നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിൽ ആര് ജയിക്കും? 'ട്രാക്റ്ററോടിക്കുന്ന കർഷകനെ' ട്രക്കിടിച്ച് വീഴ്ത്തുമോ?

  പാലായിൽ ആര് ജയിക്കും? 'ട്രാക്റ്ററോടിക്കുന്ന കർഷകനെ' ട്രക്കിടിച്ച് വീഴ്ത്തുമോ?

  അപരന്‍റെ സാന്നിധ്യം, വോട്ടിങ് മെഷീനിലെ അപരന്‍റെ സ്ഥാനം, അപരന്‍റെ ചിഹ്നം, ബിജെപി വോട്ടുകൾ, ജോസ് കെ മാണിയുടെ സ്വീകാര്യത എന്നിവയൊക്കെ പാലായിലെ ജനവിധിയെ സ്വാധീനിച്ചേക്കാം.

  Jose K Mani, Mani C Kappan

  Jose K Mani, Mani C Kappan

  • Share this:
   പാലായിൽ ആര് ജയിക്കും? 'ട്രാക്റ്ററോടിക്കുന്ന കർഷകനെ' ട്രക്കിടിച്ച് വീഴ്ത്തുമോ?എൽ ഡി എഫിനെയും യു ഡി എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്. മുന്നണി മാറ്റം കഴിഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനേ സാധിക്കില്ല. പാലായിൽ പതിനയ്യായിരം വോട്ടിന് ജയിക്കുമെന്നു എൽഡിഎഫും യുഡിഎഫും അഭിപ്രായപ്പെടുന്നത്. എന്നാൽ വോട്ടെടുപ്പിന് ശേഷം കവലകളിലും നാട്ടിൻപുറങ്ങളിലും ഉയർന്നു വരുന്ന ചർച്ചകൾ ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതാണ്.

   ജോസ് കെ മാണിയുടെ വരവ് കോട്ടയം ജില്ലയിൽ വലിയ നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയും സിപിഎം നേതൃത്വവും. കോട്ടയം, പുതുപ്പള്ളി ഒഴികെയുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാനായിട്ടുണ്ടെന്നാണ് ഇടതു കേന്ദ്രങ്ങളിലെ പ്രതീക്ഷ. ഏഴു മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണെന്നും അവർ അവകാശപ്പെടുന്നു.

   എന്നാൽ അപരന്‍റെ സാന്നിധ്യം, വോട്ടിങ് മെഷീനിലെ അപരന്‍റെ സ്ഥാനം, അപരന്‍റെ ചിഹ്നം, ബിജെപി വോട്ടുകൾ, ജോസ് കെ മാണിയുടെ സ്വീകാര്യത എന്നിവയൊക്കെ പാലായിലെ ജനവിധിയെ സ്വാധീനിച്ചേക്കാം.

   നാലാള് കൂടുന്ന ഇടത്തെല്ലാം തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചകൾ സജീവമാണ്. വോട്ടെണ്ണൽ വരെ കാത്തിരിക്കാനാകാത്ത വിധം വിശകലനങ്ങളും പഴയ കണക്കുകളും നിരത്തിയുള്ള ചർച്ചകളിൽ പാലായിൽ അപ്രതീക്ഷിത അടിയൊഴുക്കുകൾ നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഇത് ആർക്കു അനുകൂലമാകുമെന്നു ഉറപ്പിച്ചു പറയാൻ മുന്നണികൾക്ക് സാധിക്കുന്നില്ല.

   Also Read- പാലായിലെ പാലം വലിയും രാഷ്ട്രീയ വഞ്ചനയും; രാഷ്ട്രീയ നേതാക്കൾ മുന്നണിയുടെ വോട്ടർമാരോട് ചെയ്യുന്നത്

   യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പനും എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ജയിച്ചാൽ മന്ത്രിയാകുമെന്ന ഉറപ്പുമായാണ് ഇരുവരും വോട്ടർമാരെ കണ്ടതും. മൂന്നു തോൽവിക്കു ശേഷം മാണി സി കാപ്പൻ 2019ൽ എൽ ഡി എഫിനുവേണ്ടി ചരിത്ര വിജയം കൊയ്ത മണ്ഡലമാണ് പാലാ. എന്നാൽ ജോസ് കെ മാണി പക്ഷം കേരള കോൺഗ്രസിൽ എത്തിയതോടെ മുന്നണി നേതൃത്വം മാണി സി കാപ്പനെ തഴഞ്ഞു. ഇതോടെ യു ഡിഎഫിലേക്കു ചേക്കേറിയ മാണി സി കാപ്പൻ, ഇടതുമുന്നണിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് പാലായിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഉഷാറാക്കിയത്.

   12 പഞ്ചായത്തുകളും പാലാ നഗരസഭയും അടങ്ങുന്നതാണ് പാലാ മണ്ഡലം. 72.56 ശതമാനമാണ് ഇത്തവണ പാലായിലെ പോളിങ്. മാണി സി കാപ്പൻ ജയിച്ച ഉപതെരഞ്ഞെടുപ്പിൽ 71.48 ശതമാനം ആയിരുന്നു പോളിങ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തവണ 184857 വോട്ടുകളിൽ 134126 വോട്ടുകളാണ് പോൾ ചെയ്തത്.

   പഞ്ചായത്ത് തിരിച്ചുള്ള കണക്കെടുപ്പ് ഇതിനോടകം മുന്നണി നേതൃത്വത്തിന് ലഭിച്ചു കഴിഞ്ഞു. യു ഡി എഫ് വിലയിരുത്തൽ പ്രകാരം തലനാട്, ഭരണങ്ങാനം, മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, കൊഴുവനാൽ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും മികച്ച ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ത്തു​മെ​ന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്. എന്നാൽ മു​ത്തോ​ലി, ക​രൂ​ർ, മീ​ന​ച്ചി​ൽ, കൊ​ഴു​വ​നാ​ൽ, എ​ലി​ക്കു​ളം, രാ​മ​പു​രം, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മുന്നിലെത്തുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. ഭ​ര​ണ​ങ്ങാ​നം, ത​ല​നാ​ട്, ത​ല​പ്പ​ലം, മേ​ലു​കാ​വ്, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​മെ​ന്നും ഇത് മികച്ച വിജയത്തിലേക്കു നയിക്കുമെന്നും ഇടതു ക്യാംപ് വിലയിരുത്തുന്നു.

   പലവിധ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഉറച്ച വിജയപ്രതീക്ഷയിലാണ് ജോസ് കെ മാണി. വിജയം സുനിശ്ചിതമാണെന്ന് മാത്രം അദ്ദേഹം അഭിപ്രായപ്പെടുന്നു. പാലായിലെ ജനവിധി നിർണയിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ടെന്നതാണ് ജനസംസാരം.

   എല്ലാം അനുകൂലമായി വന്നാൽ ഭൂരിപക്ഷം ഇരുപതിനായിരത്തിൽ മുകളിലെത്തുമെന്ന് ചില പ്രാദേശിക നേതാക്കൾ പറയുന്നു. അപരൻയുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് എൽഡിഎഫ് ക്യാംപിലെ പ്രതീക്ഷ.

   വോട്ടിങ് മെഷീനിൽ ഏഴാമതാണ് മാണി സി കാപ്പന്‍. ചിഹ്നം 'ട്രാക്ടറോടിക്കുന്ന കർഷകൻ' . അതിന് താഴെ എട്ടാമതായി വന്ന മാണി സി കുര്യാക്കോസിന്‍റെ ചിഹ്നം 'ട്രക്ക്' ആണ്. പതിനായിരത്തോളം വോട്ടുകൾ ഈ അപരൻ പിടിച്ചതായാണ് കേരള കോൺഗ്രസ് ക്യാംപിലെ വിശ്വാസം. എന്നാൽ ജോസ് കെ മാണിക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും, അവർ ആശയക്കുഴപ്പം ഇല്ലാതെ കൃത്യമായി മാണി സി കാപ്പന് വോട്ട് ചെയ്തതായാണ് യുഡിഎഫ് ക്യാംപ് അവകാശപ്പെടുന്നത്.

   എന്നാൽ ബിജെപി വോട്ടുകൾ വ്യാപകമായി യുഡിഎഫിന് ലഭിച്ചിട്ടുണ്ടാകാമെന്ന ആശങ്കയും ഇടതു കേന്ദ്രങ്ങൾക്കുണ്ട്. മാണി സി കാപ്പൻ തന്നെ ഈ വാദം തള്ളി കളയുന്നുണ്ട്. കാശു കൊടുത്തു ആരുടെയും വോട്ട് വാങ്ങിയിട്ടില്ലെന്നും തന്നോട് താൽപര്യമുള്ളവർ വോട്ട് ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. വോട്ട് മറിച്ചെന്ന ആരോപണം ബിജെപി നേതൃത്വവും തള്ളി കളയുന്നുണ്ട്. എന്നാൽ ബിജെപിക്ക് ഇത്തവണ വോട്ട് കുറവായിരിക്കുമെന്ന് അവർ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}