HOME /NEWS /Kerala / കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്‌? ഉത്തരവുമായി മന്ത്രി എംബി രാജേഷ്

കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്‌? ഉത്തരവുമായി മന്ത്രി എംബി രാജേഷ്

ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എയെന്നാണ് മന്ത്രിയുടെ പക്ഷം

ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എയെന്നാണ് മന്ത്രിയുടെ പക്ഷം

ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എയെന്നാണ് മന്ത്രിയുടെ പക്ഷം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി മന്ത്രി എംബി രാജേഷ്.  ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എയെന്നാണ് മന്ത്രിയുടെ പക്ഷം. എംബി രാജേഷ് ഇക്കാര്യം പറയാന്‍ ഇടയായ സാഹചര്യമാണ് ഏറ്റവും ശ്രദ്ധേയം.സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎൽഎയാണ്‌ ഏറ്റവും സുന്ദരനായ എംഎൽഎ. ആ പദവി ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ കൈവരിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ല. ആലത്തൂർ മണ്ഡലത്തിൽ അഞ്ഞൂറ്‌ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത്‌ മാലിന്യമുക്തമാക്കി, ബ്യൂട്ടി സ്പോട്ടുകളാക്കുന്ന ഭാവനാപൂർണ്ണമായ ഒരു പരിപാടിക്ക്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ തുടക്കം കുറിച്ചതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

    500 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതി നടപ്പാക്കുന്നത്‌ മുപ്പതിനായിരത്തോളം സന്നദ്ധപ്രവർത്തകരടങ്ങുന്ന ക്ലീൻ ആർമി മണ്ഡലത്തിൽ രൂപീകരിച്ചുകൊണ്ടാണ്‌.  ക്ലീൻ ആർമിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം പേർ അണിനിരക്കുന്ന ശുചീകരണ പ്രവർത്തനമാണ്‌ മണ്ഡലത്തിൽ നടക്കുന്നത്‌. ഇന്ന് ശുചിയാക്കുന്ന സ്ഥലങ്ങളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, അന്നേദിവസം ജന്മദിനമുള്ള ആളുകൾ ഫലവൃക്ഷത്തൈകൾ നടും. ജന്മവൃക്ഷം എന്ന നിലയിൽ അവരവർ തന്നെ അത്‌ പരിപാലിക്കുകയും ചെയ്യും. തുടർന്ന് മണ്ഡലത്തിലെ സ്കൂളുകളിലെല്ലാം കുട്ടികളുടെ ജന്മദിനത്തിൽ ഫലവൃക്ഷത്തൈകൾ കൊടുക്കുകയും, അത്‌ നട്ടു പരിപാലിക്കുകയും ചെയ്യുന്ന ഭാവനാപൂർണ്ണവും ആകർഷകവുമായ പരിപാടിയാണ്‌ കെ ഡി പ്രസേനൻ എംഎൽഎ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എംബി രാജേഷ് പറഞ്ഞു.

    സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌, ഓരോ അസംബ്ലി മണ്ഡലത്തെയും മാലിന്യമുക്തമാക്കാൻ എംഎൽഎമാർ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച്‌ വ്യക്തിപരമായ കത്ത്‌ മന്ത്രി എന്ന നിലയിൽ എല്ലാവർക്കും നൽകിയിരുന്നു. ആ അഭ്യർത്ഥന മാനിച്ച്‌ ഭാവനാപൂർണ്ണമായ പദ്ധതികളുമായി മുന്നോട്ടുവന്ന കെ ഡി പ്രസേനൻ എം എൽ എയ്ക്ക്‌ നന്ദി. എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്‌ ആലത്തൂരിൽ നടപ്പാക്കുന്ന പരിപാടികൾ. മറ്റു പല എം എൽ എമാരും ഇതുപോലെ വൈവിധ്യമാർന്ന പരിപാടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഓരോ മണ്ഡലത്തിലും എം എൽ എമാരുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ സമാഹരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്‌. അത്‌ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Alathur, Mb rajesh, MLA