• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പണി പാളി: നവദമ്പതികൾക്കെതിരേ സൈബർ ആക്രമണം; വാട്സ് അപ് അഡ്മിൻമാർ അറസ്റ്റിൽ

കണ്ണൂർ ചെറുപുഴയിൽ വിവാഹിതരായ അനൂപ് പി സെബാസ്റ്റ്യൻ, ജൂബി ജോസഫ് ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്

news18india
Updated: February 10, 2019, 9:09 AM IST
പണി പാളി: നവദമ്പതികൾക്കെതിരേ സൈബർ ആക്രമണം; വാട്സ് അപ് അഡ്മിൻമാർ അറസ്റ്റിൽ
anoop
news18india
Updated: February 10, 2019, 9:09 AM IST
കണ്ണൂർ: സൈബർ ആക്രമണത്തിന് വിധേയരായ നവദമ്പതികളുടെ പരാതിയിൽ അഞ്ച് പേർ അറസ്റ്റിൽ. അറസ്റ്റിലായവരെല്ലാം വാട്സ്അപ് ഗ്രൂപ്പ് അഡ്മിൻമാരാണ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ദിവസം കണ്ണൂർ ചെറുപുഴയിൽ വിവാഹിതരായ അനൂപ് പി സെബാസ്റ്റ്യൻ, ജൂബി ജോസഫ് ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്.

വരന് പ്രായം 25, വധുവിന് 48 എന്ന രീതിയിൽ ഇവരുടെ വിവാഹചിത്രം ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നുണകൾ പ്രചരിച്ചിരുന്നു. വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും കനത്ത സ്ത്രീധനം മോഹിച്ച് വരൻ വിവാഹം കഴിച്ചെന്നുമായിരുന്നു ദുഷ്പ്രചരണം. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്ന് വ്യക്തമാക്കി ദമ്പതികൾ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Also read: വിവാഹ ഫോട്ടോ വെച്ച് സൈബർ ആക്രമണം; നവദമ്പതികൾ ആശുപത്രിയിൽ
Loading...
വാട്സഅപ്പ് ഗ്രൂപ്പുകളിൽ മറ്റുള്ളവർ പോസ്റ്റ് ഷെയർ ചെയ്തതിനാണ് അഡ്മിൻമാരെ അറസ്റ്റ് ചെയ്തത്. എന്നാൽ ദമ്പതികളുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റ് ക്രിയേറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച റോബിൻ തോമസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിൽ പോയെന്നാണ് സൂചന. വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർ‌ത്ത് റോബിൻ തോമസ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുകയായിരുന്നു. ശ്രീകണ്ഠപുരത്തെ പ്രദേശങ്ങളിലെ നിരവധി വാട്സ്അപ്പ് ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

യുവതി പരാതി നൽകിയതോടെ പലരും മുമ്പ് ഷെയർ ചെയ്തിരുന്നത് ഡിലീറ്റ് ചെയ്യുകയും കേസ് വരുമെന്ന ഭീതിയിൽ ഗ്രൂപ്പ് അഡിമിൻമാർ ഇവരെ പുറത്താക്കുകയും ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Also read: 'വധുവിന് പ്രായം 48, വരന് 25.'; സോഷ്യൽമീഡിയ സ്വകാര്യതയിലേക്കുള്ള ആക്രമണത്തിന് ആയുധമാകുമ്പോൾ

വാട്സാപ്പിലൂടെ വ്യാജപ്രചരണങ്ങൾ നടത്തുന്നത് ഇത് ആദ്യമല്ല. നിരവധി പേർ മുമ്പും ഇതിന് ഇരകളായിട്ടുണ്ട്. വാട്സഅപ്പ് പ്രചരണത്തിലൂടെ ഹർത്താൽ വരെ സംസ്ഥാനത്ത് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 16 നായിരുന്നു വാട്സഅപ്പ് പ്രചരണത്തിലൂടെ ഹർത്താൽ നടന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും കാര്യമായി നടപടികൾ ഒന്നും തന്നെ എടുത്തിരുന്നില്ല. മുഖ്യ സൂത്രധാരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വാർത്ത പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കൊപ്പം ആയിരത്തോളം അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവർക്കെതിരെ പ്രാഥമിക നടപടികൾ മാത്രമാണ് എടുത്തിരുന്നത്.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍