മരട്: ആരാണ് ആ 50 ഫ്‌ളാറ്റുകളുടെ ഉടമകൾ ?

50 ഫ്‌ളാറ്റുകളുടെ ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല.

news18-malayalam
Updated: October 4, 2019, 8:17 PM IST
മരട്: ആരാണ് ആ 50 ഫ്‌ളാറ്റുകളുടെ ഉടമകൾ ?
മരടിലെ ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിൽ ഉടമസ്ഥരെ കണ്ടെത്താനാകാത്ത ഫ്ലാറ്റുകൾ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും. 50 ഫ്ലാറ്റുകളുടെ ഉടമസ്ഥരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിയമലംഘനം കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റുകളുടെ സ്ഥലം അളന്ന് പരിശോധന ആരംഭിച്ചു.

50 ഫ്‌ളാറ്റുകളുടെ ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല. അതിനാൽ തന്നെ റജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും.

"30 ൽ താഴെ ഫ്ലാറ്റുകൾ മാത്രമാണ് മരടിൽ ഇനി ഒഴിയാനുള്ളത്. സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച ഇന്നലെ വൈകീട്ടോടെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞു പോകുന്നത് വേഗത്തിലായി. ഫ്ലാറ്റുകളിൽ നിന്നുള്ള സാധനങ്ങൾ ഇന്ന് പുലർച്ചെ മുതൽ മാറ്റി തുടങ്ങി. അതേ സമയം ക്രൈം ബ്രാഞ്ച് സംഘം നാലു ഫ്ളാറ്റുകളിലും വീണ്ടും സർവ്വേ നടത്തുകയാണ് . നഗരസഭയിലെത്തി രേഖകൾ പരിശോധിച്ച് തീരദേശ നിയമലംഘനം കണ്ടെത്തുന്നതിനായാണ് വീണ്ടും സ്ഥലം പരിശോധിക്കുന്നതെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസ് പി മുഹമ്മദ്‌ റഫീഖ് പറഞ്ഞു."

എട്ടാം തിയതിക്കകം സാധനങ്ങൾ പൂർണമായും മാറ്റും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി ടെൻഡർ നൽകിയ കമ്പനികളിൽ നിന്നും യോഗ്യരായവരെ ഈ ദിവസങ്ങളിൽ തീരുമാനിക്കും.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സുപ്രീം കോടതി ഇന്ന് കർക്കശമാക്കിയിരുന്നു. ഫ്ളാറ്റ് ഒഴിയുന്നതിന് ഒരു മണിക്കൂർ പോലും സമയം നീട്ടി നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റുകൾ ഒഴിയാൻ ഒരാഴ്ച കൂടി സമയം നൽകണമെന്നാവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹർജി കോടതി തള്ളി. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയിൽ ക്ഷുഭിതനായി ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
First published: October 4, 2019, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading