• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഡിഫൻസീവ് ഡ്രൈവിംഗ് എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്നു കാണൂ

news18india
Updated: December 6, 2018, 8:18 PM IST
ഡിഫൻസീവ് ഡ്രൈവിംഗ് എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്നു കാണൂ
news18india
Updated: December 6, 2018, 8:18 PM IST
തിരുവനന്തപുരം: നമ്മുടെ നാട്ടിലുള്ള ഡ്രൈവർമാർ വളരെക്കുറച്ച് മാത്രം കേട്ടിരിക്കാൻ സാധ്യതയുള്ള സാധനമാണ് ഡിഫൻസീവ് ഡ്രൈവിംഗ്. എന്നാൽ, ശ്രദ്ധയോടെയും കരുതലോടെയും വാഹനം ഓടിക്കാൻ അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം, വാഹനത്തിലെ ഏതാനും സമയത്തെ യാത്രയേക്കാൾ വലുതാണ് ജീവിതയാത്ര. ഡിഫൻസീവ് ഡ്രൈവിംഗിന് ഏറ്റവും ആവശ്യം നിയമപരമായ രേഖകൾ സ്വായത്തമാക്കുകയാണ്. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് സേഫ്റ്റി എഞ്ചിനിയർ ആയ സാലിഷ് ഉണ്ണിക്കൃഷ്ണൻ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സാലിഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സാലിഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

മ്മടെ നാട്ടിൽ ഡ്രൈവർമ്മാർ വളരെക്കുറച്ച്‌ കേട്ടിരിക്കാൻ സാധ്യത ഉള്ള സാധനം ആണു "ഡിഫൻസീവ്‌ ഡ്രൈവിംഗ്‌". വാഹനം ഓടിക്കുവാൻ ആദ്യം ആവശ്യം ലീഗൽ റിക്വയർമ്മെന്റ്സ്‌ ഫുൾഫിൽ ചെയ്യുക എന്നതാണു അതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണു.

1) ഡ്രൈവിംഗ്‌ ലൈസൻസ്‌ (കേരള മോട്ടോർ വാഹന നിയമപ്രകാരം)
2) ഡ്രൈവ്‌ ചെയ്യുന്ന വാഹനത്തിന്റെ രേഖകൾ (As Per Kerala MVD Rules)
3) വാഹനത്തിനു നിർബന്ധമായും ഇൻഷുറൻസ്‌ ഉണ്ടായിരിക്കണം.
4) ഇരു ചക്ര വാഹനം ആണെങ്കിൽ റൈഡിംഗ്‌ ഗിയർ (ഹെൽമെറ്റ്‌/ഗ്ലൗ(ഓപ്ഷണൽ).

വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനു മുൻപ്‌ ഒരു വിഷ്വൽ ചെക്കപ്പ്‌ ആവശ്യമാണു പാർറ്റുകൾ ബാറ്ററി ടയർ മിറർ വിൻഡ്ഷീൽഡ്‌ വൈപ്പർ(കാലാവസ്ഥ) എന്നിവ ചെക്ക്‌ ചെയ്യുക. സ്റ്റാർട്ടിങ്ങിൽ ഹൈത്രോട്ടിലിൽ ന്യൂട്രലിൽ ഒരു ചെക്ക്‌ ഉണ്ട്‌ ഇൻഡിക്കേറ്റേഴ്സ്‌ ലൈറ്റ്സ്‌ വൈപ്പർ എന്നിവ. ലോ ത്രോട്ടിലിൽ ഗിയറിൽ ബ്രേക്ക്‌ ഒരു ടെസ്റ്റ്‌ ചെയ്യുന്നത്‌ നന്നായിരിക്കും. ഒരിക്കലും വാഹനത്തിൽ അനുവദിനീയമായ എണ്ണത്തിൽ കൂടുതൽ ആളുകളെയോ ലോഡോ കയറ്റരുത്‌. നിങ്ങൾ എത്ര വലിയ പദവി വഹിക്കുന്ന ആളോ പണക്കാരനോ ആയിരിക്കാം എങ്കിലും ഡ്രൈവിംഗ്‌ സീറ്റിൽ നിങ്ങൾ ഡ്രൈവർ മാത്രം ആണു എന്ന് മറക്കാതിരിക്കുക.

ഒരാൾ മാത്രം വിചാരിച്ചാൽ റോഡിലെ കാര്യങ്ങൾ ശരിയാകുമോ തീർച്ചയായും ഇല്ല എങ്കിലും ആദ്യം നിങ്ങൾ നന്നാകൂ എന്നിട്ട്‌ മറ്റുള്ളവരെ ഉപദേശിക്കാം.

പല പ്രശ്നങ്ങളും ടെൻഷനും ആയിട്ടാണു എല്ലാവരും ഡ്രൈവ്‌ ചെയ്യുന്നത്‌ എങ്കിലും നിങ്ങൾ ഡ്രൈവ്‌ ചെയ്യുംബോൾ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രം ആയിരിക്കണം. നോയ്സ്‌ ക്യാൻസലിംഗ്‌ ഇയർഫോണുകൾ ഡ്രൈവിങ്ങിൽ ഒരു കാരണവശാലും ഉപയോഗിക്കരുത്‌.

ഇനി ഡിഫൻസീവ്‌ ഡ്രൈവിങ്ങിനെ പറ്റി:- 1964 അമേരിക്കയിലെ ക്രിസ്‌ ഇംഹോഫ്‌ എന്ന ചങ്ങായി ആണു ഈ സംഭവം ഡവലപ്‌ ചെയ്തത്‌ അങ്ങോർ അവിടുത്തെ നാഷ്ണൽ സ്ഫ്റ്റി കൗൺസിലിന്റെ എന്തോ ആളായിരുന്നു എന്നാണു ഓർമ്മ.
1) റോഡിലെ സ്പീഡ്‌ നിർദ്ദേശങ്ങൾ പാലിക്കുക ( സ്പീഡ്‌ ലിമിറ്റ്‌ സൈനേജ്‌ ആണു അത്‌ അല്ലാതെ 100 കിമി എന്ന് കണ്ടാൽ 100 കുറച്ച്‌ ഓടിക്കരുത്‌ എന്നല്ല 100നു മുകളിൽ പോകരുത്‌ എന്നാണു)
2) സിഗ്നലുകൾ ശരിയായി നൽകുക.
3) തിരിയാൻ ഉള്ള സിഗ്നലുകൾ 100-150 മീറ്റർ മുൻപെങ്കിലും നൽകുക( തിരിയുന്നതിനു മുൻപ്‌ വേഗത കുറക്കാൻ മറക്കരുത്‌).
4) ഓവർട്ടേക്കിംഗ്‌ അനുവദിനീയമായ ഇടത്ത്‌ സൈഡ്‌ ഉണ്ടെന്ന് ഉറപ്പാക്കി മാതൃം ചെയ്യുക.
5) അനാവശ്യമായി ഹോൺ ഉപയോഗിക്കാതിരിക്കുക ആവശ്യത്തിനു ഉയോഗിക്കുകയും ചെയുക ഹോൺ ഉപയോഗിക്കാതിരുന്നാൽ വൈദ്യുതി ലാഭിക്കാൻ കഴിയില്ല.
6) മുൻപിലെ വാഹനത്തിൽ നിന്നും കൃത്യമായ അകലം പാലിക്കുക കുറച്ച്‌ എക്സ്ട്രാ അകലം ഇട്ടാലും കുഴപ്പമില്ല. പിന്നിൽ നിന്ന് വരുന്നവർക്ക്‌ തിരക്ക്‌ ഉണ്ടെങ്കിൽ അവർക്ക്‌ വഴി നൽകുക.
7) ആംബുലൻസ്‌ മറ്റ്‌ എമർജ്ജൻസി സർവ്വീസുകൾക്ക്‌ വഴി നൽകുക.
8.) സിഗ്നൽ ഇല്ലാത്ത കവലകളിൽ സ്പീഡ്‌ കുറച്ച്‌ ഇരുവശത്ത്‌ നിന്നും വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി കടക്കുക.
9) പ്രായമായവർക്ക്‌ പ്രിയോരിറ്റി കൊടുക്കുക അവരുടെ സ്പീഡ്‌ കാൽക്കുലേറ്റർ ഇപ്പോഴും അംബാസഡറിൽ ആണെന്ന് മറക്കരുത്‌ നിങ്ങളുടെ സ്പീഡ്‌ ഡ്യുകാറ്റിയിലും.

റോഡ്‌ പണിതിട്ടാൽ തീരുന്നതല്ല പിഡബ്ല്യുഡി പഞ്ചായത്ത്‌ മുൻസിപാലിറ്റി എന്നിവരുടെ ഉത്തരവാദിത്ത്വം. ആവശ്യമായ സൈനേജുകൾ പെഡസ്റ്റ്രിയൻസ്‌ ഡിവൈഡറുകൾ ബമ്പുകൾ എന്നിവ സ്ഥാപിക്കണം. റോഡ്‌ സേഫ്റ്റി അഥോറിറ്റിക്ക്‌ ഇതൊക്കെ ഉറപ്പാക്കേണ്ട ജോലിയുണ്ട്‌. കേവലം കമ്മീഷനടിക്കാൻ വേണി റോഡ്‌ പണി കോണ്ട്രാറ്റർക്ക്‌ കൊടുക്കരുത്‌.റോഡ്‌ സേഫ്റ്റി അഥോറിറ്റിയുടെ റിക്വയർമ്മ്ന്റ്സ്‌ ഇൻകോർപ്പറേറ്റ്‌ ചെയ്തായിരിക്കണം കോണ്ട്രാക്റ്റ്‌ കൊടുക്കേണ്ടത്‌. റോഡ്‌ ഹാൻഡോവർ വാങ്ങുംബോൾ ബന്ധപെട്ട ഉദ്യോഗസ്ഥൻ കവർ വാങ്ങാൻ മാത്രം ഇരിക്കരുത്‌ ആസ്‌ പേർ കോണ്ട്രാക്റ്റ്‌ പണി ക്മ്പ്ലീറ്റ്‌ ആയോ എന്ന് നോക്കണം.
വിവരാവകാശം എടുത്ത്‌ ആരേലും വീശിയാൽ പണിതവനും പണി കൊടുത്തവനും ഹാൻഡോവർ വാങ്ങിയവനും അടക്കം കുടുങ്ങും.

വാൽക്കഷ്ണം :- ദീപയല്ല തന്നെ എഴുതിയത്‌

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...