ഇന്റർഫേസ് /വാർത്ത /Kerala / സംസ്ഥാന സർക്കാരിൽ നിന്നുള്ള 1000 രൂപ ധനസഹായം ആർക്കൊക്കെ ലഭിക്കും?

സംസ്ഥാന സർക്കാരിൽ നിന്നുള്ള 1000 രൂപ ധനസഹായം ആർക്കൊക്കെ ലഭിക്കും?

News18

News18

കേരളത്തിലെ 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക

  • Share this:

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി.പി.എൽ. അന്ത്യോദയ കാർഡ് ഉടമകൾക്ക് ഇന്നു മുതൽ 1000 രൂപവിതരണം ചെയ്യും. കേരളത്തിലെ 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. റേഷൻ കാർഡ് ഉടമയാണ് ഗുണഭോക്താവ്. അവരുടെ വിവരങ്ങൾ റേഷൻ കടകളിൽ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും.

പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നൽകിയിരുന്ന സത്യപ്രസ്താവന പൂരിപ്പിച്ച്‌ പണവുമായി സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തുമ്പോൾ ഒപ്പിട്ടു നൽകി പണം കൈപ്പറ്റണം. പണവുമായി എത്തുമ്പോൾ യാതൊരു തുകയും നൽകേണ്ടതില്ല.വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾക്ക് നൽകുന്നുണ്ട്.

TRENDING:കണ്ടാൽ കുട്ടി എന്ന് തോന്നും, പക്ഷെ അശ്ലീലവും ആക്ഷേപകരവുമായ തരത്തിലെ പെരുമാറ്റം; ഒടുവിൽ പ്രതികരിച്ച്‌ ശ്രിന്ദ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

[PHOTO]പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി

[NEWS]'ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം

[photo]

സത്യപ്രസ്താവനയിൽ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നിൽ കൂടുതൽ ആധാർ നമ്പറും രേഖപ്പെടുത്തുന്നണം. യഥാർത്ഥ ഗുണഭോക്താവിന്‌ തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താണ് ഈ തീരുമാനം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ബി പി എൽ അന്ത്യോദയ റേഷൻ കാർഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെൻഷൻ /ക്ഷേമ നിധി പെൻഷൻ വാങ്ങുന്നവരുടെ പട്ടികയുമായി ആധാർ നമ്പർ അടിസ്ഥാനത്തിൽ ഒത്തു നോക്കി പെൻഷൻ വാങ്ങാത്തവരെ കണ്ടു പിടിക്കുകയാണ് ചെയ്തത്.

ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഇൻഫോര്മാറ്റിക്സ് സെന്റർ കേരളം, സംസ്ഥാന സർക്കാരിന്റെ IITMK എന്നീ സ്ഥാപനങ്ങൾ ആണ് നൽകിയത്. റേഷൻ കാർഡ് അടിസ്ഥാനത്തിൽ ആയതിനാൽ റേഷൻ കാർഡ് ഇല്ലാത്തവർ ഇതിന്റെ പരിധിയിൽ വരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്.

First published:

Tags: Kerala government, Money news, Ration Card