• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Happy Father's Day 2019: ഫാദേഴ്സ് ഡേയിൽ അച്ഛന്‍റെ പാർട്ടി മകന് പിടിക്കാനാകുമോ?

പാർട്ടി രണ്ടാകുന്നതിന്‍റെ തുടക്കമിട്ടാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ സംസ്ഥാന സമിതി യോഗം.

news18
Updated: June 16, 2019, 12:25 PM IST
Happy Father's Day 2019: ഫാദേഴ്സ് ഡേയിൽ  അച്ഛന്‍റെ പാർട്ടി മകന്  പിടിക്കാനാകുമോ?
ജോസ് കെ മാണി കെ എം മാണിക്കൊപ്പം
  • News18
  • Last Updated: June 16, 2019, 12:25 PM IST IST
  • Share this:
കോട്ടയം: കേരളാ കോൺഗ്രസിൽ പിളർപ്പ് ഉറപ്പിച്ചു ജോസഫ്. ജോസ് കെ മാണി പാർട്ടിയിൽ നിന്ന് സ്വയം പുറത്തുപോകുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു. 28 ഹൈപവർ കമ്മിറ്റി അംഗങ്ങളിൽ 15 പേരും തനിക്കൊപ്പമാണെന്നും ജോസഫ് പ്രഖ്യാപിച്ചു.

അതേസമയം, ജോസ് കെ മാണി വിഭാഗത്തിന്‍റെ സംസ്ഥാനസമിതി യോഗം ഇന്നു കോട്ടയത്തു ചേരും. യോഗം ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കും. യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. ഇതോടെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവുമായി പാർട്ടി പിളരും.

പാർട്ടി രണ്ടാകുന്നതിന്‍റെ തുടക്കമിട്ടാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ സംസ്ഥാന സമിതി യോഗം. പരമാവധി സംസ്ഥാന സമിതി അംഗങ്ങളെ പങ്കെടുപ്പിച്ച് ഔദ്യോഗികപക്ഷം തങ്ങളാണെന്ന് തെളിയിക്കാനാണ് ജോസ് കെ മാണിയും കൂട്ടരും ലക്ഷ്യം വെയ്ക്കുന്നത്. യോഗത്തോടെ ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തീരുമാനിക്കും.

എന്നാൽ, നേരത്തെ മാണിപക്ഷത്ത് ഉണ്ടായിരുന്ന സി എഫ് തോമസ്, ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ജോസ് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുത്തേക്കില്ല. ഇതോടെ മാണി പക്ഷത്ത് വിള്ളലുണ്ടാക്കാൻ ജോസഫിന് കഴിയും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്ന എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് ജോസഫ് തീരുമാനിച്ചിരിക്കുന്നത്.

പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവം; വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത്

സമീപദിവസങ്ങളിൽ ഔദ്യോഗികയോഗം ചേർന്ന് അച്ചടക്കനടപടി തീരുമാനിക്കും. പാർട്ടിയിൽ തനിക്കുള്ള ശക്തി തെളിയിക്കാനാകും ഇന്ന് ജോസ് കെ മാണി ശ്രമിക്കുക. പരമാവധി പ്രവർത്തകരെ കോട്ടയത്ത് എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫലത്തിൽ ഇന്നത്തെ യോഗത്തോടെ കേരള കോൺഗ്രസ് രണ്ട് വഴിക്കാവും.

Loading...

അതേസമയം, കോട്ടയത്തെ കേരളാ കോൺഗ്രസ് ഓഫീസ് കനത്ത പൊലീസ് കാവലിലാണ്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫ് അംഗങ്ങൾക്ക് കത്ത് നൽകി. എന്നാൽ, സംസ്ഥാനസമിതി നിശ്ചയിച്ചതുപോലെ തന്നെ കാര്യങ്ങൾ നടക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.

First published: June 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...