ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികൾക്കായി ഹാജരായ വക്കീൽ ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ
ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികൾക്കായി ഹാജരായ വക്കീൽ ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ
What is CWC chairman's association with the accuised in Walayar rape case? | വിചാരണ ഘട്ടത്തിലും ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറുകയാണ്
വാളയാറിൽ സഹോദരിമാരായ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നെന്ന കേസിന്റെ വിധിയിൽ ദുരൂഹത തുടരവേ, പ്രതികൾക്കായി വാദിച്ച വക്കീലിന്റെ തസ്തികയുടെ പേരിലും വിവാദം മുറുകുന്നു.
പ്രതികൾക്കായി ഹാജരായ പ്രദീപ്കുമാർ ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ ആണ്. വിചാരണ ഘട്ടത്തിലും ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറുകയാണ്.
വിധിയിൽ ദുരൂഹത ഏറിയതോടെ പോലീസ് അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടം വാദിച്ച അഭിഭാഷകന് സർക്കാർ പദവിയുണ്ടെന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതും തിരിച്ചടിയായി. പുനരന്വേഷണ ആവശ്യം ശക്തമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.