നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • REWIND: പോരാട്ടം ഏതൊക്കെ കളങ്ങളിൽ? 20 മണ്ഡലങ്ങൾ എങ്ങനെ ?

  REWIND: പോരാട്ടം ഏതൊക്കെ കളങ്ങളിൽ? 20 മണ്ഡലങ്ങൾ എങ്ങനെ ?

  2008 ലെ മണ്ഡല പുനഃക്രമീകരണത്തിൽ മിക്കവാറും എല്ലാ മണ്ഡലങ്ങളുടെയും ഭൂമിശാസ്ത്ര, രാഷ്ട്രീയ, സാമുദായിക സ്വഭാവം മാറിയിട്ടുണ്ട്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഏഴു നിയമസഭാ മണ്ഡലങ്ങൾ വീതം ഉൾക്കൊള്ളുന്ന 20 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ രണ്ടെണ്ണം പട്ടികജാതി സംവരണമാണ്. 2008 ലെ മണ്ഡല പുനഃക്രമീകരണത്തിൽ മിക്കവാറും എല്ലാ മണ്ഡലങ്ങളുടെയും ഭൂമിശാസ്ത്ര, രാഷ്ട്രീയ, സാമുദായിക സ്വഭാവം മാറിയിട്ടുണ്ട്.

   വടക്കൻ കേരളം

   കാസർഗോഡ്

   കാസർഗോഡ് ജില്ലയിലെ  കാസർഗോഡ്,  മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. മണ്ഡല പുനർനിർണയത്തിൽ തളിപ്പറമ്പ് 2009 മുതൽ കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.

   കണ്ണൂർ

   കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം, പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്.

   വടകര

   കോഴിക്കോട് ജില്ലയിലെ വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. മുൻപ് തലശ്ശേരി, പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു.

   REWIND: 2014 ഏപ്രിൽ 10 ന് എന്തു സംഭവിച്ചു?

   വയനാട്

   വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.

   കോഴിക്കോട്

   കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം‍, കൊടുവള്ളി‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   മലപ്പുറം

   മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര‍, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   ഇരുപതില്‍ 13 പേരുടെ ലോക്സഭാ മത്സരം ഇതാദ്യം; ഇടതു സ്ഥാനാര്‍ഥികളെ അടുത്തറിയാം

   പൊന്നാനി

   മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. 2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.

   മധ്യകേരളം

   പാലക്കാട്

   പാലക്കാട് ജില്ലയിലെ പാലക്കാട്, മലമ്പുഴ‍, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   ആലത്തൂർ

   പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ‍, നെന്മാറ‍, തരൂർ, എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്ന ആലത്തൂർ  പട്ടികജാതി സംവരണ മണ്ഡലമാണ്.

   തൃശ്ശൂർ

   ഗുരുവായൂർ, തൃശ്ശൂർ, മണലൂർ, ഒല്ലൂർ‍, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   ഇടത് സ്ഥാനാര്‍ഥികളായി അര ഡസന്‍ എംഎല്‍എമാര്‍; ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിക്കേണ്ടത് കോടികള്‍

   ചാലക്കുടി

   തൃശ്ശൂർ ജില്ലയിലെ ചാലക്കുടി കയ്പമംഗലം, കൊടുങ്ങല്ലൂർ, എന്നീ മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾക്കൊള്ളുന്നു.

   എറണാകുളം

   എറണാകുളം ജില്ലയിലെ കളമശ്ശേരി‍, പറവൂർ‍‍‍, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ‍‍, എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   ഇടുക്കി

   ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവീകുളം, ഉടുമ്പൻചോല, തൊടുപുഴ‍‍, പീരുമേട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ‍, കോതമംഗലം‍‍‍, എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. മുമ്പ് പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, റാന്നി മണ്ഡലങ്ങളായിരുന്നു എറണാകുളത്തെ മണ്ഡലങ്ങൾക്ക് പകരം.

   തെക്കൻ കേരളം

   കോട്ടയം

   കോട്ടയം ജില്ലയിലെ പാല‍‍‍, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ‍, കോട്ടയം, പുതുപ്പള്ളി എറണാകുളം ജില്ലയിലെ പിറവം‍,എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. 2009 മുതൽ പഴയ മണ്ഡലത്തോട് പിറവം‍, പാല‍‍‍ എന്നിവ ചേർന്നു .

   ആലപ്പുഴ

   ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, അരൂർ, ചേർത്തല‍‍‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്‍, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   മാവേലിക്കര

   ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്‍‍‍, ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂർ , കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ പട്ടിക ജാതി സംവരണ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.

   പത്തനംതിട്ട

   പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍,കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.

   കൊല്ലം

   കൊല്ലം ജില്ലയിലെ ചവറ, പുനലൂർ‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.

   ആറ്റിങ്ങൽ

   തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വർക്കല, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.

   തിരുവനന്തപുരം

   തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.
   First published:
   )}