നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പുനരധിവാസ പാക്കേജ് പ്രഖ്യാപനം തറക്കല്ലിടലിൽ ഒതുങ്ങി; കാലവർഷം എത്തിയാൽ ഇവരുടെ ജീവിതം വെള്ളക്കെട്ടിൽ തന്നെ

    പുനരധിവാസ പാക്കേജ് പ്രഖ്യാപനം തറക്കല്ലിടലിൽ ഒതുങ്ങി; കാലവർഷം എത്തിയാൽ ഇവരുടെ ജീവിതം വെള്ളക്കെട്ടിൽ തന്നെ

    കൊച്ചിയിലെ പി ആൻഡ് ടി കോളനിയിലെ 83 കുടുംബങ്ങളുടെയും ജീവിതം ഇങ്ങനെയാണ്

    • Share this:
    കൊച്ചി: മഴ ഒന്ന് കനത്താൽ പിന്നെ വെള്ളക്കെട്ടായി. ആകെയുള്ള ഒറ്റമുറി വീടിന്റെ കട്ടിൽ പകുതിയോളവും വെള്ളം എത്തും. മഴയിൽ മലിന ജലം കൂടി ഒഴുകി എത്തുന്നതോടെ അലർജിയും ചൊറിച്ചിലുമായി. രാത്രി ഒന്ന് ഉറങ്ങാൻ പോലും കഴിയില്ല. കത്തി കൊണ്ട് കാൽ ചൊറിയും.ചിലപ്പോൾ കാലുകൾ പൊട്ടും വരെയും ചൊറിയും. കൊച്ചിയിലെ പി ആൻഡ് ടി കോളനിയിലെ 83 കുടുംബങ്ങളുടെയും ജീവിതം ഇങ്ങനെയാണ്.

    ചെറിയ മഴയിൽ പോലും കോളനിയിലെ വീടുകളിൽ വെള്ളംകയറും. ഓരോ കാലവർഷവും ഇവർക്ക് ആശങ്കയുടെയും ഭീതിയുടെതും ആണ്. കുട്ടികളും രോഗബാധിതരും അടക്കമുള്ളവർ ഉണ്ട്. വെള്ളക്കെട്ടിൽ കുടിക്കാൻ പോലും ശുദ്ധജലം കിട്ടില്ല. ജിസിഡിഎ ബഡ്ജറ്റിൽ വീട് നിർമ്മിച്ചു നൽകാനായി 2018 ൽ പ്രത്യേക പാക്കേജ് അനുവദിച്ചിരുന്നു. 430 സ്ക്വയർ ഫീറ്റിൽ ഓരോ കുടുംബത്തിനും വീട് നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി മുണ്ടംവേലിയിൽ 70 സെൻറ് സ്ഥലവും കണ്ടെത്തി. എന്നാൽ പദ്ധതി പ്രഖ്യാപിച്ചു 3 വർഷം പിന്നിട്ടിട്ടും പ്രഖ്യാപനം തറക്കല്ലിടൽ മാത്രമൊതുങ്ങി.
    TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
    ലോക്ക്ഡൗൺ കാരണം പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്ന് അധികൃതർ പറയുമ്പോൾ കഴിഞ്ഞ 3 വർഷമായി എന്തുകൊണ്ടാണ് വൈകിപ്പിച്ചതെന്ന് കോളനി നിവാസികൾ ചോദിക്കുന്നു. ഇനി ഒരു കാലവർഷം കൂടി എത്തുമ്പോൾ ഇവരുടെ ഉള്ളിൽ ഭീതിയാണ്. വീണ്ടും ക്യാമ്പുകളിലേക്ക് മാറേണ്ടി വരും. പ്രതിസന്ധികളെ അതിജീവിച്ച് ഉണ്ടാക്കിയതെല്ലാം വെള്ളക്കെട്ടിൽ നഷ്ടമായേക്കും.
    First published:
    )}