കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് പരിശോധിച്ച വിവോ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണമെന്ന് കോടതി. ഫോൺ ഓപ്പറേറ്റ് ചെയ്തത് ആരാണെന്ന് പോലീസിനും പ്രോസിക്യൂഷനും അറിയാം. ടവർ ലൊക്കേഷൻ നോക്കിയാൽ ഇക്കാര്യം എളുപ്പത്തിൽ കണ്ടെത്താം. ദൃശ്യങ്ങൾ കാണാൻ അന്വേഷണ ഉദ്യോഗസ്ഥൻ പല തവണ ആവശ്യപ്പെട്ടെങ്കിലും ബിഗ് നോ എന്നാണ് മറുപടി നൽകിയതെന്നും വിചാരണക്കോടതി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണ കോടതിയിൽ വച്ച് കണ്ടു എന്ന ഫോറൻസിക് റിപ്പോർട്ട്സംബന്ധിച്ചാണ് കോടതിയുടെ പരാമർശങ്ങൾ. വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും ടവർ ലൊക്കേഷൻ പരിശോധിച്ചാൽ അന്ന് കോടതിയിൽ ആരെല്ലാം ഉണ്ടായിരുന്നു എന്ന് കണ്ടെത്താനാകുമെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷനും പോലീസിനും മെമ്മറി കാർഡ് ഓപ്പറേറ്റ് ചെയ്തത് ആരാണെന്ന് അറിയാം. അത് ഏത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ഫോറൻസിക് ഉദ്യോഗസ്ഥരും മാത്രമാണ്. ജഡ്ജി ദൃശ്യങ്ങൾ കണ്ടു നടന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കാണാൻ വിചാരണക്ക് മുമ്പ് മൂന്നോ നാലോ തവണ അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ്. അദ്ദേഹത്തോട് ഒരു ബിഗ് നോ ആണ് മറുപടി നൽകിയത്. വിചാരണയ്ക്ക് ആവശ്യമെങ്കിൽ മാത്രം കണ്ടാൽ മതി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. അന്വേഷണം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലേ എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. കേസ് ഈ മാസം 19 ലേക്ക് മാറ്റി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.