നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു

  കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു

  അമ്മ ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  • Share this:
   ആലപ്പുഴ: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി കിണറ്റില്‍ വീണ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്(22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുമ്പോള്‍ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു

   അമ്മ ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിരുന്നു അനുപ്. പിതാവ്:അനില്‍ മാതാവ്: ഗീത. സഹോദരി: അഞ്ചു.

   Also Read-യുവാവ് ശല്യം ചെയ്യുന്നുവെന്ന് കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖ പുറത്ത്

   കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

   കോഴിക്കോട്(Kozhikode) തീക്കുനിയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു(Death). തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന്‍(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

   പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. അടുക്കള ഭാഗത്തെ സണ്‍ഷേഡിന്റെ നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടെയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്.

   ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും പുറത്തെടുത്തു. സംഭവ സ്ഥലത്തുവെച്ച് തന്നെ ജിതിന്‍ മരിച്ചു. ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തേപ്പുപണിക്കാരനാണ് മരിച്ച ജിതിന്‍.
   Published by:Jayesh Krishnan
   First published: