KT Jaleel| 'ഇ.പി. ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി. ജലീലിനുള്ളത്?': മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ

"ഇ പി ജയരാജനും എ കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത് ?''

News18 Malayalam | news18-malayalam
Updated: September 12, 2020, 3:13 PM IST
KT Jaleel| 'ഇ.പി. ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി. ജലീലിനുള്ളത്?': മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ
ഷാഫി പറമ്പിൽ
  • Share this:
പാലക്കാട്: ഇ.പി. ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് മന്ത്രി കെ.ടി. ജലീലിനുള്ളതെന്ന് മുഖ്യമന്ത്രിയോട് ചോദിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. സന്തത സഹചാരിയും പതിറ്റാണ്ടുകളുടെ ബന്ധവമുള്ള ഇ പി ജയരാജനെ മാറ്റി നിര്‍ത്തി മന്ത്രിസഭയുടെ യശസ്സുയര്‍ത്തി എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, കെ ടി ജലീലിനെ എന്ത് കൊണ്ട് മാറ്റിനിര്‍ത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Also Read- ഇഡി ചോദ്യം ചെയ്തത് ഒളിക്കാൻ പരമാവധി ശ്രമിച്ചു; മന്ത്രി തലയിൽ മുണ്ടിട്ടുപോയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ

യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്നും ഇ പി ജയരാജനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം ഒരു നിലപാട് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമോ എന്നെല്ലാം പരിഹസിച്ച മുഖ്യമന്ത്രിയുടെ ധാർമികത ജലീലിന്റെ കാര്യത്തിൽ എവിടെപ്പോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. "ഇ പി ജയരാജനും എ കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത് ? പ്രതിപക്ഷമോ മാധ്യമങ്ങളോ ഉയര്‍ത്തികൊണ്ടുവന്നതല്ല ഈ ആരോപണങ്ങള്‍. ഒരുലക്ഷത്തിലധികം രൂപ വരുന്ന സഹായം മന്ത്രിക്ക് വിദേശ രാജ്യത്തില്‍ നിന്ന് സ്വീകരിക്കാന്‍ നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം"- ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Also Read- 'സത്യം വിജയിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോരാ; ജനങ്ങളോട് വിശദീകരിക്കണം'



കെ. ടി ജലീലിനു മാത്രം മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നു. ഈ ഇടപാടുകള്‍ മുഖ്യമന്ത്രിക്ക് കൃത്യമായറിയാമെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. 'മന്ത്രി തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ മാറ്റി നിർത്തണം. എന്നിട്ട് അന്വേഷിക്കണം. യൂത്ത് കോൺഗ്രസ് ഇന്നലെ തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷേ കോവിഡിന്റെ കാലത്തായതുകൊണ്ട് പരിമിതികളുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് നിരന്തര സമരങ്ങളുണ്ടാകും. ബിജെപി ഇതിനകത്ത് നടത്തുന്ന സമരങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ട്.'- അദ്ദേഹം പറഞ്ഞു.
Published by: Rajesh V
First published: September 12, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading