• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi | 'മുഖ്യമന്ത്രി പിണറായിയെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നില്ല? കേരളത്തിൽ CPM-BJP രഹസ്യധാരണ': രാഹുൽഗാന്ധി

Rahul Gandhi | 'മുഖ്യമന്ത്രി പിണറായിയെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നില്ല? കേരളത്തിൽ CPM-BJP രഹസ്യധാരണ': രാഹുൽഗാന്ധി

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുആദ്യമായാണ് രാഹുൽ ഇത്രയും രൂക്ഷമായ ഭാഷയിൽ സിപിഎമ്മിനെ വിമർശിക്കുന്നത്

Rahul-Gandhi

Rahul-Gandhi

  • Last Updated :
  • Share this:
മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിലാണ്. പിണറായി വിജയനെ അന്വേഷണം ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി വണ്ടൂരിൽ ചോദിച്ചു. ഇത് ആദ്യമായി ആണ് രാഹുൽ മുഖ്യമന്ത്രിയെ നേരിട്ട് ഇത്ര ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്.

സിപിഎമ്മിനെതിരെ ഇതുവരെ ഉന്നയിക്കാത്ത അത്ര ശക്തമായ വിമർശനങ്ങൾ ആണ് രാഹുൽഗാന്ധി വണ്ടൂരിൽ ഉന്നയിച്ചത്. ഇ ഡി  അഞ്ചു ദിവസം ചോദ്യം ചെയ്തത് തനിക്ക് മെഡൽ ലഭിച്ച പോലെയാണ് കരുതുന്നത്. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ചോദിച്ചു. "ബിജെപിയെ എതിർക്കുന്നവർ ചോദ്യം ചെയ്യപ്പെടുക ആണ് ഇവിടെ. എതിർക്കുന്നവർ എല്ലാം ഇ.ഡി യെ നേരിടേണ്ടി വരും. തന്നെ 5 ദിവസം ആണ് ഇ.ഡി ചോദ്യം ചെയ്തത്. അതിനെ ഞാൻ ഒരു മെഡൽ ആയി ആണ് കാണുന്നത്. എന്തിന് അഞ്ചിൽ നിർത്തി 10 ദിവസം ആക്കാമായിരുന്നു ചോദ്യം ചെയ്യൽ"- രാഹുൽ പറഞ്ഞു.

"  എന്നാൽ എന്ത് കൊണ്ടാണ് കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്നാണ് ഞാൻ ചോദിക്കുന്നത്. എന്ത് കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആയ ഇ.ഡി, സിബിഐ ഒന്നും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. എന്ത് കൊണ്ട് അദ്ദേഹം ഇത് വരെ ചോദ്യം ചെയ്യപ്പെട്ടില്ല. കാരണം ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിൽ ആണ്. ബിജെപി വളരെ സന്തോഷത്തിൽ ആണ് ഇവിടെ"- രാഹുൽ പറഞ്ഞു.

ബഫർ സോൺ വിഷയത്തിലും രാഹുൽ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കരുതെന്ന് രാഹുൽ പറഞ്ഞു."ബഫർ സോണിൽ ജനങ്ങളെ ദ്രോഹിക്കാൻ അനുവദിക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞത് ആണ്. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. ഞാൻ മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും ഒരു പോലെ ഇക്കാര്യത്തിൽ കത്ത് അയച്ചിട്ടുണ്ട്. തന്റെ ഓഫീസ് ആക്രമിച്ചത് അടക്കം സിപിഎം ശ്രദ്ധ തിരിക്കാൻ എന്ത് തന്നെ ചെയ്താലും പ്രശ്നമില്ല. ഇതിൽ നിലപാട് വ്യക്തം ആണ്. ജനങ്ങൾക്ക് ഒപ്പം ആണ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്താൻ ഉള്ള നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് തന്നെ എതിർക്കും"- രാഹുൽ ഗാന്ധി പറഞ്ഞു.

Also Read- ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റ്; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

മുൻപ് ഒരിക്കലും രാഹുൽ ഗാന്ധി കേരളത്തിലെത്തി ഇടതുപക്ഷത്തിനെതിരെ ഇത്ര ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യോഗത്തിൽ പങ്കെടുത്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ തുടങ്ങിയവരും നിശിത വിമർശനങ്ങൾ ആണ് പിണറായി വിജയനെതിരെ ഉന്നയിച്ചത്.

സ്വപ്ന പറയുന്നത് കള്ളം ആണെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല എന്ന് കെ. സുധാകരൻ ചോദിച്ചു. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് 8 ദിവസം കഴിഞ്ഞ് ആണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്" എന്ത് കൊണ്ടാണ് മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയൽ ചെയ്യാത്തത്. സ്വപ്ന പറഞ്ഞത് സത്യം അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം. മുഖ്യമന്ത്രിക്ക് വേണ്ടി ഒരു മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സിപിഎം കോൺഗ്രസിനെ അനുവദിക്കണം "  സുധാകരൻ പരിഹസിച്ചു.
കനത്ത മഴയെ അവഗണിച്ചും സ്ത്രീകൾ അടക്കം നൂറു കണക്കിന് ആളുകൾ ആണ് രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനും വണ്ടൂരിൽ എത്തിയത്.
Published by:Anuraj GR
First published: