നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് കോവിഡ് പിടിപെട്ടാൽ എന്തുചെയ്യണം? മാർഗനിർദേശങ്ങൾ ഇങ്ങനെ

  COVID 19 | ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് കോവിഡ് പിടിപെട്ടാൽ എന്തുചെയ്യണം? മാർഗനിർദേശങ്ങൾ ഇങ്ങനെ

  ഫ്ലാറ്റിന് പരിസരത്ത് കുട്ടികൾ കളിക്കുന്നുണ്ടെങ്കിൽ അതൊഴിവാക്കണം. ഫ്ലാറ്റിനുള്ളിലെ ഒത്തുകൂടലുകൾ വേണ്ട. ഫ്ലാറ്റിനുള്ളിലെ പൊതുഇടങ്ങൾ (കളിസ്ഥലം, ജിംനേഷ്യം, മറ്റിടങ്ങൾ) എന്നിവ കൃത്യമായി അണുവിമുക്തമാക്കണം.

  Covid 19

  Covid 19

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ മുൻകരുതലുകളുമായി കോഴിക്കോട് കോർപ്പറേഷൻ. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ  പുറത്തിറക്കി.

  നഗരപരിധിയിൽ 220 ഫ്ലാറ്റുകളാണുള്ളത്. ഇതിൽ ഓരോന്നിലും 15 മുതൽ വീടുകൾ ഉണ്ട്. ഫ്ലാറ്റുകളിലെ താമസക്കാർ കോവിഡ് സുരക്ഷ മുൻകരുതലുകൾ കുറ്റമറ്റ രീതിയിൽ തന്നെ പാലിക്കണം. പരസ്പരം ഇടപഴകുമ്പോൾ, ഒപ്പമുള്ളയാൾ രോഗിയാണെന്നു കരുതിത്തന്നെ മുൻകരുതൽ സ്വീകരിക്കണം. പൊതുസ്ഥലങ്ങളിലും ഫ്ലാറ്റിലും ഈ ജാഗ്രത ആവശ്യമാണ്.

  പത്രം, പാൽ, ഹോംഡെലിവറി, മത്സ്യ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ അകലം തന്നെ പാലിക്കണം. വിതരണക്കാരെ ഫ്ലാറ്റിനുള്ളിൽ പ്രവേശിപ്പിക്കരുത്. ഇതിനായി പ്രത്യേകസൗകര്യം വീടിനുമുന്നിൽ ഏർപ്പെടുത്താൻ ഫ്ലാറ്റ് ഉടമകൾ തയ്യാറാകണം. ഫ്ലാറ്റിന് പുറത്തുപോയി വരുമ്പോൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് അണുവിമുക്തി നടത്തണം. ഇതിനുള്ള സജ്ജീകരണം ഉടമയോ അസോസിയേഷനോ ഒരുക്കണം.

  You may also like:മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ‍ [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്‍ [NEWS]

  ബിസിനസ് - ഔദ്യോഗിക ആവശ്യങ്ങൾക്കായി  തുടർച്ചയായി പുറത്തുപോകുന്നവരെ പ്രത്യേകമായി നിരീക്ഷിക്കണം. അവർ അന്തേവാസികളുമായി കൂടുതൽ സമ്പർക്കം പുലർത്തരുത്. സംസ്ഥാനത്തിന് പുറത്തു പോകുന്നവർ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കിൽ അവരെ പ്രത്യേകം നിരീക്ഷണത്തിലാക്കുകയും ചെയ്യണം. അവരുമായി ഇടപഴകരുത്.

  ഫ്ലാറ്റിന് പരിസരത്ത് കുട്ടികൾ കളിക്കുന്നുണ്ടെങ്കിൽ അതൊഴിവാക്കണം. ഫ്ലാറ്റിനുള്ളിലെ ഒത്തുകൂടലുകൾ വേണ്ട. ഫ്ലാറ്റിനുള്ളിലെ പൊതുഇടങ്ങൾ (കളിസ്ഥലം, ജിംനേഷ്യം, മറ്റിടങ്ങൾ) എന്നിവ കൃത്യമായി അണുവിമുക്തമാക്കണം.

  സുരക്ഷാ ജീവനക്കാർ, മറ്റ് ജീവനക്കാർ തുടങ്ങിയവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ദൂരസ്ഥലങ്ങളിൽ ഇടയ്ക്കിടെ പോകുന്നില്ലെന്നും സമൂഹത്തിൽ ഇടപഴകുന്നില്ലെന്നും ഉറപ്പാക്കണമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
  Published by:Joys Joy
  First published:
  )}