സാക്ഷരതാ മിഷനും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന 'സമ' പദ്ധതി എന്ത്? 

ആദ്യഘട്ടമായി സംസ്ഥാനത്തെ 1000 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 18, 2019, 4:04 PM IST
സാക്ഷരതാ മിഷനും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന 'സമ' പദ്ധതി എന്ത്? 
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • Share this:
സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ മിഷനും കുടുംബശ്രീയും ചേർന്ന് 'സമ ' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ലക്ഷം കുടുംബശ്രീ പ്രവർത്തകർക്ക് പത്ത്, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.

എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നത് ?

ആദ്യഘട്ടമായി സംസ്ഥാനത്തെ 1000 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഒരു തദ്ദേശ ഭരണ സ്ഥാപനത്തിൽ പത്ത്, ഹയർസെക്കണ്ടറി തുല്യതാ വിഭാഗങ്ങളിൽ 50 വീതം പഠിതാക്കളെ ഉൾക്കൊള്ളിച്ചാണ് ക്ലാസ് നടക്കുക. പഠിതാക്കളുടെ കോഴ്സ് ഫീസും പരീക്ഷാ ഫീസും പൂർണ്ണമായും കുടുംബ ശ്രീ വഹിക്കും. ഇതിനായി വേണ്ടി വരുന്ന തുക തദേശ സ്ഥാപനങ്ങളിലെ ഫണ്ടിൽ നിന്ന് ഈടാക്കും.

ആർക്കൊക്കെ പങ്ക് ചേരാം?

ഔപചാരിക തലത്തിൽ ഏഴാം ക്ലാസ് വിജയിച്ചവർക്കും സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ കോഴ്സ് പാസായവർക്കും പത്താം തരം തുല്യതാ കോഴ്സിൽ ചേരാനാകും. 17 വയസ്സാണ് കുറഞ്ഞ പ്രായം. പത്താം തരം തുല്യതാ കോഴ്‌സ്  പാസ്സായവർക്ക് പന്ത്രണ്ടാം തരം തുല്യതാ കോഴ്സിൽ ചേരാനാകും. 22 വയസ്സാണ് ഇതിനുള്ള കുറഞ്ഞ പ്രായം.

രജിസ്ട്രേഷൻ നടപടികൾ എങ്ങനെ? 

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. രജിസ്ട്രേഷൻ ഈ മാസാവസാനത്തോടെ പൂർത്തിയാക്കിയശേഷം അടുത്ത വർഷം ആദ്യ വാരം ക്ലാസുകൾ ആരംഭിക്കും.

പദ്ധതിയുടെ ഉദ്ഘാടനം നടന്നു

പദ്ധതിയുടെ ഉദ്ഘാടനം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാജ്യം മതപരമായി വിഭജിക്കപ്പെടുന്ന കാലത്ത് എല്ലാ പൗരന്മാരും ഒന്നാണെന്ന സന്ദേശമാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Published by: Rajesh V
First published: December 18, 2019, 4:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading