• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ശബരിമലയിലേക്ക് പോകുന്ന തൃപ്തി ദേശായിയുടെ സംഘത്തിലെ അംഗങ്ങൾ ആരൊക്കെ?

BREAKING: ശബരിമലയിലേക്ക് പോകുന്ന തൃപ്തി ദേശായിയുടെ സംഘത്തിലെ അംഗങ്ങൾ ആരൊക്കെ?

പൊലീസിനെ അറിയിക്കാതെ രഹസ്യമായിട്ട് ആയിരുന്നു തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ എത്തിയത്.

തൃപ്തി ദേശായി

തൃപ്തി ദേശായി

  • News18
  • Last Updated :
  • Share this:
    കൊച്ചി: ശബരിമലയിൽ പ്രവേശിക്കുന്നതിനായി തൃപ്തി ദേശായിയും സംഘവും വീണ്ടും കേരളത്തിലെത്തി. നിലവിൽ എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലാണ് തൃപ്തി ദേശായിയും സംഘവും ഉള്ളത്. തൃപ്തിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ അംഗങ്ങളും കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഒപ്പമുണ്ട്.

    തൃപ്തി പ്രശാന്ത് ദേശായി, ഹരിനാക്ഷി ബാൽവന്ത് കാംപ്ലെ, മീനാക്ഷി രാമചന്ദ്ര ഷിൻഡെ, ഛായ പന്ദുരാംഗ് ബിരാദർ, മനിഷ രാഹുൽ തോകാർ, ബിന്ദു അമ്മിണി എന്നിവരാണ് സംഘത്തിലുള്ളത്.

    അതേസമയം, കൊച്ചിയിൽ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായി. മുഖത്തേക്ക് മുളകുപൊടി എറിഞ്ഞെന്നാണ് ആരോപണം. പൊലീസിനെ അറിയിക്കാതെ രഹസ്യമായിട്ട് ആയിരുന്നു തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ എത്തിയത്.

    ശബരിമല ദർശനം തന്‍റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ലെന്ന് എഴുതി നൽകിയാൽ മാത്രമേ മടങ്ങി നൽകൂവെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാൽ, വൻ പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോകുകയായിരുന്നു.
    First published: