• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറി മുഖ്യമന്ത്രി; സഭയില്‍ നടന്നത് VIDEO

സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറി മുഖ്യമന്ത്രി; സഭയില്‍ നടന്നത് VIDEO

  • Last Updated :
  • Share this:
    തിരുവനന്തപുരം: നിയസഭാ നടപടികള്‍ക്കിടെ ജീവനക്കാരന്‍ മുഖേന സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി മുഖ്യമന്ത്രി. സഭയില്‍ നിന്നുള്ള ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്.

    മുഖ്യമന്ത്രിയില്‍ നിന്നും വങ്ങിയ കുറിപ്പ് ജീവനക്കാരന്‍ സ്പീക്കറുടെ ഡയസിന് താഴെ ഇരിക്കുന്ന ഉദ്യോഗസ്ഥാനാണ് കൈമാറിയത്. ഉടന്‍ തന്നെ ഈ ഉദ്യോഗസ്ഥന്‍ കുറിപ്പ് ഡയസിലെത്തി സ്പീക്കര്‍ക്ക് കൈമാറി. കുറിപ്പ് വായിച്ചശേഷം സഭ ഇങ്ങനെ കൊണ്ടു പോകാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

    മുഖ്യമന്ത്രി കുറിപ്പ് നല്‍കിയ ഉടന്‍ നിയമസഭ പിരിച്ചു വിട്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സഭാ നാഥനായ മുഖ്യമന്ത്രി തന്നെ നിയമസഭ നിര്‍ത്തി വയക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

    Also Read നിയമസഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ സത്യഗ്രഹം

    സഭ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നത് സഭാ ചരിത്രത്തില്‍ ആദ്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.

    മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് മുഖ്യമന്ത്രി നേരിട്ട് നടപടികള്‍ തടസപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മന്ത്രിക്കെതിരായ ആരോപണങ്ങളില്‍ സര്‍ക്കാരിന് മറുപടിയില്ല. സ്പീക്കര്‍ കുറിപ്പ് നല്‍കിയ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറിയതെന്നും ചെന്നിത്തല ആരോപിച്ചു.

    First published: