• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആരോപണത്തിലെ 'ശുദ്ധി'; ഭരണഘടനാ അധിക്ഷേപത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്

ആരോപണത്തിലെ 'ശുദ്ധി'; ഭരണഘടനാ അധിക്ഷേപത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്

സജി ചെറിയാന്റെ രാജിയിലൂടെ പലതരം ആരോപണങ്ങൾക്കുള്ള മറുപടിയാണ് സിപിഎം നൽകുന്നത്

 • Share this:
  വ്യക്തമായ പ്രസ്‍താവന

  എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും പൊതുജനത്തെയും അണികളെയും ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുള്ള പ്രസ്താവനയാണ് സജി ചെറിയാൻ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയത്. വളച്ചൊടിച്ചു എന്ന് അദ്ദേഹം പറയുമ്പോഴും  ഇക്കാര്യം വിഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം നൽകിയ വിശദീകരണത്തിലും അദ്ദേഹത്തിന് ഇത് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

  നിയമപരമായ കാഴ്ചപ്പാട്

  പ്രസ്താവനയോട് അനുകൂലമല്ലാത്ത പ്രതികരണങ്ങളാണ് നിയമവൃത്തങ്ങളിൽ നിന്നും വന്നത്. ഇത് കോടതിയിൽ നിന്ന് എന്തെങ്കിലും പ്രതികൂല പരാമർശം ഉണ്ടായാൽ അത് സർക്കാരിന്റെ മുഴുവൻ പ്രതിച്ഛായക്ക് എതിരാകും എന്ന തിരിച്ചറിവ്.

  ഭരണഘടനയോടുള്ള സിപിഎം നിലപാട്

  പാർട്ടി ഭാരവാഹികൾ ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കണം എന്ന് പാർട്ടി ഭരണഘടനയിൽ പറയുന്നുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടത് മുതൽ ഭരണഘടനയുടെ പേരിലാണ് കമ്യൂണിസ്റ്റ് പാർട്ടി വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടി എന്ന നിലയിലാണ് കാഴ്ചപ്പാട്. പിന്നീട് അടിയന്തരാവസ്ഥയ്ക്ക് എതിരെ സിപിഎം നിലപാടും ഭരണഘടനയെ അട്ടിമറിച്ചു എന്നത് തന്നെ ആയിരുന്നു. ശബരിമല യുവതി പ്രവേശ വിധിയ്ക്ക് ശേഷം ഭരണഘടനയുടെ പേരിലാണ് ഒന്നാം പിണറായി സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങിയത്. കൂടാതെ കേന്ദ്രത്തിലെ ബിജെപി സർക്കാർ ഭരണഘടനയെ തകർക്കുന്നതാണ് എന്നും അതിനാൽ ഭരണഘടന സംരക്ഷിക്കുന്നതിന് ബാധ്യത ഉള്ളതിനാൽ വിവിധ പരിപാടികൾ നടത്തുന്ന സിപിഎമ്മിന് ഇത്തരം ഒരു കാര്യത്തിൽ സജി ചെറിയാനെ സംരക്ഷിച്ചു പോകാൻ കഴിയില്ല. കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു.

  ഭരണഘടനയെക്കുറിച്ചുള്ള ധാരണ

  'ബ്രിട്ടീഷുകാരൻ പറഞ്ഞു കൊടുത്തു ഇന്ത്യക്കാരൻ അതേപടി എഴുതി വെച്ചു' എന്ന് പറയുമ്പോൾ നമ്മുടെ ഭരണഘടന എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ആ പറയുന്ന ആൾക്ക് വ്യക്തമായ ധാരണ ഇല്ല എന്ന് തോന്നും. അങ്ങനെ പറയുന്നത് ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാകുമ്പോൾ ഗൗരവമേറുന്നു.

  അംബേദ്‌കർ

  ഭരണഘടനാ ശില്പിയായ അംബേദ്‌കർ ഈ രാജ്യത്തെ സാധാരണക്കാരുടെ, വിശേഷിച്ച് അധഃസ്ഥിത ജനവിഭാഗങ്ങളുടെ അഭിമാന സ്തംഭമാണ്. അപ്പോൾ ഭരണഘടനയെ നിസാരവൽക്കരിച്ച് സംസാരിക്കുന്നത് ആ സമൂഹത്തോടുള്ള വലിയ അവഹേളനം കൂടിയാണ് എന്ന നിലയിൽ പ്രതികരണങ്ങൾ വന്നിരുന്നു. ബിജെപിക്ക് എതിരായിപിന്നാക്ക വിഭാഗങ്ങളെയും അടിസ്ഥാന വിഭാഗങ്ങളെയും ഒരുമിച്ച് അണി നിരത്താൻ ശ്രമിക്കുന്ന സിപിഎമ്മിന് ഇത്തരമൊരു പ്രസ്താവനയുടെ പേരിൽ പിന്നാക്കം പോകാൻ താല്പര്യം ഇല്ല.

  ആർ എസ് എസ്

  സജി ചെറിയാൻ നടത്തിയ പ്രസ്‍താവനയെ ആർ എസ് എസ് ആചാര്യൻ ഗോൾവാൾക്കറിന്റെ 'ബഞ്ച് ഓഫ് തോട്ട് ' എന്ന ഗ്രന്ഥത്തിലെ വാദവുമായി ചേർത്തു വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം കൂടുതൽ പ്രതിരോധത്തിലാക്കി.

  വിവാദങ്ങളിലൂടെ പോകുന്ന സർക്കാർ

  ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നു പോകുന്ന സർക്കാരിന് ഇത്തരം ഒരു വിവാദം കൂടി തലയിലേറ്റാൻ താല്പര്യമില്ല.

  വിവാദങ്ങളിലെ 'ശുദ്ധി'

  ഇപ്പോഴുള്ള മറ്റ് വിവാദങ്ങൾ എല്ലാം വെറുതെ ഉണ്ടാക്കുന്നതാണ് എന്നും അത്തരം വിവാദങ്ങൾക്ക് മറുപടി പറയില്ല എന്നും സർക്കാർ അടിവരയിട്ട് ഒരിക്കൽ കൂടി പറയുന്നു. ഒപ്പം കഴമ്പുള്ള ആരോപണങ്ങളിൽ മുഖം തിരിച്ചു നിൽക്കാതെ ഉടൻ നടപടിയെടുക്കും എന്നും പറഞ്ഞു വെക്കുന്നു.
  Published by:Chandrakanth viswanath
  First published: