Explainer: കൂടത്തായിയിൽ നേരറിയാൻ ഡിഎൻഎ ടെസ്റ്റ്; എന്താണ് ഡിഎൻഎ പരിശോധന?
മൃതദേഹങ്ങൾ ആരുടെയൊക്കെയാണെന്ന് തിരിച്ചറിയുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്... എന്താണ് ഡിഎൻഎ ടെസ്റ്റ്?
news18-malayalam
Updated: October 8, 2019, 2:48 PM IST

DNA test - koodathayi
- News18 Malayalam
- Last Updated: October 8, 2019, 2:48 PM IST
കൂടത്തായിയിൽ രണ്ട് കല്ലറകളിൽനിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. മൃതദേഹങ്ങൾ ആരുടെയൊക്കെയാണെന്ന് തിരിച്ചറിയുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.
എന്താണ് ഡിഎൻഎ പരിശോധന? ഒരാളുടെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി തുടങ്ങി ഉറ്റബന്ധുക്കളുടെ ഡിഎൻഎകൾ തമ്മിൽ സാമ്യമുണ്ടാകും. ഇക്കാര്യം തിരിച്ചറിയുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. നമ്മൾ സാധാരണയായി കേട്ടുവരുന്നത് പിതൃത്വം നിർണയത്തിനുള്ള ഡിഎൻഎ പരിശോധനകളെക്കുറിച്ചാണ്. മൂന്നുരീതിയിലുള്ള ഡിഎൻഎ ടെസ്റ്റുകളാണുള്ളത്- ഓട്ടോസോമൽ ഡിഎൻഎ ടെസ്റ്റ്, മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ടെസ്റ്റ്, വൈ ക്രോമസോമൽ ഡിഎൻഎ ടെസ്റ്റ്. ഇതിൽ മൈറ്റോ കോൺഡ്രിയൽ ഡിഎൻഎ അമ്മയിൽനിന്ന് നേരിട്ട് മക്കൾക്ക് ലഭിക്കുന്നതാണ്. അമ്മയുമായി ബന്ധപ്പെട്ട ജീവശാസ്ത്രവഴി കണ്ടെത്താനാണ് ഈ ടെസ്റ്റ് ഉപയോഗിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനാണ് വൈ ക്രോമസോമൽ ഡിഎൻഎ ടെസ്റ്റ് നടത്തുന്നത്. പിതൃത്വനിർണയത്തിനുള്ള ഡിഎൻഎ ടെസ്റ്റ് ഇതാണ്.
മൈറ്റോ കോൺഡ്രിയൽ ഡിഎൻഎ പരിശോധന?
ന്യൂക്ലിയസിന് പുറത്തുള്ള കോശദ്രവ്യത്തിലാണ് മൈറ്റോകോണ്ഡ്രിയൽ DNA കാണപ്പെടുന്നത്. അവ അമ്മവഴിത്തലമുറകളിൽ (maternal off-springs or siblings) ഒരേ പോലെ ആയിരിക്കും. സാധാരണ DNA നൽകുന്നതിനേക്കാൾ ഉറപ്പായ വിവരങ്ങൾ നൽകാൻ ഇതു സഹായിക്കും. Y-ക്രോമസോം മാത്രം പരിശോധിച്ചാൽ ആള് പുരുഷനോ സ്ത്രീയോ അറിയാം. മുടി, ഉണങ്ങിയ ചർമ്മകോശങ്ങൾ, മാംസം, ഉമിനീർ, രക്തം, ശുക്ലം, യോനീദ്രവങ്ങൾ, കഫം, കൺപീള, മലം, മൂത്രം, വിയർപ്പ് തുടങ്ങി ഏതു ജൈവപദാർത്ഥവും DNA സ്രോതസായി ഉപയോഗിക്കാനാകും. മരണം നടന്നു വർഷങ്ങൾക്കുശേഷമായാൽ കഴിഞ്ഞായാൽ പോലും പല്ല്, അസ്ഥി, മുടി, രോമങ്ങൾ, നഖങ്ങൾ തുടങ്ങിയവ DNA സ്രോതസ്സായി അവശേഷിക്കും. കഴിഞ്ഞ ആഴ്ച കൂടത്തായിയിൽ മരിച്ചവരുടെ കല്ലറ തുറന്ന് ശേഖരിച്ച മൃതേദ അവശിഷ്ടങ്ങൾ ഇവയൊക്കെയാകാം.
കൂടത്തായി: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; കുടുംബാംഗങ്ങളുടെ ഡിഎൻഎയും പരിശോധിക്കും
ഡിഎൻഎ പരിശോധന എങ്ങനെ?
കംപ്യൂട്ടർ അപഗ്രഥനത്തിലൂടെയുള്ള പോളിമെറേസ് ചെയിൻ റിയാക്ഷൻ (പിസിആർ), എസ്.ടി.ആർ എന്നിങ്ങനെ രണ്ട് ടെസ്റ്റുകളാണ് നിലവിലുള്ളത്. ലഭ്യമായ സാംപിൾ പോളിമറേസ് എന്ന എൻസൈമിന്റെ സഹായത്തോടെ ചെയിൻ റിയാക്ഷൻ മാതൃകയിൽ പുനഃസൃഷ്ടിക്കുന്നതാണ് പി.സി.ആർ. ജിനോം ഡാറ്റാബേസുമായി സാംപിൾ ഡിഎൻഎ ഒത്തുനോക്കി ഒരാളെ മാത്രം വേറിട്ട് തിരിച്ചറിയാനാണ് ഷോർട് ടാൻഡെം റിപ്പീറ്റ്സ്(എസ്.ടി.ആർ) ടെസ്റ്റ് നടത്തുന്നത്.
കൂടത്തായിയിൽ പ്രധാനമായും മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ടെസ്റ്റായിരിക്കും അവലംബിക്കുക. ആദ്യം മരിച്ചത് പൊന്നാമറ്റത്തെ ടോം തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ആയിരുന്നു. പിന്നീട് മരിച്ചവരിൽ അന്നമ്മയുടെ മകൻ റോയി തോമസും സഹോദരൻ മാത്യുവും ഉണ്ട്. മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ടെസ്റ്റിലൂടെ ഇത്രയുംപേരുടെ മൃതദേഹം തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ.
എന്തുകൊണ്ട് പരിശോധന അമേരിക്കയിൽ
ജീവിച്ചിരിക്കുന്ന വ്യക്തികളിൽനിന്ന് എടുക്കുന്ന ഫ്രഷ് സാംപിളുകൾ ഉപയോഗിച്ചുള്ള പരിശോധന മാത്രമാണ് ഇന്ത്യയിലുള്ളത്. വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങളിൽനിന്നുള്ള സാംപിൾ ഉപയോഗിച്ച് ഡിഎൻഎ പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിൽ അമേരിക്കയിൽ മാത്രമാണുള്ളത്. കൂടത്തായിയിലെ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിക്കാൻ അമേരിക്കയിലേക്ക് അയയ്ക്കുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്.
എന്താണ് ഡിഎൻഎ പരിശോധന?