കാലിക്കറ്റ് സർവകലാശാല വിസി നിയമനം: ഗവർണറുടെ തീരുമാനം വൈകുന്നതിന് പിന്നിലെന്ത് ?

സർക്കാർ നോമിനിയ്ക്ക് പുറമെ കേന്ദ്രത്തിന് താല്പര്യമുള്ളയാൾ കൂടി ലിസ്റ്റിൽ ഇടം പിടിച്ചതോടെയാണ് ഗവർണറുടെ തീരുമാനം വൈകുന്നത്

News18 Malayalam | news18-malayalam
Updated: May 30, 2020, 11:10 AM IST
കാലിക്കറ്റ് സർവകലാശാല വിസി നിയമനം: ഗവർണറുടെ തീരുമാനം വൈകുന്നതിന് പിന്നിലെന്ത് ?
calicut university
  • Share this:
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരും ഗവർണറും രണ്ടു തട്ടിൽ. സർക്കാർ നോമിനിയ്ക്ക് പുറമെ കേന്ദ്രത്തിന് താല്പര്യമുള്ളയാൾ കൂടി ലിസ്റ്റിൽ ഇടം പിടിച്ചതോടെയാണ് ഗവർണറുടെ തീരുമാനം വൈകുന്നത്. ഭരണകക്ഷിയും സർക്കാറും നിർദ്ദേശിക്കുന്നയാൾ വിസിയാകുന്ന പതിവ്‌ മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എംജി സർവകാലശാലയിൽ പ്രൊഫസറായ ഡോ. കെ എം സീതിയാണ് കാലിക്കറ്റ് വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന്റെ നോമിനി. വിസിയെ കണ്ടെത്താനുള്ള സെർച്ച്‌ കമ്മിറ്റി സീതിയുടെ പേര് അംഗീകരിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ കമ്മിറ്റിയിലെ യുജിസി പ്രതിനിധിയും ജെഎൻയു വിസിയുമായ പ്രൊഫ.ജഗദീഷ് കുമാർ നിർദ്ദേശിച്ചത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് സി.എ ജയപ്രകാശിൻറെ പേര്.

TRENDING:Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി[NEWS]കൈയടിക്കൂ നടൻ സോനു സൂദിന്! കൊച്ചിയിൽ കുടുങ്ങിയ സ്ത്രീ തൊഴിലാളികളെ വിമാനത്തിൽ ഒഡീഷയിലെത്തിച്ച് താരം [NEWS]'പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ മുറിക്കുള്ളിൽ കയറിയെന്ന വാദത്തിൽ കഴമ്പില്ല'; ഉത്രയുടെ വീട്ടിലെത്തിയ വാവ സുരേഷ് പറയുന്നത് [NEWS]
ലിസ്റ്റ് ഗവർണറുടെ മുന്നിൽ എത്തിയിട്ട് പത്ത് ദിവസമാവുന്നു. ഡോ.സീതി വിസി ആവണമെന്നാണ് താത്പര്യമെന്ന് സർക്കാർ ഗവർണറെ അറിയിച്ചെങ്കിലും അദ്ദേഹം തീരുമാനം എടുത്തിട്ടില്ല. സെർച്ച് സമിതിയിലെ അക്കാദമിക് വിദഗ്ധൻ ജെ.എൻ.യു വിസിയാണെന്നും അദ്ദേഹം നിർദ്ദേശിച്ചയാളെ വി.സിയാക്കണമെന്നും ജയപ്രകാശിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ദളിത് സമുദായത്തിൽ നിന്നുള്ള ആദ്യ വിസിയായി ജയപ്രകാശ് വരണമെന്നും ആവശ്യം ഉയരുന്നുണ്ട്.

എന്നാൽ സംസ്ഥാന സർക്കാറിന് കീഴിലുള്ള സർവകലാശാലയിൽ വി.സിയെ നിയമിക്കുവാനുള്ള അധികാരം സർക്കാരിനാണെന്നാണ് CPM വാദം. എം. ജി സർവകലാശാല സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസിലെ ഡോ.കെ.എം സീതി പേരെടുത്ത അധ്യാപകനാണ്. മറ്റു സർവ്വകലാശാലകളിലൊന്നും മുസ്‌ലിം സമുദായത്തിൽ നിന്നുള്ള വി സി ഇല്ലെന്നും വാദമുണ്ട്. കെ എം സീതിക്ക് ഇക്കഴിഞ്ഞ 28ന് 60 വയസ് പൂർത്തിയായി. 60 വയസ് കഴിഞ്ഞാൽ വി.സി ആയി നിയമിക്കരുതെന്നാണ് ചട്ടം. എന്നാൽ അപേക്ഷ നൽകിയ സമയത്തെ പ്രായമാണ് പരിഗണിക്കേണ്ടതെന്ന വാദവുമുണ്ട്.

മുൻപ് ആരോഗ്യ സർവകലാശാല വി സി നിയമനത്തിലും സർക്കാർ താല്പര്യത്തിനെതിരായ നിലപാടിയിരുന്നു ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സ്വീകരിച്ചത്. സർക്കാർ നോമിനിയെ അയോഗ്യനാക്കാനാണ് ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതെന്ന ആക്ഷേപം സിപിഎം പക്ഷത്തിനുണ്ട്.
First published: May 30, 2020, 11:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading