തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 13 ജില്ലകളില്‍ സംഭവിച്ചതെന്ത്?

തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രമപഞ്ചായത്തിലെ ഭരണം എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാനായതും യു.ഡി.എഫിന് നേട്ടമായി. ചേര്‍ത്തല മുന്‍സിപ്പാലിറ്റിയിലാണ് കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തത്.

news18
Updated: June 28, 2019, 4:24 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 13 ജില്ലകളില്‍ സംഭവിച്ചതെന്ത്?
ന്യൂസ് 18
  • News18
  • Last Updated: June 28, 2019, 4:24 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് മുന്നണികള്‍. 22 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യു ഡി എഫ് നേടി. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. നേരത്തെ ഇത് എല്‍ഡിഎഫ് 23, യു.ഡി.എഫ് 14, ബി.ജെ.പി നാല്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയായിരുന്നു.

മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച 14 സീറ്റുകള്‍ നിലനിര്‍ത്തിയ എല്‍.ഡി.എഫ് എട്ട് സീറ്റുകള്‍ യുഡി.എഫില്‍ നിന്നും പിടിച്ചെടുത്തു. എട്ട് സീറ്റുകള്‍ നിലനിര്‍ത്തിയ യു.ഡി.എഫ് 9 സീറ്റുകളാണ് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തത്. ബി.ജെ.പിയാകട്ടെ നാല് സീറ്റുകള്‍ നിലനിര്‍ത്തുകയും ഒരു സീറ്റ് യു.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രമപഞ്ചായത്തിലെ ഭരണം എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാനായതും യു.ഡി.എഫിന് നേട്ടമായി. ചേര്‍ത്തല മുന്‍സിപ്പാലിറ്റിയിലാണ് കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തത്.

തിരുവനന്തപുരം

കല്ലറ ഗ്രാമപഞ്ചായത്തിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. വെള്ളകുടി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ വിജയിച്ചതാണ് ഇടതിന് പഞ്ചായത്ത് ഭരണം നഷ്ടമാക്കിയത്. 143 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ ജയിച്ചത്.

കാട്ടാക്കട പനയംകോട് വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് 552 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.

കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോട്ടുകോണം വാര്‍ഡ് അംഗമായിരുന്ന സിപിഐ എമ്മിലെ ടി അശോക് കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്‍റെ ഭാര്യ എല്‍ ശ്രീകലയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

അമ്പൂരി പഞ്ചായത്തിലെ ചിറയക്കോട് വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. 182 വോട്ടിന് ബാബു ജോസഫാണ് വിജയിച്ചത്.

മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. ബി നസീറ ആണ് വിജയിച്ചത്. സിപിഎമ്മിലെ റീജയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ എം സബീന, ബിജെപിയിലെ ടി ശ്രീജ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.

കൊല്ലം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ മൂന്നിടത്തും സി.പി.എം വിജയം. ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു.

കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ സിപിഐയിലെ എ. ലില്ലിക്കുട്ടിയെ കോണ്‍ഗ്രസിലെ സിന്ധു പ്രസാദ് 137 വോട്ടിനു തോല്‍പിച്ചു. സിപിഐ യുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡില്‍ സിപിഎമ്മിലെ നസീമ ബീവി സലിം കോണ്‍ഗ്രസിലെ നൂര്‍ജഹാനെ 46 വോട്ടിനു തോല്‍പിച്ചു. കോണ്‍ഗ്രസില്‍ നിന്നു ഈ സീറ്റ് സിപിഎം പിടിച്ചെടുത്തു. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ തുമ്പോട് വാര്‍ഡില്‍ സിപിഎമ്മിലെ ജെഎം മര്‍ഫി കോണ്‍ഗ്രസിലെ അഡ്വ. ജി. മോഹനനെ 287 വോട്ടുകള്‍ക്കു തോല്‍പിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നെടുപുറം വാര്‍ഡില്‍ സിപിഎമ്മിലെ ബി.ബൈജു കോണ്‍ഗ്രസിലെ ആര്‍.രാജീവിനെ 480 വോട്ടുകള്‍ക്കു തോല്‍പിച്ചു. ബിജെപി ഇവിടെ 264 വോട്ടു പിടിച്ചു. നാല് വാര്‍ഡുകളിലും ബിജെപി മൂന്നാം സ്ഥാനത്താണ്.

കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും പിടിച്ചെടുത്തു.

പത്തനംതിട്ട

റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കമണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ജയിച്ചത്.

ആലപ്പുഴ

ചേര്‍ത്തല നഗരസഭയിലെ ടിഡി അമ്പലം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയായ വി.എസ്.സുരേഷ്‌കുമാറിന്‍റെ വിജയം.

കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറമ്പ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

കായംകുളം നഗരസഭയിലെ വെയര്‍ഹൗസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 73 വോട്ടുകള്‍ക്ക് എ.ഷാജിയാണ് വിജയിച്ചത്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍ ഡിവിഷന്‍ സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.

പാലമേല്‍ പഞ്ചായത്തിലെ മുകുളവിള വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി.

കോട്ടയം

കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച രാജേഷ് 394 വോട്ടുകള്‍ക്ക് വിജയിച്ചു.

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസിലി ജോണ്‍ പിടിച്ചെടുത്തു.

പാമ്പാടി ബ്ലോക്കിലെ കിടങ്ങൂര്‍ ഡിവിഷനും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

പാമ്പാടി ബ്ലോക്കിലെ തന്നെ ഏലിക്കുളം ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് ഒന്നാംവാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫിന് ജയം.

ഇടുക്കി

മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപ തെരഞ്ഞെടുപ്പ് വന്നത്. 147 വോട്ടുകള്‍ക്കാണ് സുനീഷ് ജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തും.

ഉപ്പുതറ പഞ്ചായത്തിലെ കാപ്പി പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 268 വോട്ടിന് പി.നിക്സണാണ് ജയിച്ചത്.

തൊടുപുഴ നഗരസഭയിലെ 23-ാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 429 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മായാ ദിനു വിജയിച്ചു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു. 265 വോട്ടുകള്‍ക്ക് ഷീന ഹരിദാസാണ് ജയിച്ചത്.

ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂര്‍ ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി.

എറണാകുളം

നെല്ലിക്കുഴി പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥിയായ അബ്ദുല്‍ അസീസ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

മഴുവന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷീബ വര്‍ഗീസ് 627 വോട്ടുകള്‍ക്ക് ജയിച്ചു.

തൃശൂര്‍

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റവു ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് 730 വോട്ടുകള്‍ക്ക് വിജയിച്ചു

പൊയ്യ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ കോണ്‍ഗ്രസിലെ സജിത ടൈറ്റസ് ജയിച്ചു.

പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസിലെ ആസിയ 183 വോട്ടുകള്‍ക്ക് സ്വന്തമാക്കി

കോലാഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസിലെ വി.കെ.സുരേഷ് 165 വോട്ടിന് ജയിച്ചു

പാലക്കാട്

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി

മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

മലപ്പുറം

പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
71 വോട്ടിന് എല്‍ഡിഎഫ് പിന്തുണയോടെ ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിയായ ശ്യാമള വെമ്പല്ലൂരാണ് വിജയിച്ചത്. ബിജെപിയാണ് രണ്ടാമത്.

തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സി.എം.ടി.സീതി 106 വോട്ടിനാണ് ജയിച്ചത്

ആനക്കയം പഞ്ചായത്തിലെ നരിയാട്ടുപാറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി

അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 18-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വി.ഷഹര്‍ബാന്‍ 106 വോട്ടുകള്‍ക്ക് വിജയിച്ചു.

പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.ഹൈദരാലി വിജയിച്ചു.

കോഴിക്കോട്

കൊടുവള്ളി നഗരസഭയിലെ 14-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി
ധര്‍മ്മടത്തെ കിഴക്കെ പാലയാട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി

വയനാട്

മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.അബ്ദുല്ല വിജയിച്ചു.

കണ്ണൂര്‍

ധര്‍മടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കിഴക്കെ പാലക്കാട് കോളനിയില്‍ ബിജെപി സ്ഥാനാര്‍ഥിവിജയിച്ചു
First published: June 28, 2019, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading