• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്റ്?': ഹൈബി ഈഡൻ എംപിയുടെ ഒറ്റവരി പോസ്റ്റിൽ ചൂടേറിയ ചർച്ച

'എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്റ്?': ഹൈബി ഈഡൻ എംപിയുടെ ഒറ്റവരി പോസ്റ്റിൽ ചൂടേറിയ ചർച്ച

കെപിസിസി അധ്യക്ഷനെ ഉന്നമിട്ടുള്ള പരോക്ഷ വിമർശനത്തെ അനുകൂലിച്ച് പാർട്ടിയിലെ യുവനിര കമന്റുമായി സജീവമാണ്.

ഹൈബി ഈഡൻ

ഹൈബി ഈഡൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റം വേണമെന്ന ആവശ്യം കരുത്താർജിക്കുന്നു. തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കൾ അടക്കം സോഷ്യൽ മീഡിയയിൽ ആവശ്യപ്പെടുകയാണ്. ഏറ്റവും കൂടുതൽ വിമർശനം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ്.

  Also Read- IPL 2021| കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐ പി എല്‍ നിര്‍ത്തിവെച്ചു

  ഇപ്പോൾ ഫേസ്ബുക്കിൽ ഹൈബി ഈഡൻ എം പി എഴുതിയ ഒറ്റവരി കുറിപ്പാണ് ചൂടേറിയ ചർച്ചക്ക് വഴിതുറന്നിരിക്കുന്നത്. 'എന്തിനാണ് നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്?' എന്ന ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്. കെപിസിസി അധ്യക്ഷനെ ഉന്നമിട്ടുള്ള പരോക്ഷ വിമർശനത്തെ അനുകൂലിച്ച് പാർട്ടിയിലെ യുവനിര കമന്റുമായി സജീവമാണ്. എന്നാൽ പോസ്റ്റിനെതിരെയും സമൂഹ മാധ്യമങ്ങളിലും ഒരു വിഭാഗം വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്. പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ പറയണമെന്നും ഇങ്ങനെ മലർന്നുകിടന്ന് തുപ്പുന്നത് ഒഴിവാക്കണമെന്നും പോസ്റ്റ് പിൻവലിക്കണമെന്നും ചിലർ ഹൈബിയോട് ആവശ്യപ്പെടുന്നു.

  Also Read- 'സകല മണ്ഡലങ്ങളിലും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്?'; രമേഷ് പിഷാരടിക്കെതിരെ ട്രോള്‍  തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാന്‍ഡിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറയുന്നു.

  Also Read- ഭക്ഷണം എന്നും അവനൊരു വീക്നെസ് ആയിരുന്നു; മിഥുൻ രമേശിന് പിറന്നാൾ ആശംസയുമായി കുഞ്ചാക്കോ ബോബൻ

  എന്നാൽ, കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്‍റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാൻഡ് അന്തിമ നിലപാട് എടുക്കും.

  അതേസമയം, കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. ഈ മാസം ഏഴിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

  Also Read- പോസ്റ്റിനു താഴെ വന്ന് അച്ഛൻ കൃഷ്ണകുമാറിനെ അന്വേഷിച്ചവരുടെ അച്ഛന്മാർക്ക് മകൾ ദിയയുടെ മറുപടി
  Published by:Rajesh V
  First published: