നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും?' സന്ദീപ് വാര്യർ

    'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും?' സന്ദീപ് വാര്യർ

    'സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നു. ഇന്ന് ഇ.ഡി സീൽഡ് കവറിൽ ശിവശങ്കരൻ സ്വർണ്ണം വിട്ടുകിട്ടാൻ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് .

    സന്ദീപ് വാര്യർ

    സന്ദീപ് വാര്യർ

    • Share this:
      തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയിൽ വാദിച്ചത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ വിമർശനവുമായി  ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യർ. സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ജൂലായ് 6ന് പറഞ്ഞിരുന്നു എന്നും സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായി എന്ന് ഇ.ഡി വ്യക്തമാക്കിയ സാഹചര്യത്തിൽ 'തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും' എന്നാണ് ബി.ജെ.പി വക്താവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

      'സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നു. ഇന്ന് ഇ.ഡി സീൽഡ് കവറിൽ ശിവശങ്കരൻ സ്വർണ്ണം വിട്ടുകിട്ടാൻ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് ' - സന്ദീപ് ഫേസ്ബുക്ക കുറിപ്പിൽ ചോദിക്കുന്നു.

      Also Read ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന്

      ഫേസ്‍ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ;


      'സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടു എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.കെ സുരേന്ദ്രൻ ജൂലായ് 6 ന് തന്നെ ആരോപിച്ചിരുന്നു. ഇന്ന് ഇ.ഡി സീൽഡ് കവറിൽ ശിവശങ്കരൻ സ്വർണ്ണം വിട്ടുകിട്ടാൻ നടത്തിയ ഇടപെടലുകളുടെ തെളിവ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് .




      അതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായതിന് തെളിവില്ല എന്ന് പറഞ്ഞിരുന്നവർ ഇനിയെന്ത് പറയും?'
      Published by:Aneesh Anirudhan
      First published:
      )}