• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള വള്ളംകളി അസോസിയേഷന്‍ നെഹ്രുട്രോഫി വള്ളംകളിയിലെ ട്രോഫികൾ മടക്കി നല്‍കിയതെന്തുകൊണ്ട്?

കേരള വള്ളംകളി അസോസിയേഷന്‍ നെഹ്രുട്രോഫി വള്ളംകളിയിലെ ട്രോഫികൾ മടക്കി നല്‍കിയതെന്തുകൊണ്ട്?

മത്സരത്തിന് ഒരു മാസം മുന്‍പ് തന്നെ ക്ലബ്ബുകള്‍ക്കുള്ള ബോണസ് തുക പ്രഖ്യപിക്കണം എന്നതടക്കമുള്ള നിരവധി പരാതികളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.

  • Share this:
68-ാമത് നെഹ്രുട്രോഫി വള്ളംകളി നടത്തിപ്പിലെ അപാകതകളില്‍ പ്രതിഷേധവുമായി കേരള വള്ളംകളി അസോസിയേഷന്‍ രംഗത്ത്.  വള്ളംകളിയ്ക്ക് മുന്‍പ് തന്നെ അസോസിയേഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് കാട്ടി നെഹ്റുട്രോഫി വള്ളംകളി സംഘാടക സമിതി ചെയര്‍മാന് കേരള വള്ളംകളി അസോസിയേഷന്‍ സെക്രട്ടറി ബിനു വെട്ടിക്കാടിന്‍റെ നേതൃത്വത്തില്‍ പരാതി നല്‍കി.

ചുണ്ടനൊഴികെയുള്ള കളിവള്ളങ്ങളുടെ വിജയികൾക്ക് മാന്യമായ ട്രോഫി നൽകാത്തതിൽ പ്രതിഷേധിച്ച് ലഭിച്ച ട്രോഫികള്‍ സംഘാടക സമിതിയ്ക്ക് വള്ളംകളി അസോസിയേഷന്‍ തിരിച്ചു നല്‍കി. മത്സരത്തിന് ഒരു മാസം മുന്‍പ് തന്നെ ക്ലബ്ബുകള്‍ക്കുള്ള ബോണസ് തുക പ്രഖ്യപിക്കണം. എങ്കിൽ മാത്രമേ ഒരു ബോട്ട് ക്ലബ്ബിന് അവരുടെ ബഡ്ജറ്റ് തയ്യാറാക്കി മത്സരിക്കുവാൻ സാധിയ്ക്കുകയുള്ളൂ. നെഹ്റുട്രോഫി കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബോണസ് തുക നൽകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മുന്‍വര്‍ഷങ്ങളിലേത് പോലെ ഋഷികേശിന്‍റെ സ്റ്റാര്‍ട്ടിങ് സംവിധാനം തന്നെ തുടര്‍ന്നും ഉപയോഗിക്കണം. ഇതിന്‍റെ മികവ് കൊണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ പരാതികൾ ഇല്ലാത്തതും സമയ ബന്ധിതമായി മത്സരങ്ങള്‍ നടത്താൻ സാധിച്ചത്. സ്റ്റാര്‍ട്ടിങ്ങില്‍ പിഴവ് ഉണ്ടാകാതിരിക്കാന്‍ ഇത് സഹായകമാണെന്നും വള്ളംകളി അസോസിയേഷന്‍  ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Also Read-'ചെറുതനയുടെ തുഴച്ചിലുകാര്‍ പങ്കായംകൊണ്ട് ആക്രമിച്ചു; ട്രാക്കിലേക്ക് കടന്നുകയറി'; വിശദീകരണവുമായി പൊലീസ് ക്ലബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ എല്ലാ വിഭാഗത്തിലെയും കളിവള്ളങ്ങളെയും (വെപ്പ് A grade ,വെപ്പ് B grade, ചുരുളൻ A grade, ഇരുട്ടുകുത്തി A grade, ഇരുട്ടുകുത്തി B grade, ഇരുട്ടുകുത്തി C grade ) ഉൾപ്പെടുത്തണം.ട്രാക്കിൽ ഒഫീഷ്യല്‍സിന്‍‌റെ സ്പീഡ് ബോട്ട്  അനാവശ്യമായി ഉപയോഗിച്ച് ചെറുവള്ളങ്ങളുടെ ഫൈനൽ തടസ്സപ്പെടുത്തി. പല കളിവള്ളങ്ങളും മുങ്ങിപ്പോകാനുള്ള സാഹചര്യം വരെയുണ്ടായി. അടുത്ത വർഷം ഈ സാഹചര്യം വരുന്നത് ഒഴിവാക്കണം. സമയം ഡിജിറ്റലായി പ്രദര്‍ശിപ്പിക്കാത്തത്ത് മൂലം തുഴച്ചില്‍ക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായെന്നും പരാതിയുണ്ട്.

Also Read-Nehru Trophy Boat Race | 68-ാമത് നെഹ്രുട്രോഫി മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ ചുണ്ടന്; പള്ളാത്തുരുത്തിക്ക് ഹാട്രിക്

കളിവള്ളങ്ങൾക്ക് മാന്യമായ ജേഴ്സിയും കൂടാതെ 10 എണ്ണം അധികമായും നൽകണം. ചുണ്ടൻ ഒഴികെയുള്ള മത്സരങ്ങളിൽ നിന്നും പ്രഫഷണൽസിനെ പരിപൂർണ്ണമായി ഒഴിവാക്കുക. എങഅകിലെ വള്ളകളിയിലെ ജനങ്ങളുടെ ആവേശം നിലനിർത്താൻ സാധിയ്ക്കു എന്ന് വള്ളംകളി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.വള്ളങ്ങളുടെ മെയിന്റൻസ് ഗ്രാന്റ് വർദ്ധിപ്പിക്കണമെന്നും കൂടാതെ നെഹ്റുട്രോഫിക്ക് മുൻപ് അവ വിതണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കളിവള്ളങ്ങൾക്ക് മത്സര ദിവസം വിജയ-പരാജയങ്ങൾ അറിയാൻ ഒരു പിആര്‍ഒ സംവിധാനം നൽകാമെന്ന ഉറപ്പ് സംഘാടകര്‍ പാലിച്ചില്ല. ബോട്ട് റേസ് കമ്മറ്റിയിലേയ്ക്ക് കേരള വള്ളംകളി അസോസിയേഷൻ ഭാരവാഹികൾ, കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, മദ്ധ്യ കേരള ബോട്ട് റേസ് ക്ലബ് മെമ്പർസ് അസോസിയേഷൻ, തൃശ്ശൂർ മേഖല ബോട്ട് റേസ് വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളിലെ പ്രതിനിധികളെയും കൂടി ഉൾപ്പെടുത്തണം. കൂടാതെ ഇത്തവണത്തെ ദൂരദർശനിലെ കമന്ററി യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറി ലക്ഷക്കണക്കിനു ആസ്വാദകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
Published by:Arun krishna
First published: