Whatsapp Hartal | പടക്കം മോഷണത്തിനുശേഷം പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് വർഷത്തിനു ശേഷം പ്രതി പിടിയിൽ
2018 ഏപ്രിലിൽ 16 നാണ് കത്വ പെൺകുട്ടിയുടെ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് ഒരു സംഘം വാട്സ്ആപ്പിൽ ഹർത്താൽ ആഹ്വാനം ചെയ്തത്.

പിടിയിലായ അൽ അമീൻ
- News18 Malayalam
- Last Updated: June 18, 2020, 12:02 PM IST
മലപ്പുറം: 2 വർഷം മുൻപ് നടന്ന വാട്സ്ആപ് ഹർത്താലിൽ താനൂരിൽ പടക്ക കടയിൽ കവർച്ച നടത്തി പോലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. താനൂർ സ്വദേശി അൽ അമീൻ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.
2018 ഏപ്രിലിൽ 16 നാണ് കത്വ പെൺകുട്ടിയുടെ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് ഒരു സംഘം വാട്സ്ആപ്പിൽ ഹർത്താൽ ആഹ്വാനം ചെയ്തത്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ തള്ളി കളഞ്ഞെങ്കിലും താനൂർ മേഖലയിൽ ഹർത്താലിനെ മറയാക്കി അക്രമങ്ങൾ നടന്നു. അന്ന് താനൂരിലെ ഒരു പടക്ക കടയിൽ നിന്നും ഒരു സ്ഫോടക വസ്തുക്കൾ കവർന്നു പോലീസിനെ ആക്രമിച്ച സംഘത്തിലെ മുഖ്യ പ്രതി ആണ് പിടിയിൽ ആയ അൽഅമീൻ എന്ന് പോലീസ് പറയുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പടക്കങ്ങളാണ് അന്ന് കടയിൽ നിന്നും മോഷണം പോയത്.
You may also like:'ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖന്റെ 10 മുട്ടകൾ വീട്ടിൽകൊണ്ടുവന്ന് വിരിയിച്ചു'; പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല
[NEWS]'അമ്മച്ചി ഒന്ന് ഓര്ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
സംഭവത്തിന് ശേഷം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു ഇയാള്. കഴിഞ്ഞ ദിവസം താനൂരിൽ ഒരു സംഘം പോലീസിനെ തടഞ്ഞു വെച്ചു. ഈ സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് അൽഅമീൻ പിടിയിലായത്.
മത്സ്യബന്ധനത്തിന് താനൂരിൽ നിന്നും പൊന്നാനിയിലേക്ക് ആളുകളെ കൊണ്ടുപോകുന്ന വണ്ടിയിൽ നടത്തിയ പരിശോധനയിലാണ് അൽഅമീനെ പിടികൂടിയത്. ഇയാൾക്ക് എതിരെ മോഷണം, കൂട്ടം ചേർന്ന് ആക്രമണം, വർഗീയ സംഘർഷമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസ് ചുമത്തി.
കഴിഞ്ഞ ദിവസം താനൂരിൽ പോലീസിനെ തടഞ്ഞ സംഭവത്തിലും ഇയാൾക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സി ഐ പി പ്രമോദിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ നവീൻ ഷാജി, വാരിജാക്ഷൻ, എ എസ് ഐ ഗിരീഷ്, സലേഷ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.
2018 ഏപ്രിലിൽ 16 നാണ് കത്വ പെൺകുട്ടിയുടെ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് ഒരു സംഘം വാട്സ്ആപ്പിൽ ഹർത്താൽ ആഹ്വാനം ചെയ്തത്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ തള്ളി കളഞ്ഞെങ്കിലും താനൂർ മേഖലയിൽ ഹർത്താലിനെ മറയാക്കി അക്രമങ്ങൾ നടന്നു.