തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെയും ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തിന്‍റെയും ഇടയിലായി രൂപം കൊണ്ട ചുഴലിക്കാറ്റിനെ പേടിയാണ് ഏവരും കാത്തിരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും (severe cyclonic storm) തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും (very severe cyclonic storm) മാറുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ തമിഴ്നാട്-ആന്ധ്ര തീരത്ത് വീശിയടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്നുമുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകുന്നേരമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഫോനി ചുഴലിക്കാറ്റായി മാറിയത്. അതേസമയം, ചുഴലിക്കാറ്റിന്‍റെ പേരിലാണ് ഇപ്പോൾ ചെറിയൊരു സംശയം ഉണ്ടായിരിക്കുന്നത്. 'ഫാനി' എന്ന് ആദ്യം വിളിച്ച ഈ ചുഴലിക്കാറ്റിനെ 'ഫോനി' എന്നാണ് ഇപ്പോൾ വിളിക്കുന്നത്.
ഫാനി (FANI) എന്നാണ് എഴുതുന്നതെങ്കിലും ഇതിന്‍റെ ഉച്ചാരണം ഫോനി (FONI) എന്നാണ്. അതുമാത്രമാണ് ഫാനിയും ഫോനിയും തമ്മിലുള്ള വ്യത്യാസം.
Cyclone Fani Live: ഫാനി ചുഴലിക്കാറ്റ്: കേരളത്തിൽ ഇന്നുമുതൽ കനത്ത മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെയും ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തിന്‍റെയും ഇടയിലായി രൂപം കൊണ്ട 'ഫോനി' ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ട് മണിക്കൂറിൽ 9 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം വൈകീട്ട് 5.30 നോട് കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ 5.9 N അക്ഷാംശത്തിലും 88.5 E രേഖാംശത്തിലും എത്തിയിരിക്കുന്നു. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 1200 കിമീറ്ററും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1390 കിമീ ദൂരത്തിലുമാണ് നിലവിൽ ഫോനി എത്തിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും (severe cyclonic storm) തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും (very severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഏപ്രിൽ 30 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന 'ഫോനി' അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കേരളം ഫോനി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അലർട് പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങളും പൊതുജനങ്ങൾക്കായുള്ള സുരക്ഷാ മുന്നറിയിപ്പുകളും നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.