HOME /NEWS /Kerala / Dry Day | Bev Q App|കേരളത്തിൽ എന്തുകൊണ്ട് ഇന്ന് മദ്യം ലഭിക്കില്ല?

Dry Day | Bev Q App|കേരളത്തിൽ എന്തുകൊണ്ട് ഇന്ന് മദ്യം ലഭിക്കില്ല?

beverages outlet representative image

beverages outlet representative image

കേരളത്തിൽ ഇന്ന് മദ്യവിൽപനശാലകൾക്ക് അവധി. ഇതറിയാതെ ബുക്കുചെയ്തവർക്ക് ബെവ് ക്യൂ ആപ്പിൽ ചിലർക്ക് ടോക്കൺ ലഭിക്കുകയും ചെയ്തു. ടോക്കണുമായി എത്തിയവർക്ക് അടഞ്ഞുകിടക്കുന്ന മദ്യവിൽപനശാലകളും ബാറുകളുമാണ് കാണാനായത്. എന്താ കാര്യമെന്ന് പലർക്കും മനസിലായില്ല.

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മദ്യവിൽപനശാലകൾക്ക് അവധി. ഇതറിയാതെ ബുക്കുചെയ്തവർക്ക് ബെവ് ക്യൂ ആപ്പിൽ ചിലർക്ക് ടോക്കൺ ലഭിക്കുകയും ചെയ്തു. ടോക്കണുമായി എത്തിയവർക്ക് അടഞ്ഞുകിടക്കുന്ന മദ്യവിൽപനശാലകളും ബാറുകളുമാണ് കാണാനായത്. എന്താ കാര്യമെന്ന് പലർക്കും മനസിലായില്ല. ചോദിച്ചുംപറഞ്ഞും വന്നപ്പോഴാണ് ലഹരിവിരുദ്ധദിനമായ ഇന്ന് മദ്യവിൽപനശാലകൾ അവധിയാണെന്ന നഗ്നസത്യം അവർ മനസിലാക്കിയത്. എന്നാൽ അവധിദിനത്തിലേക്ക് ബെവ് ക്യൂ ആപ്പ് ടോക്കൺ നൽകിയത് എന്തിനാണെന്ന ചോദ്യമാണ് മദ്യം വാങ്ങാനെത്തിയവർ ഉന്നയിക്കുന്നത്.

    എന്താണ് ലഹരിവിരുദ്ധദിനം?

    ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്ന തിരിച്ചറിവിലാണ് 1987 മുതൽ ഐക്യരാഷ്ട്ര സഭ ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുതുടങ്ങിയത്. ‘ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നതാണ് ഈ വർഷത്തെ ലഹരിവിരുദ്ധദിനം മുന്നോട്ടുവെക്കുന്ന സന്ദേശം. ലോകത്താകെ 27 കോടി മനുഷ്യർ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ.

    ടോക്കൺ നൽകിയിരുന്നെങ്കിലും വൈകിട്ടോടെ ഡ്രൈഡേ ആയതിനാൽ ബുക്കിങ് റദ്ദാക്കിയെന്ന സന്ദേശം ഉപയോക്താക്കൾക്ക് അയച്ചുനൽകിയതായി ബെവ് ക്യൂ ആപ്പ് ചുമതലയുള്ള കമ്പനി വിശദീകരിക്കുന്നു. ഇന്നത്തെ മദ്യവിൽപനയ്ക്കായി കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിവരെ പാസ് വിതരണം നടത്തിയിരുന്നു. 30000ൽ ഏറെ പേർക്ക് ടോക്കൺ വിതരണം ചെയ്യുകയും ചെയ്തു. ഡ്രൈഡേയിലേക്കും ടോക്കൺ നൽകുന്നത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് വകുപ്പും ബവ്റിജസ് ജീവനക്കാരും ഇടപെട്ടാണ് ആപ്പിന്റെ ചുമതലയുള്ള കരാർ കമ്പനിയുടെ ശ്രദ്ധയിലെത്തിച്ചത്. വിവരം കിട്ടിയ ഉടൻ ഓൺലൈൻ ബുക്കിങ് നിർത്തിവെച്ചു. അങ്ങനെയാണ് ഡ്രൈഡേ സന്ദേശം ബുക്ക് ചെയ്തവർക്കായി നൽകിയത്.

    TRENDING:പ്രവാസികളെ മടക്കിയെത്തിക്കൽ: കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം [NEWS]Train Services Cancelled രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി; പ്രത്യേക സര്‍വീസുകള്‍ തുടരും [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]

    ഏതായാലും ഡ്രൈഡേയിലേക്ക് ബുക്കിങ് അനുവദിച്ച ബെവ് ക്യൂ ആപ്പ് ചുമതലയുള്ള കമ്പനി ടോക്കൺ റദ്ദാക്കി തടിതപ്പി. എന്നാൽ ടോക്കൺ അസാധുവായതോടെ ഇനി ബുക്ക് ചെയ്യാൻ നാലുദിവസം കാത്തിരിക്കണമോയെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

    First published:

    Tags: Bev Q app, Dry day, International Day Against Drug Abuse and Illicit Trafficking, Kerala liquor shops