നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഘര്‍ഷമല്ല, സര്‍ഗ്ഗാത്മക സമരമാണ് വേണ്ടത്'; യൂത്ത് ലീഗ് നേതാവിന് എംഎസ്എഫിന്റെ മറുപടി

  'സംഘര്‍ഷമല്ല, സര്‍ഗ്ഗാത്മക സമരമാണ് വേണ്ടത്'; യൂത്ത് ലീഗ് നേതാവിന് എംഎസ്എഫിന്റെ മറുപടി

  എം എസ്എ ഫ് പ്രവര്‍ത്തകര്‍ സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങി പൊലീസിന്റെ അടിവാങ്ങണമെന്നും പത്രങ്ങളുടെ ഒന്നാം പേജില്‍ ചിത്രം വരുന്ന രീതിയില്‍ നീങ്ങണമെന്നുമായിരുന്നു യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ ആഹ്വാനം. പാര്‍ട്ടി ഗ്രൂപ്പുകളില്‍ വന്ന ശബ്ദ സന്ദേശം പുറത്തായതോടെ യൂത്ത് ലീഗ് നേതാവിനും എം എസ് എഫിനുമെതിരെ നിരവധി സോഷ്യല്‍ മീഡിയാ ട്രോളുകളുമുണ്ടായി.

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: സര്‍ക്കാറിനെതിരെ സംഘര്‍ഷഭരിതമായ സമരത്തിനിറങ്ങണമെന്ന് ആഹ്വാനം ചെയ്ത യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് മറുപടിയുമായി എം എസ് എഫ് നേതാവ്. സമരങ്ങള്‍ സംഘര്‍ഷഭരിതമായല്ല, സര്‍ഗ്ഗാത്മകമായാണ് നടത്തേണ്ടതെന്ന് എം എസ്എ ഫ് സംസ്ഥാന ട്രഷറര്‍ സി കെ നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു. ലാത്തിയടിയുടെ പാടുകള്‍ തിട്ടപ്പെടുത്തി സമരത്തിന്റെ ജയപരാജയങ്ങളെക്കുറിച്ച് വിലയിരുത്തുന്ന കാലമല്ലിത്. സര്‍ഗ്ഗാത്മക സമരത്തിന് ലോകത്തും ഇന്ത്യയിലും നിരവധി ഉദാരഹണങ്ങളുണ്ട്.- നജാഫ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  Also Read- ഒ അബ്ദുറഹ്മാന്റെ കോണ്‍ഗ്രസ് വിരുദ്ധ ലേഖനം പ്രബോധനം വെട്ടിമാറ്റി

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

  സംഘര്‍ഷഭരിതമായ സമരങ്ങളല്ല, സമരങ്ങള്‍ സര്‍ഗ്ഗാത്മകമാണ് ആവേണ്ടത് എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്,
  സമര ആവശ്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കാന്‍ സംഘര്‍ഷമാണ് വഴിയെന്ന് എം എസ്എ ഫ് വിശ്വസിക്കുന്നില്ല.
  ലാത്തി അടിയുടെ  പാടുകള്‍  തിട്ടപ്പെടുത്തി സമരത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ച് വിലയിരുത്തുന്ന വര്‍ത്തമാന കാലമല്ലിത്.
  സര്‍ഗാത്മക സമരങ്ങളെയാണ്  പ്രോത്സാഹിപ്പിക്കേണ്ടത് അതാണ് എം എസ്എ ഫിന്റെ കാഴ്ചപ്പാട്.
  സര്‍ഗാത്മക സമരത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ ലോകരാജ്യങ്ങളില്‍ കാണാം, റുവാണ്ട എന്നുപറയുന്ന രാജ്യം ലോകത്തിലെ ഏറ്റവും കൂടുതല്‍ മാലിന്യം ഉള്ള രാജ്യം ആയിരുന്നു ഒരു കാലത്ത്.
  ഇന്ന് ആ രാജ്യം മാലിന്യമുക്ത സ്റ്റേറ്റ് ആയി ലോകത്ത് അറിയപ്പെടുന്നു
  രാജ്യത്തിന്റെ ജനങ്ങളെ ബോധവല്‍ക്കരണം നടത്തിയതും സര്‍ക്കാരിനെ ഈ വിഷയത്തില്‍  ഉണര്‍ത്തിയതും തെരുവുകളില്‍ 'സംഗീത പരിപാടികള്‍' നടത്തി സര്‍ഗ്ഗാത്മക രീതിയില്‍ സമരം ചെയ്താണ് എന്നത് നമ്മള്‍ ഓര്‍ക്കണം,
  പിണറായി ഗവണ്‍മെന്റിന് ചരമഗീതം പാടിയും,
  തെരുവില്‍ ഭരണാധികാരിയെ വിചാരണ ചെയ്തും, കണ്ണ് തുറപ്പിക്കുന്ന മുദ്രാവാക്യങ്ങളും, ഏകാംഗ നാടകങ്ങളും സമരത്തിന്റെ മുഖങ്ങളാണിന്ന്.
  സര്‍ഗാത്മക സമരങ്ങളെയും ലാത്തിയും ജല പീരങ്കിയാലും ടിയര്‍ ഗ്യാസായും അടിച്ചമര്‍ത്തുന്ന സര്‍ക്കാറിനെതിരെ അഹിംസാത്മക സമരങ്ങള്‍ കാലത്തിന്റെ ചുവരെഴുത്താണ് എന്ന് എം എസ് എഫിന്  ബോധമുണ്ട്.
  പോരാട്ടം തുടരും.
  അറസ്റ്റ് വരിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല.  Also Read- വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

  എം എസ്എ ഫ് പ്രവര്‍ത്തകര്‍ സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങി പൊലീസിന്റെ അടിവാങ്ങണമെന്നും പത്രങ്ങളുടെ ഒന്നാം പേജില്‍ ചിത്രം വരുന്ന രീതിയില്‍ നീങ്ങണമെന്നുമായിരുന്നു യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ ആഹ്വാനം. പാര്‍ട്ടി ഗ്രൂപ്പുകളില്‍ വന്ന ശബ്ദ സന്ദേശം പുറത്തായതോടെ യൂത്ത് ലീഗ് നേതാവിനും എം എസ് എഫിനുമെതിരെ നിരവധി സോഷ്യല്‍ മീഡിയാ ട്രോളുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നേതാവിനെ തള്ളി എം എസ് എഫ് സംസ്ഥാന ട്രഷറര്‍ രംഗത്തെത്തിയത്.
  Published by:Rajesh V
  First published:
  )}