എറണാകുളം: വനിതാമതിലിൽ പങ്കെടുത്ത സ്ത്രീകളിൽ പലർക്കും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിൽ വിയോജിപ്പാണ്. അതേസമയം നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന പിടിവാശിയുമുണ്ട്. സ്വന്തം വീട്ടിൽ നിന്ന് ഒരു യുവതിയും ശബരിമലയിൽ പോവില്ലെന്ന് തറപ്പിച്ച് പറഞ്ഞവരുമുണ്ട്.
എന്തിനാണ് വനിതാ മതിലിൽ പങ്കെടുക്കുന്നതെന്ന ചോദ്യത്തിന് എല്ലാവരും ഒരേ ഉത്തരമാണ് നൽകിയത്. നവോത്ഥാനമൂല്യം സംരക്ഷിക്കാൻ എന്നതായിരുന്നു ആ ഉത്തരം. ചിലർ കാണാതെ പഠിച്ച പോലെയാണ് ഈ ഉത്തരം നൽകുന്നത്. എന്നാൽ, ശബരിമല പ്രശ്നം ചോദിക്കുമ്പോൾ നവോത്ഥാനമല്ല, വിശ്വാസമാണ് പ്രശ്നമെന്നതാണ് മിക്കവരും വ്യക്തമാക്കുന്നത്. ശബരിമല യുവതിപ്രവേശന വിധി തന്നെയാണ് വനിതാമതിലിന് പിന്നിലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
വനിതാ മതിൽ: നിർബന്ധത്തിനു വഴങ്ങി പങ്കെടുക്കുമെന്ന് എം. ലീലാവതിസ്ത്രീ പങ്കാളിത്തം കേരളം പുറകോട്ടല്ല മുന്നോട്ടാണെന്ന സൂചനയാണ് നല്കുന്നത്: കെപിഎസി ലളിത ഇതിനിടെ, എന്തിനാണ് വനിതാമതിലിന് വന്നതെന്ന് പോലും അറിയാത്തവരുമുണ്ട്. മകൻ പറഞ്ഞതു കൊണ്ടും ഭർത്താവ് നിർബന്ധിച്ചതു കൊണ്ടും സമീപവാസികൾ നിർബന്ധിച്ചതു കൊണ്ടും വനിതാമതിലിൽ പങ്കെടുക്കാൻ എത്തിയവരുണ്ട്.
പിറവം യാക്കോബായ പള്ളിയിൽ നിന്ന് പുരോഹിതരുടെ നേതൃത്വത്തിലും നിരവധി സ്ത്രീകൾ വനിതാമതിലിൽ പങ്കെടുക്കാനെത്തിയിരുന്നു. യാക്കോബായ സഭയെ സഹായിക്കുന്ന സർക്കാരിനുള്ള പിന്തുണയാണ് ഇതെന്ന് പള്ളിവികാരി പറഞ്ഞു. സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളിയിലെ യാക്കോബായ സഭാവിശ്വാസികളും വനിതാമതിലിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.