ഹരികുമാര്‍ (56), ക്ഷീര കര്‍ഷകന്‍
വയനാട് നെന്മേനിയിൽ അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ഹരികുമാറിനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ ആദ്യം കടുവയെ കണ്ടെത്തിയത് ഹരികുമാറായിരുന്നു.
കടുവ കെണിയിൽ കുടുങ്ങിയതും ആയി ബന്ധപ്പെട്ട വനംവകുപ്പ് ഹരിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. തുടര്‍ന്ന് വായിക്കുക
വിജയകുമാര്‍ (68), ഗൃഹനാഥന്‍
കൊല്ലം കൊട്ടരാക്കര പുത്തൂരില്‍ വീട്ട് മുറ്റത്ത് ചിതയൊരുക്കിയാണ് വിജയകുമാര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസിന് ലഭിച്ചു.
ഇദ്ദേഹത്തിന്‍റെ സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയിൽ കണ്ടത്. തീയണക്കാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് നടത്തിയെങ്കിലും വിഫലമായി. വിറക് അടുക്കി തീ കത്തിയ നിലയിലായിരുന്നു ആദ്യം കണ്ടത്. ഒടുവിലാണ് മൃതദേഹം കണ്ടതും.തുടര്‍ന്ന് വായിക്കുക
ഇ.എസ്.ബിജു (49), സാക്ഷരതാ പ്രേരക്
കൊല്ലം പത്തനാപുരം സ്വദേശിയായ ഇ.എസ് ബിജു കൊല്ലത്ത് സാക്ഷരതാ പ്രേരകായിരുന്നു. ആറുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. ഇതു കാരണം ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല.
സംസ്ഥാനത്തെ 1714 പ്രേരക്മാർ പ്രതിസന്ധിയിലാണെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു. ഇതിനിടയിൽ സെക്രട്ടറിയേറ്റിനു മുന്നിലെ സംഘടനയുടെ സമരം 80 ദിവസം പിന്നിട്ടു. ഇതിനിടയിലാണ് ബിജുവിന്റെ ആത്മഹത്യ.തുടര്‍ന്ന് വായിക്കുക
കാര്‍ത്തികേയന്‍ (61), ഗൃഹനാഥന്‍
കോട്ടയം വൈക്കം വാക്കേത്തറ സ്വദേശി കാർത്തികേയന്‍ സഹകരണ ബാങ്കിന്റെ ജപ്തിക്കായി ഭൂമി അളക്കുന്നതിനിടെ ജീവനൊടുക്കുകയായിരുന്നു. തോട്ടകം സഹകരണ ബാങ്കിൽ നിന്ന് കാർത്തികേയൻ 2014ൽ 7 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2019 ലെ കാലാവധി കഴിഞ്ഞപ്പോൾ 24,000 രൂപ മാത്രമാണ് പലിശ ഉൾപ്പെടെ അടച്ചത്.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ കാർത്തികേയന്റെ വീടും സ്ഥലവും ബാങ്ക് ഉദ്യോഗസ്ഥർ അളക്കുന്നതിനിടെയായിരുന്നു കാർത്തികേയൻ ജീവനൊടുക്കിയത്.ബാങ്കിൽ നിന്നുള്ള സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്ന് വായിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.