• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മൂന്നുവയസുകാരൻ മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗം വരെ'; ഇന്ന് സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിനിരയായവർ

'മൂന്നുവയസുകാരൻ മുതൽ ബിജെപി ദേശീയ കൗൺസിൽ അംഗം വരെ'; ഇന്ന് സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിനിരയായവർ

കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കൊല്ലം ശാസ്താംകോട്ടയിലും പാലക്കാട് അട്ടപ്പാടിയിലും ആളുകളെ കടിച്ച നായകൾ ചത്തതിൽ ആശങ്കയുണ്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തെരുവു നായയുടെ ആക്രമണം ഏഴ് പേർക്ക് കടിയേറ്റു. നാല് കുട്ടികളടക്കമാണ് ഏഴ് പേര്‍ക്ക് ഇന്ന് തെരുവു നായയുടെ കടിയേറ്റത്. കോഴിക്കോട് നാലുപേർക്കും കണ്ണൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കടിയേറ്റത്. ഇന്ന് കടിയേറ്റവരിൽ മൂന്നു വയസുകാരൻ മുതൽ ബിജെപി ദേശീയ കൌൺസിൽ അംഗം വരെയുള്ളവർ ഉൾപ്പെടുന്നു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കൊല്ലം ശാസ്താംകോട്ടയിലും പാലക്കാട് അട്ടപ്പാടിയിലും ആളുകളെ കടിച്ച നായകൾ ചത്തതിൽ ആശങ്കയുണ്ട്. ചത്ത നായകൾക്ക് പേവിഷബാധയുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

    കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഷാജുദ്ദീന്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഗ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. കുട്ടികളുടെ കാലിന്റെ പിന്‍ഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാജുദ്ദീന് കടിയേറ്റത്. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    പാലക്കാട് അട്ടപ്പാടി സ്വര്‍ണപ്പെരുവൂരിലെ മൂന്നു വയസുകാരന്‍ ആകാശിന് മുഖത്ത് കടിയേറ്റു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച നായ പിന്നീട് ചത്തു.

    കണ്ണൂര്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ ദാമോദരനെ തെരുവു നായ ആക്രമിച്ചു. അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

    Also Read-കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയെന്ന് സംശയം

    മറ്റൊരു സംഭവത്തിൽ കോഴിക്കോട് നാദാപുരത്ത് കടയിൽനിന്ന് മടങ്ങിവരുന്നതിനിടെ പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 11മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വച്ചാണ് സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയസൂര്യ. പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് തെരുവുനായ കുട്ടിയുടെ നേരെ ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. നാദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

    Also Read- നായ കടിക്കുമോയെന്ന് ഭയം; ജോലി ഉപേക്ഷിച്ച് ബൂത്ത് ലെവൽ ഓഫീസർ

    കൊല്ലം കൊട്ടാരക്കരയില്‍ പഞ്ചായത്തംഗത്തെ തെരുവു നായ കടിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെല്ലിക്കുന്നം വാര്‍ഡംഗമായ ആര്‍ ശ്രീജിത്തിനാണ് കടിയേറ്റത്.
    Published by:Anuraj GR
    First published: