• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആയിരക്കണക്കിന് 'കുടിയന്മാരേ കുമ്പസാരിപ്പിച്ച്' കുടി നിർത്തി പുനർജന്മം നൽകിയ ജോൺസ് മാഷ് വിടവാങ്ങി

ആയിരക്കണക്കിന് 'കുടിയന്മാരേ കുമ്പസാരിപ്പിച്ച്' കുടി നിർത്തി പുനർജന്മം നൽകിയ ജോൺസ് മാഷ് വിടവാങ്ങി

കൊച്ചുകുട്ടിയായിരിക്കെ മദ്യത്തിൻ്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ജോൺസ് മദ്യാസക്തിയിൽ നിന്ന് മോചിതനാവുകയും പിന്നീട് മദ്യപാനികൾക്ക് ആശ്രയമാകുകയും ചെയ്ത കഥ സിനിമാക്കഥയ്ക്കും അപ്പുറമാണ്. മദ്യാസക്തിയുടെ ഇരുൾ വീണ ലോകത്ത് നിന്ന് മദ്യപാനികളെ തിരിച്ചറിവിൻ്റെ പുനർജനി വെളിച്ചത്തിലേക്ക് കൈ പിടിച്ച് നടത്തുന്ന പുനർജനി എന്ന പൂമല ഡി-അഡിക്ഷൻ സെൻററിൻ്റെ സ്ഥാപകനാണ് ജോൺസ് മാഷ്.

ജോൺസ് മാഷ്.

ജോൺസ് മാഷ്.

  • Share this:

തൃശൂർ: ആരായിരുന്നു ജോൺസ് കെ. മംഗലം? ആയിരക്കണക്കിന് മദ്യപാനികളുടെ കുടി നിർത്താൻ കാരണക്കാരനെന്ന് നമുക്ക് വിശേഷിപ്പിക്കാം. അതു മതിയാകുമോ? കൊച്ചുകുട്ടിയായിരിക്കെ മദ്യത്തിൻ്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ജോൺസ് മദ്യാസക്തിയിൽ നിന്ന് മോചിതനാവുകയും പിന്നീട് മദ്യപാനികൾക്ക് ആശ്രയമാകുകയും ചെയ്ത കഥ സിനിമാക്കഥയ്ക്കും അപ്പുറമാണ്. മദ്യാസക്തിയുടെ ഇരുൾ വീണ ലോകത്ത് നിന്ന് മദ്യപാനികളെ  തിരിച്ചറിവിൻ്റെ പുനർജനി വെളിച്ചത്തിലേക്ക്  കൈ പിടിച്ച് നടത്തുന്ന പുനർജനി എന്ന പൂമല ഡി-അഡിക്ഷൻ സെൻററിൻ്റെ സ്ഥാപകനാണ് ജോൺസ് മാഷ്.


ബി.എയ്ക്കും എം.എയ്ക്കും റാങ്കുണ്ടായിട്ടും എല്‍.എല്‍.ബി ബിരുദവും ഡോകട്റേറ്റും നേടിയിട്ടും മദ്യത്തില്‍ നിന്നുംസ്വയം വിടുതി നേടാനാകാതെ കുടുംബം പോറ്റാന്‍ മരണമേ മാര്‍ഗമുള്ളൂവെന്ന് ജോൺസ് തീരുമാനിച്ചു. അങ്ങിനെയാണ് നിരവധി മദ്യമുക്തി കേന്ദ്രങ്ങളിൽ പോയി പരാജിതനായ ജോൺസൺ ഇൻഷൂറൻസ് പോളിസി എടുക്കാനുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി ആമ്പല്ലൂർ സാൻ ജോസ് ഡി അഡിക്ഷൻ സെൻ്ററിലെ ഡോ. വി.ജെ പോളിനെ കണ്ടത്. " വലിയ ഡിഗ്രി ഉണ്ടായിട്ടെന്താ കാര്യം, താൻ ചാകുമല്ലോയെന്ന ഡോക്ടറുടെ കടുത്ത പരിഹാസ ചോദ്യം ജോൺസിനെ ഉണർത്തി. കുടി നിർത്തി. മുപ്പത്താറാം വയസിൽ ജോൺസ് പുനർജനിച്ചു.  ഇരുണ്ട ഭൂതകാലത്തിന് വിട നൽകി പുതിയ ജന്മം മദ്യപാനികൾക്ക് വേണ്ടി ജീവിച്ചു. അങ്ങനെ പൂമലയിൽ പുനർജനി പിറവിയെടുത്തു.

ഡി അഡിക്ഷൻ ചികിത്സ രംഗത്ത് വേറിട്ടു നിൽക്കുന്നതാണ് പുനർജനി. 2004 ലാണ് പുനർജനി മദ്യമുക്തി കേന്ദ്രം സ്ഥാപിക്കുന്നത്. ഗേറ്റ് പൂട്ടിയിട്ടത് കൊണ്ടോ ശരീരത്തിന് മാത്രം ചികിത്സ നടത്തിയത് കൊണ്ടോ മദ്യാസക്തിയിൽ നിന്ന് മോചനം സാധ്യമല്ലെന്നതിനാൽ ഗേറ്റ് പോലുമില്ലാത്ത മദ്യമുക്തി കേന്ദ്രമായിരുന്നു പുനർജനി. മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് കുടുംബാംഗങ്ങൾക്ക് ഇല്ലാത്തതാണ് പ്രധാന പ്രശ്നം.അതിനാൽ കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് നൽകുന്നുണ്ട്.

Also Read അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കുന്നംകുളത്തെ മുഴുത്ത മദ്യപാനിയായിരുന്നു ആദ്യ ഇര. അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ കണ്ടത് നെറ്റിയിൽ ഭസ്മക്കുറി വരച്ച് പ്രാർത്ഥിയ്ക്കുന്ന ആളെയാണ്. മദ്യാസക്തി രോഗമാണെന്ന ലീഫ് ലെറ്റുകൾ അവിടെ വച്ച് മടങ്ങി. എന്നാൽ പിറ്റേന്ന് കാലത്ത് കുടിച്ചു ഫിറ്റായ കുന്നംകുളത്തുകാരൻ പുനർജനിയിലെത്തി. അയാളായിരുന്നു ആദ്യ രോഗി. ഒരു വർഷം നീണ്ട ചികിത്സയ്ക്ക് ഒടുവിൽ രോഗം പൂർണമായും മാറി. അവിടന്നങ്ങോട്ട് കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നായി നിരവധി രോഗികൾ എത്തിത്തുടങ്ങി. പുനർജനി മദ്യപാനിളുടെയും അവരുടെ കുടുംബങ്ങളുടെയും ആശ്രയമായി മാറി.

പത്ത് വർഷക്കാലം കേരള വർമ കോളേജിൽ ഫിലോസഫി വിഭാഗം അധ്യാപകനായിരുന്നു. തൃശൂർ ബാറിൽ അഭിഭാഷനുമായി. ഏറെ ജനശ്രദ്ധ നേടിയ 'കുടിയൻ്റെ കുമ്പസാരം' ഉൾപ്പെടെ എഴുതിയ മൂന്ന് പുസ്തകങ്ങൾ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു. 'കുടിയൻ്റെ കുമ്പസാരം' ജോൺസിൻ്റ ആത്മകഥയാണ്. ആയിരക്കണക്കിന് ബോധവത്കരണ ക്ലാസുകളാണ് നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ മറ്റനേകം മേഖലകൾ ഉണ്ടായിട്ടും കുടിയന്മാരെന്നു പറഞ്ഞ് സമൂഹം തള്ളിക്കളഞ്ഞവർക്ക് പ്രഥമ പരിഗണന നൽകി കൊണ്ടായിരുന്നു ജോൺസ് മാഷിന്റെ പ്രവർത്തനം.

പത്തിരുപത് വർഷക്കാലത്തെ മദ്യപാനത്തെ തുടർന്ന് അദ്ദേഹത്തിന് ലിവർ സിറോസിസ് എന്ന രോഗം പിടിപെട്ടിരുന്നു. പത്ത് വർഷം മുമ്പ് രോഗം തിരിച്ചറിഞ്ഞു ചികിത്സ നടത്തിയെങ്കിലും ജീവൻ പിടിച്ചുനർത്താനായില്ല
Published by:Aneesh Anirudhan
First published: