HOME /NEWS /Kerala / സതീശൻ പാച്ചേനി: കോൺഗ്രസിൽ ചേർന്നതിന് കമ്മ്യൂണിസ്റ്റ് തറവാട്ടിൽ നിന്ന് പുറത്താക്കി; റേഷൻ കാർഡിൽ നിന്ന് പേരുവെട്ടി

സതീശൻ പാച്ചേനി: കോൺഗ്രസിൽ ചേർന്നതിന് കമ്മ്യൂണിസ്റ്റ് തറവാട്ടിൽ നിന്ന് പുറത്താക്കി; റേഷൻ കാർഡിൽ നിന്ന് പേരുവെട്ടി

കമ്മ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു 16ാം വയസ്സിൽ പടിയിറക്കി. റേഷൻ കാർഡിൽ നിന്ന് പേരു വെട്ടി. എന്നാൽ അതൊന്നും പാച്ചേനിയെ പിന്തിരിപ്പിച്ചില്ല.

കമ്മ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു 16ാം വയസ്സിൽ പടിയിറക്കി. റേഷൻ കാർഡിൽ നിന്ന് പേരു വെട്ടി. എന്നാൽ അതൊന്നും പാച്ചേനിയെ പിന്തിരിപ്പിച്ചില്ല.

കമ്മ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു 16ാം വയസ്സിൽ പടിയിറക്കി. റേഷൻ കാർഡിൽ നിന്ന് പേരു വെട്ടി. എന്നാൽ അതൊന്നും പാച്ചേനിയെ പിന്തിരിപ്പിച്ചില്ല.

  • Share this:

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് സ്ഥിതി ചെയ്യുന്ന പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സതീശൻ പാച്ചേനിയുടെ ജനനം. എന്നാൽ എ കെ ആന്റണിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൽ ആകൃഷ്ടനായി സതീശൻ ചെങ്കൊട്ടയിൽ നിന്ന് പടർന്നുകയറിയത് കോൺഗ്രസിലേക്ക്.

    പ്രസിദ്ധമായ മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടനായിരുന്നു മുത്തച്ഛൻ. അച്ഛൻ പാലക്കീല്‍ ദാമോദരനും അമ്മ മാനിച്ചേരി നാരായണിയും കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരുമായിരുന്നു. ഇവരുടെ മൂത്തമകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.

    പതിനാറാം വയസിൽ തറവാട്ടിൽ നിന്ന് പുറത്ത്

    അടിയന്തരാവസ്ഥയ്ക്കെതിരെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ കെ ആന്റണി നടത്തിയ പ്രസംഗം പത്രത്തിൽ വായിച്ചതാണ് സ്കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ഇഷ്ടവും ആദരവും സ്കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വരെയായി.

    കമ്മ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു 16ാം വയസ്സിൽ പടിയിറക്കി. റേഷൻ കാർഡിൽ നിന്ന് പേരു വെട്ടി. എന്നാൽ അതൊന്നും പാച്ചേനിയെ പിന്തിരിപ്പിച്ചില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു.

    എ കെ ആന്റണി കൈപിടിച്ചു കയറ്റി

    കണ്ണൂരിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്ന സതീശനിലെ നേതൃപാടവം തിരിച്ചറിഞ്ഞ എ കെ ആന്റണിയാണ് സംസ്ഥാന തലത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. എ-ഐ എന്നീ ഗ്രൂപ്പുകളിലായി കോൺഗ്രസുകാർ മത്സരിച്ച് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. വളരെ പെട്ടെന്നാണ് സതീശന്‍ കണ്ണൂരില്‍ എ ഗ്രൂപ്പിന്റെ യുവനായകനായി മാറിയത്. സൗമ്യമായ പെരുമാറ്റവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയും മുന്നോട്ടുള്ള യാത്രക്ക് ഊർജമായി.

    പാർലമെന്ററി രംഗത്തെ നിർഭാഗ്യവാൻ

    അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും സതീശൻ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പലപ്പോഴും മത്സരം ഇടതു കോട്ടകളിൽ, വമ്പൻമാരോടായിരുന്നു.

    2001ൽ മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇറക്കിയത് സതീശനെയായിരുന്നു. പരാജയപ്പെട്ടെങ്കിലും വി എസിനെ ഞെട്ടിച്ചതായിരുന്നു ആ മത്സരഫലവും വോട്ട് നിലയും. 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സതീശൻ പരാജയപ്പെട്ടത്. അതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും സി പി എം സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006ലും വി എസിനെ നേരിടാൻ ഇറങ്ങിയത് പാച്ചേനി തന്നെയായിരുന്നു. എന്നാൽ വി എസ് പഴയ ആളായിരുന്നില്ല. 20,017 വോട്ടുകൾക്കായിരുന്നു ഇത്തവണ പരാജയപ്പെട്ടത്.

    2009ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം ബി രാജേഷിനോടായി അങ്കം. അവിടെയും പരാജയപ്പെട്ടെങ്കിലും സിപിഎം നേതൃത്വത്തെ ഞെട്ടിക്കാൻ സതീശന് സാധിച്ചു. വെറും 1820 വോട്ടുകൾക്ക് മാത്രമായിരുന്നു തോൽവി.

    പിന്നീട് സ്വന്തം നാടായ തളിപ്പറമ്പില്‍ ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും പൊരുതി തോറ്റു. ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന എം വി ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുള്ള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. അവസാനത്തെ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനോടും തോല്‍ക്കേണ്ടി വന്നപ്പോള്‍ രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാനായി സതീശൻ പാച്ചേനി മുദ്രകുത്തപ്പെട്ടു.

    ഇടതുശക്തികേന്ദ്രത്തിൽ കോണ്‍ഗ്രസിന് വമ്പൻ ഓഫീസ്

    2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരിക്കെ കരുതലോടെ മേൽനോട്ടം വഹിച്ചു നിർമിച്ച കണ്ണൂർ ഡിസിസി ഓഫിസ് ‘കോൺഗ്രസ് ഭവൻ’ പൂർത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജില്ലയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫീസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേൽവിലാസവും എഴുതിച്ചേർത്താണ് സതീശൻ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്.

    First published:

    Tags: Congress leader, Kannur, Obit news, Satheesan pacheni