നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Local Body Elections 2020| കോഴിക്കോട് എങ്ങോട്ട്? അവകാശവാദങ്ങളുമായി മുന്നണികള്‍

    Local Body Elections 2020| കോഴിക്കോട് എങ്ങോട്ട്? അവകാശവാദങ്ങളുമായി മുന്നണികള്‍

    അടിയൊഴുക്കുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരുപോലെയുണ്ട് മുന്നണികള്‍ക്ക്

    Election

    Election

    • Share this:
    കോഴിക്കോട്: ഇടതുകോട്ടയാണ് കോഴിക്കോട്. പിടിച്ചുകുലുക്കണമെങ്കില്‍ കാര്യമായിത്തന്നെ പണിയെടുക്കണം. കോട്ടകള്‍ നിലനിര്‍ത്താനും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും പഴുതടച്ച പ്രചാരണത്തിലായിരുന്നു  എല്‍ഡിഎഫ്. നിശബ്ദ പ്രചാരണത്തിലും ബഹുദൂരം മുമ്പില്‍.

    കഴിഞ്ഞകാലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍.ഡി.എഫ്. പ്രചാരണം. എന്നാല്‍ ഇടതുകോട്ടകള്‍ ഇത്തവണ തകര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സ്വര്‍ണ്ണക്കടത്തും സ്പ്രിംഗളര്‍ വിവാദവും കോവിഡുമെല്ലാം പ്രചാരണ വിഷയങ്ങളാണ്. പ്രദേശിക വിഷയങ്ങള്‍ വേറെയും.

    ഫലം വരുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോലെ തരംഗമുണ്ടാകുമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി വിവാദമുയര്‍ത്തി എല്‍.ഡി.എഫ്. പ്രതിരോധനിര ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ മുന്നേറ്റം നടത്താന്‍ അരയും തലയും മുറുക്കി ബിജെപിയുമുണ്ട്. ഇരുമുന്നണികളെയും കടന്നാക്രമിച്ചാണ് എന്‍.ഡി.എ. വോട്ടര്‍മാരെ സമീപിക്കുന്നത്. 70 ഗ്രാമപഞ്ചായത്തുകളുണ്ട് ജില്ലയില്‍. 48ലും എല്‍.ഡി.എഫ്. തന്നെ. ഒഞ്ചിയത്ത് ആര്‍എംപിയും. ബാക്കി യു.ഡി.എഫ്. തന്നെ.



    കോഴിക്കോട് കോര്‍പറേഷന്‍ ഉള്‍പ്പെടെ എട്ട് നഗരസഭകളില്‍ ഏഴും എല്‍ഡിഎഫിനാണ്. ബ്ലോക്ക് പഞ്ചായത്തില്‍ 12ല്‍ പത്തും  ജില്ല പഞ്ചായത്തിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും എല്‍ഡിഎഫിന് തന്നെയായിരുന്നു. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക്  നിലവില്‍ എവിടെയും ഭരണസമിതിയില്ല.

    എല്‍.ഡി.എഫ്. ഇത്തവണയും ശക്തമായ പടയോട്ടം നടത്തുമെന്ന്  സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനുള്ള തിരിച്ചടിയില്‍ ഇടതുകോട്ടകള്‍ തകരുമെന്ന് കെ.പി.സി.സി. ഉപാധ്യക്ഷന്‍ ടി. സിദ്ദീഖ് വ്യക്തമാക്കി. ഇടതു-വലതുകോട്ടകള്‍ നിലംപൊത്തുമ്പോള്‍ താമരവിരിയുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.

    യുഡിഎഫിലും എല്‍ഡിഎഫിലും എന്‍ഡിഎയിലും പലയിടത്തും വിമതശല്യമുണ്ട്.  അടിയൊഴുക്കുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരുപോലെയുണ്ട് മുന്നണികള്‍ക്ക്. കോവിഡ് കാല പരിമിതികളുണ്ടെങ്കിലും കലാശക്കൊട്ടില്‍ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

    കോഴിക്കോട് ജില്ലയില്‍ 25, 29,673 വോട്ടര്‍മാരുണ്ട്. 13,21,864 വനിതാ വോട്ടര്‍മാരും 12,07,792 പുരുഷ വോട്ടര്‍മാരുമാണുള്ളത്, ബാക്കിയുള്ളവർ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. കീഴരിയൂര്‍, വാണിമേല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് പുരുഷ വോട്ടര്‍മാര്‍ സ്ത്രീകളെക്കാള്‍ കൂടുതലുള്ളത്.
    Published by:user_57
    First published:
    )}