കോഴിക്കോട്: കുടിവെള്ളത്തിനായി ഇരുവഴിഞ്ഞിപ്പുഴയെ ആശ്രയിക്കുന്ന ഏഴു പഞ്ചായത്തുകളിലെ ആയിരക്കണക്കിനാാളുകൾ കടുത്ത പ്രതിസന്ധിയില്‍.
അമ്പത് കിലോമീറ്റര്‍ നീളത്തിലുള്ള ഇരുവഴിഞ്ഞിപ്പുഴയില്‍ വാട്ടര്‍ അതോറിറ്റിയുടെ അഞ്ച് പമ്പിംഗ് സ്റ്റേഷനുകളും ജലനിധി ഉള്‍പ്പെടെ തദേശ സ്ഥാപനങ്ങളുടെ 30ലധികം പദ്ധതികളുമുണ്ട്. അമ്പതിനായിരത്തോളം ആളുകള്‍ ഇരുവഴിഞ്ഞിപ്പുഴയിലെ ജലത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പുഴയുടെ 36 കിലോമീറ്റര്‍ ദൂരവും തിരുവമ്പാടി പഞ്ചായത്തിലാണ്.
വെള്ളത്തില്‍ വിഷാംശമുള്ള ബാക്ടീരിയയുടെ അളവു ക്രമാതീതമായി കൂടിയതാണ് പ്രതിസന്ധിക്ക് കാരണം. ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം ഉപയോഗിക്കരുതെന്ന് ജലിവിഭവകേന്ദ്രം രണ്ടുവര്‍ഷം മുന്‍പു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ബദല്‍ മാര്ഗങ്ങളുണ്ടാക്കാന് പഞ്ചായത്തുകള്‍ക്കു കഴിഞ്ഞില്ല.
മാലിന്യം കുമിഞ്ഞുകൂടിയതോടെ വിഷാംശമുള്ള ബാക്ടീരിയകളായ ബ്ലൂ ഗ്രീന്‍ ആല്‍ഗ ഇരുവഴിഞ്ഞിപ്പുഴയില്‍ വ്യാപകമായി. മല്‍സ്യങ്ങള്‍ക്കു മാത്രമല്ല മനുഷ്യനും അപകടകരമായ ബാക്ടീരിയയാണ് നീലയും പച്ചയുമായി നിറം മാറുന്ന ഈ ബാക്ടീരിയകള്‍. 2018ല്‍ തന്നെ ജലവിഭവ കേന്ദ്രം ഇരുവഴിഞ്ഞി പുഴയിലെ ജലം അതീവ മലീമസമാണെന്നും ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിരുന്നു.
ത്വക് രോഗങ്ങള്‍ക്കം അതിസാരത്തിനും അള്‍സറിനും കാരണമാകുമെന്നായിരുന്നു മുന്നറിയിപ്പ്. 2018ലേതിനെക്കാള്‍ ബാക്ടീരിയകള്‍ വര്‍ധിച്ചെങ്കിലും പഞ്ചായത്തുകള്‍ക്ക് പുഴയില്‍ നിന്നുള്ള വെള്ളമല്ലാതെ മറ്റ് സ്രോതസ്സുകളില്ലയെന്നതാണ് വാസ്തവം.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.