 20000 രൂപയോളം കൊടുത്താണ് ഫിറോസ് കറിവെക്കാനായി മയിലിനെ വാങ്ങിയത്. ഇതിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഫിറോസ് ചുട്ടിപ്പാറ നേരിട്ടത്.

   ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ ചുവടെ


   'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്.
   അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്' എന്നായിരുന്നു ഒരു കമന്റ്.

   'വിശ്വാസം മാറ്റി നിര്‍ത്തി തന്നെ പറയാം നിങ്ങള്‍ കഴിക്കാന്‍ പറ്റുന്നതും ചിലര്‍ക്ക് പറ്റാതതും ആയ പല ജീവികളേയും പാകം ചെയ്യുന്ന വീഡിയോ കണ്ടു പക്ഷേ ഇതുവരെ പന്നിയെ എന്താ വെച്ചു കഴിക്കാഞ്ഞത് എന്ന് ആരും ചോദിച്ചില്ല പക്ഷേ മയില്‍ ഇറച്ചിയ്ക്ക് വേണ്ടി മാത്രം ദുബായില്‍ പോകുന്ന പോസ്റ്റ് ഇട്ടതിനോട് യോജിക്കാന്‍ കഴിയില്ല ഇവിടെ മതം അല്ല ദേശീയതയാണ് വികാരം താങ്കളുടെ ഇനിയുള്ള വീഡിയോ കാണുന്നതിന് താല്‍പ്പര്യം ഇല്ല' എന്നായിരുന്നു ഒരു കമന്റ്.

   'ഫിറോസ് നിങ്ങള്‍ എവിടെ പോയാലും ഒരു ഇന്ത്യന്‍ ആണെന്ന് മറക്കരുത്.. ഇത് പാടില്ല.. ചെയ്യരുത്.. ചെയ്താല്‍ ദുഖിക്കേണ്ടി വരും' എന്നായിരുന്നു ഒരു കമന്റ്.
   Published by:Anuraj GR
   First published:
   )}