ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് റദ്ദാക്കി: കാരണം എന്ത് ?

വരണാധികാരി ചട്ടം പാലിക്കാതെ കൂടുതൽ വോട്ട് കിട്ടിയ ആളെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടം ബോധിപ്പിച്ചപ്പോഴേക്കും കൗണ്‍സിലര്‍മാരില്‍ പലരും ഹാള്‍ വിട്ടിരുന്നു.

News18 Malayalam
Updated: November 12, 2019, 1:39 PM IST
ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് റദ്ദാക്കി: കാരണം എന്ത് ?
News18
  • Share this:
ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കി. വരണാധികാരി വരുത്തിയ പിഴവിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടി വന്നത്. എല്‍ഡിഎഫ് വിമതന്‍ ടിഎം റഷീദിന് 12 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറാജിന് 11 വോട്ടും ലൈല പരീതിന് 3 വോട്ടും ലഭിച്ചു.

എന്താണ് ആ ചട്ടം ?

മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുവന്നാല്‍ ഒന്നാംസ്ഥാനത്ത് വരുന്നയാള്‍ക്ക് മറ്റു രണ്ട് പേര്‍ക്കും കൂടി ലഭിച്ചതിനേക്കാള്‍ ഒരുവോട്ട് എങ്കിലും കൂടുതല്‍ വേണം. അല്ലാത്തപക്ഷം മൂന്നാംസ്ഥാനത്ത് വന്നയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ്‌ വേണമെന്നാണ് ചട്ടം.

നടന്നതെന്ത് ?

28 അംഗ കൗണ്‍സിലില്‍ വൈസ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് നവാസ് ഒഴികെ 27 പേരാണ് ഹാജരായത്. ഒരു ജനപക്ഷാംഗത്തിന്‍റെ ഉൾപ്പെടെയാണ് ടിഎം റഷീദിന് 12 വോട്ടുകള്‍.ഒരു വോട്ട് അസാധുവായി. ലൈല പരീതിന് പാര്‍ട്ടിയുടെ മൂന്ന് വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 11 വോട്ട് ലഭിച്ചു. എസ് ഡി പി ഐ വോട്ടുകള്‍ ടിഎം റഷീദിന് ലഭിച്ചു. വരണാധികാരി ഐ.റ്റി.ഡി.സി പ്രോജക്ട് ഓഫീസര്‍ പി.വിനോദ് ഈ ചട്ടം പാലിക്കാതെ കൂടുതൽ വോട്ട് കിട്ടിയ റഷീദിനെ വിജയിയായി പ്രഖ്യാപിച്ചു. ചട്ടം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബോധിപ്പിച്ചപ്പോൾ വരണാധികാരി സമ്മതിച്ചു.അപ്പോഴേക്കും കൗണ്‍സിലര്‍മാരില്‍ പലരും ഹാള്‍ വിട്ടിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി വരാണാധികാരി പ്രഖ്യാപിച്ചു.

വന്‍ പോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.കഴിഞ്ഞതവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിലെ ലൈല പരീത് എസ് ഡി പി ഐ വോട്ട് ലഭിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നിര്‍ദേശപ്രകാരം മിനുട്ടുകള്‍ക്കുള്ളില്‍ രാജിവെച്ചിരുന്നു.

First published: October 16, 2019, 6:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading