• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദമൊക്കെയിരിക്കട്ടെ; സത്യത്തിൽ ആരാണ് ഈ പൂതന ?

വിവാദമൊക്കെയിരിക്കട്ടെ; സത്യത്തിൽ ആരാണ് ഈ പൂതന ?

ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരൻ അരൂരിൽ നടത്തിയ പൂതന പരാമർശം ഏറെ വിവാദമുണ്ടാക്കി. അത് ഇടതുമുന്നണിയുടെ പരാജയത്തിനുള്ള കാരണങ്ങളിൽ ഒന്നാണെന്നും ആരോപണമുണ്ട് . അപ്പോഴാണ് നാം ചോദിക്കുക സത്യത്തിൽ ആരാണ് ഈ പൂതന ?

poothana/youtube

poothana/youtube

  • Share this:
    പുരാണ ഗ്രന്ഥമായ ഭാഗവതത്തിൽ പരാമർശിക്കപ്പെടുന്ന ഒരു രാക്ഷസിയാണ് പൂതന. ശിശുവായിരുന്ന ശ്രീകൃഷ്ണനെ അമ്മാവനായ കംസന്റെ ആജ്ഞാനുസരണം  കൊല്ലുക എന്ന ദൗത്യവുമായി വശ്യമനോഹര രൂപം പൂണ്ട് അമ്പാടിയിൽ എത്തുന്നുവെന്നാണ് ഭാഗവതത്തിൽ.

    also read :അരൂരിൽ 'പൂതന' തിരിച്ചടിയായെന്ന് സിപിഎം; തോൽവിയുടെ കാരണം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ

    മഥുര രാജാവായിരുന്ന കംസന്റെ പത്നിയായ അസ്തിയുടെ ദാസിയായിരുന്നു അവർ എന്നും കംസന്റെ സഹോദരിയാണെന്നും പറയുന്നുണ്ട്. അമ്പാടിയിലെത്തിയ പൂതന വളർത്തമ്മയായ യശോദ അടുത്തില്ലാതിരുന്ന സമയം കൃഷ്ണനു വിഷം ചേർത്ത മുലപ്പാൽ കൊടുത്തു. പാൽ കുടിച്ചുതീർന്നിട്ടും മതിയാകാതെ കുഞ്ഞ് പൂതനയുടെ രക്തവും കുടിക്കുന്നു. ഒടുവിൽ മരിച്ചു വീഴുന്നു.

    എന്തു കൊണ്ട് പൂതനാമോക്ഷം?

    ഭാഗവതം ദശമസ്കന്ദത്തിൽ കൃഷ്ണാവതാരകഥകൾ പറയുന്നിടത്താണ്‌ പൂതനയുടെ കഥ തുടങ്ങുന്നത്. മുൻജന്മത്തിൽ മഹാബലിയുടെ മകളായ രത്നാവലിയായിരുന്നു പൂതന. വാമനൻ മഹാബലിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ രത്നമാലയും എത്തിയിരുന്നു. വാമനനെ  കണ്ടപ്പോൾ  ഇങ്ങനെയൊരു പുത്രനുണ്ടാവാൻ അവൾക്ക് ആഗ്രഹം തോന്നി. മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അനുഗ്രഹിക്കുന്നു. അതിനാലാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം പൂതനാമോക്ഷം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നു കരുതുന്നു.

    also read:'പൂതനയാണോ കംസനാണോ പരാജയത്തിന് കാരണമെന്ന് ഇപ്പോൾ പറയാനാകില്ല'; കാനം

    ആരാണ് "പൂതന കൃഷ്ണൻ" ?

    ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി കണക്കാക്കുന്ന കലാമണ്ഡലം  കൃഷ്ണൻ നായർ പൂതനാമോക്ഷം കഥകളിയിൽ അവതരിപ്പിച്ച പൂതനയുടെ രൂപഭംഗി തന്നെ അത്യാകര്‍ഷകമായിരുന്നു എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പൂതന കൃഷ്ണൻ എന്ന പേരിലാണ് പ്രസിദ്ധിയാർജ്ജിച്ചത് . കുഞ്ഞിനെ താലോലിക്കുവാനും,താരാട്ടാനും വെമ്പുന്ന ഒരു അമ്മയായും കുട്ടിയെ കൊല്ലാനുള്ള വിഷം പുരട്ടി കൊല്ലാൻ ശ്രമിക്കുന്ന രാക്ഷസിയായും ഉള്ള അഭിനയചാതുരിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

    First published: