തിരുവനന്തപുരം: ബി ജെ പി വിജയം ഇ വി എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ടെന്ന് ബി ജെ പി നേതാവ് സന്ദീപ് ജി വാര്യർ. കഴിഞ്ഞദിവസം വന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്തു കൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ ഈ ചോദ്യം. ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി ജെ പിക്ക് പോണ്ടിച്ചേരിയും അസമും ഒഴികെ എവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന് സന്ദീപ് പറഞ്ഞു. കേരളത്തിലാണെങ്കിൽ ഒരു സീറ്റ് പോലും ഇല്ലെന്നും ബിജെപി വിജയം ഇവി.എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ടെന്നും ആയിരുന്നു സന്ദീപ് ജി വാര്യരുടെ ചോദ്യം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയപ്പോൾ മുതൽ കോൺഗ്രസും സി പി എമ്മും ആം ആദ്മി പാർട്ടിയുമടക്കമുള്ള പാർട്ടികളുടെ ഉത്തരവാദിത്തമുള്ള നേതാക്കളും മാധ്യമപ്രവർത്തകരുമടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്നും പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നും കുപ്രചരണം നടത്തിയിരുന്നെന്നും സന്ദീപ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപ് ഇങ്ങനെ ചോദിച്ചത്.
'തെരഞ്ഞെടുപ്പിൽ വിജയികളാക്കുന്നവരെ പരാജിതർ അംഗീകരിക്കുകയും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു കാലങ്ങളായുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ കീഴ് വഴക്കം. 2004ൽ പരാജയപ്പെട്ടപ്പോഴൊക്കെ എത്ര വിശാലമനസ്സോടെയാണ് സ്വർഗീയ അടൽ ബിഹാരി വാജ്പേയ് പ്രതികരിച്ചത് എന്നോർമ്മിച്ചു പോവുകയാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയപ്പോൾ മുതൽ കോൺഗ്രസും സിപിഎമ്മും ആം ആദ്മി പാർട്ടിയുമടക്കമുള്ള പാർട്ടികളുടെ ഉത്തരവാദിത്വമുള്ള നേതാക്കളും മാധ്യമ പ്രവർത്തകരുമടക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്നും പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നും കുപ്രചരണം നടത്തിയിരുന്നു .
ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ബിജെപിക്ക് പോണ്ടിച്ചേരിയും അസമും ഒഴികെ എവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. കേരളത്തിലാണെങ്കിൽ ഒരു സീറ്റ് പോലും ഇല്ല. ബിജെപി വിജയം ഇവി.എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്ക് ഇപ്പോഴെന്ത് പറയാനുണ്ട് ?
തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിക്ഷ്പക്ഷതയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുതാര്യതയെയുമൊക്കെ അംഗീകരിക്കാൻ ജനാധിപത്യ ബോധം കാണിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് നമ്മുടെ ഭരണ സംവിധാനത്തിലുള്ള പൗരൻമാരുടെ വിശ്വാസമാകും. അതുകൊണ്ട് ഇ വി എം തട്ടിപ്പെന്ന വ്യാജ ആരോപണം ബി ജെ പി വിജയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രം ഉന്നയിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ആരും ചെയ്തു കൂടാ എന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.'
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമായിരുന്നു ബി ജെ പി വിജയിച്ചത്. അത് നേമം ആയിരുന്നു. എന്നാൽ, ഇത്തവണ നേമം നഷ്ടപ്പെട്ടു. പുതിയതായി ഒരു സീറ്റിലും ജയിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ആയിരുന്നു സന്ദീപ് ജി വാര്യരുടെ പ്രതികരണം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.