നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ? ഇത്തവണ മേയറാകുക വനിത

  കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ? ഇത്തവണ മേയറാകുക വനിത

  മേയര്‍ സ്ഥാനം വനിതാസംവരണമായതിനാല്‍ ശക്തരായ സ്ഥാനാര്‍ഥികളെയാണ് ഇരുമുന്നണികളും പരിഗണിക്കുക.

  • Share this:
  കോഴിക്കോട്: കോര്‍പറേഷനിലേക്കുള്ള യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. മേയര്‍ സ്ഥാനം വനിതാസംവരണമായതിനാല്‍ ശക്തരായ സ്ഥാനാര്‍ഥികളെയാണ് ഇരുമുന്നണികളും പരിഗണിക്കുക.

  കാലങ്ങളായി ഇടത്തോട്ടുചായുന്ന പാരമ്പര്യമുള്ള കോര്‍പറേഷനാണ് കോഴിക്കോട്.  70 ശതമാനത്തിലധികം വാര്‍ഡുകളും ഇടതിനാണ്. പക്ഷേ 2011ലെ തെരഞ്ഞെടുപ്പില്‍ 34 വാര്‍ഡുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മുന്നേറ്റം നടത്തിയിരുന്നു. ഇക്കുറി മേയര്‍ സ്ഥാനത്തേക്ക് വനിതാ സംവരണമായതിനാല്‍ മികച്ച സ്ഥാനാര്‍ഥികളെയാണ് എല്ലാവരും പരിഗണിക്കുന്നത്.

  കോട്ടൂളി വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന സിപിഎമ്മിലെ ജയശ്രീ സുരേഷും പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ബീന ഫിലിപ്പും എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയുടെ സാധ്യതാ പട്ടികയിലുള്ളവരാണ്. ജയശ്രീ സുരേഷിനാണ് കൂടുതല്‍ സാധ്യത. ജയശ്രീ കോഴിക്കോട് ആര്‍ട്‌സ് കോളജില്‍ നിന്ന് അധ്യാപികയായി വിരമിച്ചതാണ്. ബീന നടക്കാവ് ഗേള്‍സ് സ്‌കൂളിലെ മുൻ അധ്യാപികയാണ്.

  You may also like:Local Body Elections 2020| വി വി രാജേഷ് പൂജപ്പുരയിൽ മത്സരിക്കും; പ്രമുഖരെ കളത്തിലിറക്കാൻ BJP; ലക്ഷ്യം തിരുവനന്തപുരം നഗരസഭാ ഭരണം

  യുഡിഎഫില്‍ ചാലപ്പുറം  വാര്‍ഡിലെ കോണ്‍ഗ്രസിലെ ഉഷാദേവിയും ചേവായൂര്‍ വാര്‍ഡിലെ വിദ്യാ ബാലകൃഷ്ണനും മേയര്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയിലുള്ളവരാണ്. ഉഷാദേവി 60-ാം വാര്‍ഡിലെ സിറ്റിംഗ് കൗണ്‍സിലറാണ്.  അഭിഭാഷകയായ വിദ്യാബാലകൃഷ്ണന്‍ നിലവില്‍ ചേവായൂര്‍ വാര്‍ഡിലെ കൗണ്‍സിലറാണ്. കാരപ്പറമ്പ് വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന നവ്യാ ഹരിദാസ് എന്‍ഡിഎയുടെ സിറ്റിംഗ് കൗണ്‍സിലറാണ്. ബിജെപി പ്രവര്‍ത്തകയാണ്. കഴിഞ്ഞതവണ എല്‍ഡിഎഫ്-47, യുഡിഎഫ് 21 ബിജെപി-07 എന്നിങ്ങനെയായിരുന്നു വാര്‍ഡുകള്‍.

  എല്‍ജെഡി യുഡിഎഫ് വിട്ടതോടെ യുഡിഎഫിന്റെ അംഗസംഖ്യ 18 ആയി ചുരുങ്ങി. എല്‍ഡിഎഫിനാകട്ടെ അമ്പത് പേരുടെ മൃഗീയ ഭൂരിപക്ഷവും.  461,998 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഇത്തവണ എത്ര സ്ഥാനാര്‍ഥികളുണ്ടാകുമെന്നറിയാന്‍ സൂക്ഷ്മപരിശോധന കഴിയുന്നത് വരെ കാത്തിരിക്കണം.
  Published by:Naseeba TC
  First published: