HOME » NEWS » Kerala » WHO IS RASIYUNNI MENTIONED IN THE CHARGE SHEET AGAINST SIVASANKAR MM TV

ശിവശങ്കറിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന രസിയുണ്ണി എന്ന സ്ത്രീ ആര്?

ശിവശങ്കർ മനസ്സ് തുറക്കുന്നത് രസിയുണ്ണിയോട്

News18 Malayalam | news18-malayalam
Updated: December 24, 2020, 7:24 PM IST
ശിവശങ്കറിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന രസിയുണ്ണി എന്ന സ്ത്രീ ആര്?
എം. ശിവശങ്കർ
  • Share this:
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ  മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന‍്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന്‍റെ അറിവോടെയാണ് സ്വർണ്ണക്കള്ളകടത്ത് നടന്നതെന്നും കുറ്റകൃത്യത്തിലൂടെ ശിവശങ്കര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

നയതന്ത്രബാഗില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം  കുറ്റസമ്മതം നടത്തട്ടേയെന്ന് സ്വപ്ന ശിവശങ്കറോട് ചോദിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാട്സാപ്പിലൂടെയാണ് ചാറ്റ് നടത്തിയത്. എന്നാല്‍ ഈ സന്ദേശം മുന്‍നിര്‍ത്തിയുള്ള ചോദ്യത്തിന് ഒഴിഞ്ഞുമാറുകയാണ് ശിവശങ്കര്‍ ചെയ്തത്.

മാത്രമല്ല വിവിധ ദിവസങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിൽ പല കാര്യങ്ങൾക്കും ശിവശങ്കർ വ്യക്തമായ ഉത്തരം നൽകുന്നില്ലെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കര്‍നെതിരെ ആയിരത്തിലധികം പേജ് വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ പ്രധാന പരാമർശങ്ങള്‍ ഇവയാണ്.

സ്വപ്ന, സരിത്, സന്ദീപ് എന്നിവരുള്‍പ്പെടന്ന സംഘത്തിന് സ്വര്‍ണക്കടത്തിനായുള്ള എല്ലാ ഒത്താശകളും ശിവശങ്കര്‍ ചെയ്ത് കൊടുത്തു. ശിവശങ്കറിൻ്റെ അറിവോടെയാണ് എല്ലാം നടന്നത്. ഇതിലൂടെ അനധികൃത വരുമാനം ഉണ്ടാക്കി. ഇവ വിവിധ ഇടങ്ങളിലായി നിക്ഷേപിച്ചു. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയും ശിവശങ്കറിന്റെതാണ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴപണമാണിത്. പല സർക്കാര്‍ പദ്ധതികളുടെയും ടെന്‍ഡര്‍ രേഖകൾ ശിവശങ്കര്‍ സ്വപ്ന വഴി വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു.



രസിയുണ്ണി എന്ന് പേരുള്ള ഒരു സ്ത്രീയുമായുളള നിഗൂഡ വാട്സാപ്പ് ചാറ്റുകളെകുറിച്ചും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കള്ളക്കടത്തിനെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകൾ ദിവസനേ ശിവശങ്കര്‍ ഈ സത്രീയുമായി പങ്കുവയ്ക്കുന്നുണ്ട്. 'പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിലെ 80 ലക്ഷത്തിന്‍റെ കുംഭകോണം' എന്ന്  രസിയുണ്ണിയ്ക്ക് അയച്ച ഒരു വാട്സാപ്പ് സന്ദേശത്തില്‍ ശിവശങ്കർ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കേസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ മറുപടി. മാത്രമല്ല  വ്യക്തിപരമായ കാര്യങ്ങളിൽ കൈകടത്തുകയാണെന്നും ഇ.ഡി. ഉദ്യോഗസ്ഥരെ ഈ ഘട്ടത്തിൽ ശിവശങ്കർ കുറ്റപ്പെടുത്തി. കള്ളപ്പണ ഇടപാട് കേസിന് ഈ ചോദ്യവുമായി ബന്ധമില്ലെന്നും ശിവശങ്കർ തർക്കിച്ചു.

ഐ.ടി. ഡിപ്പാർട്മെൻറിലെ ഒരു സ്ഥിരം ജീവനക്കാരിയാണ് രസിയുണ്ണി എന്നാണ് സൂചന. ശിവശങ്കറിൻ്റെ വിശ്വസ്ഥ. അതിനാൽ സർക്കാർ കാര്യങ്ങളും വ്യക്തിപരമായ വിവരങ്ങളും ശിവശങ്കർ ഇവരുമായി പങ്കുവച്ചിരുന്നു. ഇവർ തമ്മിൽ ദിവസവും വാട്സാപ്പ് ചാറ്റുകളും ഉണ്ടായിരുന്നു. എന്നാൽ ഇ.ഡി. ഇതുവരെ ഇവരെ ചോദ്യം ചെയ്തിട്ടില്ല. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെട്ട 80 കോടിയുടെ കുംഭകോണം സംബന്ധിച്ച് ശിവശങ്കർ ഇവരുമായി നടത്തിയ വാട്സാപ്പ് ചാറ്റ് ദുരൂഹമാണ്. ഇത് എന്താണെന്ന് ഇനിയും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു.

ശിവശങ്കറിന്‍റെ സ്വത്ത് കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാവുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചിട്ടുണ്ട്.
Published by: user_57
First published: December 24, 2020, 7:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories