• HOME
  • »
  • NEWS
  • »
  • kerala
  • »
  • നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കുഴക്കിയ ആ വാക്ക് ഏത്?

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കുഴക്കിയ ആ വാക്ക് ഏത്?

കായികമന്ത്രി വിശദീകരിക്കുമെന്ന് ഗവർണർ

ഗവർണര്‍ പി സദാശിവം

ഗവർണര്‍ പി സദാശിവം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ‘കിനൻത്രോപോമെട്രി’, ഒരു മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി സദാശിവത്തെ കുടുക്കിയ വാക്ക്. മലയാളത്തിലുള്ള പദ്ധതികളുടെ പേരുകൾ ഒരുവിധം വായിച്ചൊപ്പിച്ച് തളർന്നപ്പോഴാണ് കിനൻത്രോപോമെട്രി എന്ന വാക്ക് കടന്നുവന്നത്. കിനൻ.... കിനന്തോ.... കിനകിനന്തോ.... ഗവർണർ പലകുറി ശ്രമിച്ചു പരാജയപ്പെട്ടു. ഗവർണറെ സഹായിക്കാനായി എഴുന്നേറ്റ സ്പീക്കർ പി ശ്രീരാമകൃഷ്ണനും തോറ്റുമടങ്ങി. എന്താണ് സംഭവമെന്ന് അറിയാതെ നിയമസഭാ സാമാജികരും അന്തംവിട്ടു.

    വാക്ക് വായിക്കാൻ കഴിയാതെ വന്നതോടെ ഗവർണർ പറഞ്ഞ മറുപടിയാണ് സഭയിൽ കൂട്ടച്ചിരി പടർത്തിയത്. സംഗതിയെ പറ്റി കായികമന്ത്രി (ഇ.പി ജയരാജൻ) വിശദീകരിക്കുമെന്ന് ചെറുപുഞ്ചിരിയോടെ പറഞ്ഞു. കായികവകുപ്പിന്റെ പദ്ധതികളുടെ കൂട്ടത്തിലാണ് ഈ വാക്കും കടന്നുവന്നത്. നയപ്രഖ്യാപന പ്രസംഗം തയാറാക്കിയ കേന്ദ്രങ്ങളെ 'ശശിതരൂർ' ബാധിച്ചോ എന്ന കമന്റുകളും മീഡിയാ റൂമിൽ നിന്നും ഉയർന്നു.

    സ്കൂൾതലത്തിൽനിന്ന് കായികപ്രതിഭകളെ കണ്ടെത്തുന്നതിന് കായികവകുപ്പ് പദ്ധതി തയാറാക്കിയിരുന്നു. ഇതിന് ‘കിനൻത്രോപോമെട്രി’ തത്ത്വം പ്രയോഗിക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശം. വ്യക്തിയുടെ ശാരീരികഘടനയും ക്ഷമതയുമൊക്കെ വിലയിരുത്തി അനുയോജ്യമായ കായികയിനം തെരഞ്ഞെടുക്കുന്നതാണ് ഈ തത്ത്വം. എന്നാൽ, വാക്കല്ലാതെ വിശദീകരണം നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. പ്രസംഗം അവസാനിച്ചപ്പോൾ പലരും ഈ വാക്കിനെപറ്റി മന്ത്രി ഇ.പി. ജയരാജനോട് ചോദിക്കുന്നുണ്ടായിരുന്നു.

    First published: