• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPM | സിപിഎം പൊളിറ്റ് ബ്യൂറോയിൽ ആദ്യമായി ദളിത് പ്രാതിനിധ്യം

CPM | സിപിഎം പൊളിറ്റ് ബ്യൂറോയിൽ ആദ്യമായി ദളിത് പ്രാതിനിധ്യം

1989 മുതൽ 2014 വരെ ബംഗാളിലെ ബിർഭും മണ്ഡലത്തിൽ നിന്ന് ലോക് സഭാംഗമായിരുന്നു രാമചന്ദ്ര ഡോം. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം

Rama Chandra Dome

Rama Chandra Dome

 • Share this:
  കണ്ണൂർ: പശ്ചിമ ബംഗാളിൽനിന്നുള്ള രാമചന്ദ്ര ഡോം സിപിഎം (CPM) പൊളിറ്റ് ബ്യൂറോയിലേക്ക്. സിപിഎം പിബിയിലെ ആദ്യ ദളിത് അംഗമാണ് രാമചന്ദ്ര ഡോം. 1989 മുതൽ 2014 വരെ ബംഗാളിലെ (West Bengal) ബിർഭും മണ്ഡലത്തിൽ നിന്ന് ലോക് സഭാംഗമായിരുന്നു രാമചന്ദ്ര ഡോം (Ramachandra Dom). നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. ബംഗാളിൽനിന്ന് പ്രായപരിധിയെ തുടർന്ന് പിബിയിൽനിന്ന് ഒഴിയുന്ന ബിമൻ ബോസിന്‍റെ പകരക്കാരനായാണ് രാമചന്ദ്ര ഡോം പിബിയിൽ എത്തുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയിൽ ഇതുവരെ ഒരു ദളിത് അംഗം ഉണ്ടായിട്ടില്ലെന്ന ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഉയർന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാമചന്ദ്ര ഡോമിനെ പിബിയിൽ ഉൾപ്പെടുത്തിയത്. ഇത്തവണ പിബിയിൽ ദളിത് പ്രാതിനിധ്യം ഉണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാത്തിരുന്ന് കാണൂ എന്നായിരുന്നു കഴിഞ്ഞ ദിവസം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടി നൽകിയത്.

  സീതാറാം യെച്ചൂരി CPM ജനറല്‍ സെക്രട്ടറിയായി തുടരും; ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

  സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി (Sitaram Yechury)തുടരും. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഇന്ന് സമാപിക്കുകയും ചെയ്യും. പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ഇന്ന് തീരുമാനിക്കും. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്.

  വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.സംഘടന റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും.

  ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ മതനിരപേക്ഷ - ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനത്തില്‍ പറഞ്ഞിരുന്നു ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും. മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.

  Also Read-CPM Party Congress |അണികൾക്ക് ആവേശമായി വിശിഷ്ടാതിഥിയായി കെവി തോമസ്; സ്റ്റാലിൻ മുഖ്യാതിഥി

  അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി രംഗത്തെത്തി. അച്ചടക്കലംഘനം നടത്തിയെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചെന്നും കെപിസിസി. സോണിയ ഗാന്ധിയ്ക്ക് ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തയച്ചു.

  Also Read-CPM Party Congress| കേരളത്തിൽ അരലക്ഷത്തിലേറെ അംഗങ്ങളുടെ വർധന; ബംഗാളിലും ത്രിപുരയിലും അരലക്ഷത്തോളം കൊഴിഞ്ഞുപോക്ക്

  എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അയച്ച കത്തിനെ ഭയക്കുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസില്‍ തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും പാര്‍ട്ടി ഭരണഘടന വായിക്കാത്തവരാണ് അംഗത്വം വിതരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

  Also Read-CPM Party Congress| 'പിണറായി വിജയൻ ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാൾ'; പങ്കെടുക്കുന്നത് ആവേശത്തോടെ: സ്റ്റാലിൻ

  കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസ് പാര്‍ട്ടിയില്‍ നിന്ന് പോയികഴിഞ്ഞതായി കെ. സുധാകരന്‍ പറഞ്ഞു. കെ.വി.തോമസിന്റെ ചതിയും വഞ്ചനയും ജനം തിരിച്ചറിയുമെന്നും സുധാകരന്‍ പറഞ്ഞു. കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ എഐസിസി തീരുമാനമെടുക്കുമെന്നും തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.
  Published by:Anuraj GR
  First published: