ആന്തൂര്‍: വോട്ടിനുമുമ്പേ സിപിഎം ഭരണമുറപ്പിച്ച പ്രതിപക്ഷമില്ലാത്ത ഇടതുകോട്ട; പകുതിയംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ചതാണ് ആന്തൂര്‍ നഗരസഭ
news18
Updated: June 21, 2019, 9:12 AM IST

anthoor
- News18
- Last Updated: June 21, 2019, 9:12 AM IST
തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്റെ മരണത്തെ തുടര്‍ന്ന് ആന്തൂര്‍ നഗരസഭ വാര്‍ത്തകളില്‍ നിറയുകയാണ്. കണ്വെന്ഷന് സെന്ററിന് നഗരസഭയുടെ ലൈസന്‍സ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. നഗരസഭാ ചെയര്‍പേഴ്സണ്‍ പികെ ശ്യാമളക്ക് എതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് സാജന്റെ കുടുംബം. നഗരസഭയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കണ്ണൂരിലെ സിപിഎമ്മിനെയാണ് പ്രതിരോധത്തിലാക്കുന്നത്. കാരണം നഗരസഭയിലെ 28 ജനപ്രതിനിധികളും സിപിഎം അംഗങ്ങളാണ് എന്നതു തന്നെ.
തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ചതാണ് ആന്തൂര്‍ നഗരസഭ. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രവും അഞ്ചാംപീടികയും തളിയിലും വെള്ളിക്കീലുമൊക്കെ ഉള്‍പ്പെടുന്ന നഗരസഭയില്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ സിപിഎം ഭരണം ഉറപ്പിച്ചിരുന്നു. 2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 28ല്‍ 14 വാര്‍ഡുകളിലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിക്കുകയായിരുന്നു. Also Read: 'വിവാഹ രജിസ്ട്രേഷനും ഇല്ല' പ്രവാസി വ്യവസായിയോട് ആന്തൂര്‍ നഗരസഭ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
സിപിഎമ്മിന് എതിരെ മത്സരിക്കാന്‍ പത്ത് വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിഞ്ഞിരുന്നില്ല. നാലിടത്തെ എതിരാളികളുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളുകകൂടി ചെയ്തതോടെയാണ് സിപിഎം വോട്ടെടുപ്പിന് മുന്നേ നഗരസഭ ഭരണം ഉറപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്സണും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയും എതിരില്ലാതെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. മൊറാഴ വാര്‍ഡില്‍ നിന്നാണ് ശ്യാമള നഗരസഭയിലെത്തുന്നത്.
മൊറാഴയ്ക്ക് പുറമെ അഞ്ചാംപീടിക, സിഎച്ച് നഗര്‍, കാനൂല്, കോടല്ലൂര്‍, മുണ്ടപ്രം, മൈലാട്, പാലിയത്ത് വളപ്പ്, പറശ്ശിനി, പൊടിക്കുണ്ട്, പുന്നക്കുളങ്ങര, തളിവയല്‍, വെള്ളിക്കീല്‍, വെനിയില് എന്നിവിടങ്ങളില്‍ നിന്നാണ് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
മറ്റു പതിനാല് വാര്‍ഡുകളിലും എതിര് സ്താനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികളുടെ വിജയം. 12 ഇടത്ത് യുഡിഎഫ് രണ്ടാമതെത്തിയപ്പോള്‍ രണ്ടിടത്ത് ബിജെപിയും രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ മിക്ക വാര്‍ഡുകളിലും നൂറില്‍ താഴെ വോട്ടു മാത്രമായിരുന്നു രണ്ടാമതെത്തിയവര്‍ക്ക് ലഭിച്ചത്.
തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ചതാണ് ആന്തൂര്‍ നഗരസഭ. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രവും അഞ്ചാംപീടികയും തളിയിലും വെള്ളിക്കീലുമൊക്കെ ഉള്‍പ്പെടുന്ന നഗരസഭയില്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ സിപിഎം ഭരണം ഉറപ്പിച്ചിരുന്നു. 2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 28ല്‍ 14 വാര്‍ഡുകളിലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിക്കുകയായിരുന്നു.