ഇന്റർഫേസ് /വാർത്ത /Kerala / മന്ത്രി കെ.ടി ജലീലിന് എന്തുകൊണ്ട് നാലുവർഷം മുമ്പ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് നിഷേധിച്ചു?

മന്ത്രി കെ.ടി ജലീലിന് എന്തുകൊണ്ട് നാലുവർഷം മുമ്പ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് നിഷേധിച്ചു?

Passport

Passport

2016 ഓഗസ്റ്റ് നാലിനാണ് മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോർട്ട് കേന്ദ്രം നിഷേധിച്ചത് .'ലേബർ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്നവരെ കാണാൻ സൗദി അറേബ്യ സന്ദർശിക്കാൻ' എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

  • Share this:

നാലു വർഷം മുമ്പ് മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്‌പോർട്ട് നിഷേധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വിവാദമായിരുന്നു. 2016 ഓഗസ്റ്റ് നാലിനാണ് മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോർട്ട് കേന്ദ്രം നിഷേധിച്ചത് .'ലേബർ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്നവരെ കാണാൻ സൗദി അറേബ്യ സന്ദർശിക്കാൻ' എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാൽ കേന്ദ്രം ഇത് നിഷേധിച്ചു. 2016 ഓഗസ്റ്റ് നാലിന് നയതന്ത്ര പാസ്‌പോർട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം ഇ-മെയിൽ അയച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനവുമായി അന്ന് രംഗത്തെത്തിയിരുന്നു. മന്ത്രി ജലീലിന് നയതന്ത്ര പാസ്പോർട്ട് നിഷേധിച്ചത് നിർഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

“സൗദിയിൽ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ അതീവ ഉത്കണ്ഠാകുലരാണ് എന്നതിനാലാണ് മന്ത്രി സൗദി അറേബ്യയിലേക്ക് പോകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. തൊഴിലാളി ക്യാമ്പുകളിലുള്ളവരുമായി നേരിട്ട് സംസാരിക്കാനും അവരുടെ ദുരിതങ്ങൾ മനസിലാക്കാനും മന്ത്രിയെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു”- മുഖ്യമന്ത്രി പറഞ്ഞിരുന്നു.

“നയതന്ത്ര പാസ്‌പോർട്ടിൽ സൗദി അറേബ്യയിലേക്ക് പോകാൻ മന്ത്രിക്ക് അനുമതി നിഷേധിക്കുന്ന കേന്ദ്രത്തിന്റെ നിലപാട് ദുരൂഹമാണ്, എന്നിരുന്നാലും, ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സർക്കാർ കാണുന്നില്ലെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. “തൊഴിൽ നഷ്ടപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ കേന്ദ്രം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നത് ഞങ്ങൾ അംഗീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. ജലീലിന് നയതന്ത്ര പാസ്‌പോർട്ട് നിഷേധിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്ന് പറഞ്ഞിരുന്നു. നയതന്ത്ര പാസ്‌പോർട്ടിൽ യാത്ര ചെയ്യാൻ സംസ്ഥാന മന്ത്രിമാരെ അനുവദിക്കുന്നത് “പതിവ് നടപടിക്രമമാണ്” എന്നും കേന്ദ്രത്തിന്റെ നടപടി അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങൾക്ക് കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല, കേന്ദ്ര സർക്കാർ ഈ വീഴ്ച പരിഹരിച്ച് നയതന്ത്ര പാസ്‌പോർട്ടിൽ സൗദി അറേബ്യയിലേക്ക് പോകാൻ മന്ത്രിയെ അനുവദിക്കണം,” ചെന്നിത്തല പറഞ്ഞു.

Also Read- Gold Smuggling | 'സ്വപ്‌നയെ വിളിച്ചത് കിറ്റ് വിതരണത്തിന്; വിളിച്ചതൊന്നും അസമയത്തല്ല': വിശദീകരണവുമായി മന്ത്രി കെ.ടി ജലീൽ

എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നതിന് വ്യക്തമായ കാരണങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. എങ്കിലും വിദേശരാജ്യവുമായുള്ള ബന്ധം യൂണിയൻ സബ്‌ജെക്ടിൽ വരുന്നതാണ്. ഇന്ത്യൻ പാസ്‌പ്പോർട്ടിൽ വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വരുന്നതായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനത്തെ മന്ത്രിയെ അതിനായി പരിഗണിക്കേണ്ടതില്ല എന്ന നിലപാട് എടുക്കാവുന്നതാണ് എന്നതാണ് ഈ രംഗത്തെ വിദഗ്‌ദരുടെ അഭിപ്രായം.

എന്താണ് നയതന്ത്ര പാസ്‌പോർട്ട് ?

ഔദ്യോഗിക ആവശ്യങ്ങൾക്ക് വിദേശയാത്ര ചെയ്യുന്നവർക്കാണ് നയതന്ത്ര പാസ്‌പോർട്ടുകൾ നൽകുന്നത്. വിദേശത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കും കോൺസൽ ജീവനക്കാർക്കും ഒരു പ്രത്യേക അധികാരപരിധിയിലെ സർക്കാർ ജോലി ചെയ്യുന്നവർക്കും ഇത് നൽകുന്നു

നയതന്ത്രപരിരക്ഷ ലഭിക്കുമെന്നതാണ് നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണം. ആതിഥേയ രാജ്യത്തിന്റെ അധികാരികൾക്ക് ഓണററി കോൺസൽ പദവിയിലുള്ള അതിഥിയെ തിരിച്ചറിയാൻ സഹായിക്കുന്നതാണ് നയതന്ത്ര പാസ്പോർട്ട്. ഇന്ത്യയുടെ നയതന്ത്ര പാസ്പോർട്ടിന് പറത്ത് ദേശീയ മുദ്ര നടുവിൽ അച്ചടിച്ചതും, ഇംഗ്ലീഷിലും ഹിന്ദിയിലും മുകളിൽ 'നയതന്ത്ര പാസ്‌പോർട്ട്' എന്നും 'റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്നിവ ആലേഖനം ചെയ്തതുമാണ്. ചുവന്ന കവറാണ് ഇതിനുള്ളത്. നയതന്ത്ര പാസ്പോർട്ട് ലഭിക്കുന്ന ഒരാൾക്ക് ഉറ്റ ബന്ധുക്കളുമൊത്ത് ലോകെമ്പാടും സ്വതന്ത്രമായി യാത്ര ചെയ്യാനാകും.

നയതന്ത്ര പാസ്‌പോർട്ടിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് കരുതുന്ന വ്യക്തികൾക്ക് ഇതിനായി അപേക്ഷിക്കാം. എന്നിരുന്നാലും, അവർ സർക്കാരുമായോ സംസ്ഥാനവുമായോ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന നിയമപരമായ രേഖകൾ ഹാജരാക്കണം.

നയതന്ത്ര പാസ്‌പോർട്ടിനായി അപേക്ഷിക്കുന്ന വ്യക്തികൾ സ്പെഷ്യലിസ്റ്റ് പാസ്‌പോർട്ടുകൾ നൽകുന്നത് നിയന്ത്രിക്കുന്ന ഒരു നിർദ്ദിഷ്ട റെഗുലേറ്ററി ബോഡിയിൽ അപേക്ഷിക്കേണ്ടതുണ്ട്.

നയതന്ത്ര പാസ്‌പോർട്ടിന്റെ പ്രയോജനം

ഉടമയ്ക്ക് നയതന്ത്ര പ്രതിരോധം ലഭിക്കും.ആതിഥേയ രാജ്യത്തിന്റെ അധികാരികൾക്ക് മുന്നിൽ ഒരു ഓണററി കോൺസലിനെ പോലെ പരിഗണിക്കപ്പെടും.

ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കും. ഇവയാണ് ഏറ്റവും സാധാരണമായ ഗുണങ്ങൾ:

ഉടമയ്ക്ക് വിമാനത്താവളങ്ങളുടെ നയതന്ത്ര ചാനലുകൾ ഉപയോഗിക്കാൻ കഴിയും.

വിമാനത്താവളങ്ങളിലെ പരിശോധനകൾക്കായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. ഇമിഗ്രേഷൻ ഉൾപ്പടെയുള്ള പരിശോധനകളില്ല.

അന്താരാഷ്ട്ര നിയമപ്രകാരം, അവർക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകും. നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്ക് അവരവരുടെ നാട്ടിലേതുപോലെ ഔദ്യോഗിക ഓഫീസും താമസവും ലഭ്യമാകും.

TRENDING:Covid 19 Vaccine | ആദ്യ കോവിഡ് വാക്സിൻ തയ്യാറായി; അവസാനവട്ട പരീക്ഷണം ഉടൻ [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കോഹ്ലിയോ രോഹിത് ശർമയോ അല്ല; ഋഷഭ് പന്തിന്റെ ഇഷ്ട ബാറ്റിങ് പാർട്നർ ഇതാണ് [NEWS]

റോഡ് മാർഗമോ വിമാനത്തിലോ യാത്ര ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന നികുതിയിൽ നിന്ന് നയതന്ത്ര പാസ്‌പോർട്ട് ഉടമയെ ഒഴിവാക്കിയിരിക്കുന്നു. അതിനാൽ ഒരു ഓണററി കോൺസൽ അല്ലെങ്കിൽ നയതന്ത്രജ്ഞന് ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് ചെലവ് കുറഞ്ഞതും വേഗത്തിലുമുളള യാത്ര ലഭ്യമാകും.

ഒരു നയതന്ത്ര പാസ്‌പോർട്ട് ഉടമയ്ക്ക് ആതിഥേയ രാജ്യത്തിന് പുറത്തുനിന്നുള്ള വരുമാനത്തിന്റെ നികുതി ബാധ്യതയില്ല. നയതന്ത്ര നിയമനം ലഭിക്കുകയും നയതന്ത്ര പാസ്‌പോർട്ട് സ്വന്തമാക്കുകയും ചെയ്ത ഒരാൾക്ക് ആതിഥേയ രാജ്യത്തിന് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടതില്ല.

First published:

Tags: Diplomatic passport, Gold Smuggling Case, Minister kt jaleel, Swapna suresh