സീറ്റ് ബെൽറ്റും ഹെൽമറ്റും കർശനമാക്കാൻ കേരളം തീരുമാനിച്ചതെന്തുകൊണ്ട്?

സംസ്ഥാനത്തെ മോട്ടോർ വാഹന അപകടങ്ങളുടെ കണക്കുകൾ സുപ്രീംകോടതിയുടെ വാർഷിക അവലോകന യോഗങ്ങളിൽ തുടർച്ചയായി വിമർശന വിധേയമാകാറുണ്ട്

news18
Updated: July 11, 2019, 9:36 AM IST
സീറ്റ് ബെൽറ്റും ഹെൽമറ്റും കർശനമാക്കാൻ കേരളം തീരുമാനിച്ചതെന്തുകൊണ്ട്?
സീറ്റ് ബെൽറ്റ്
  • News18
  • Last Updated: July 11, 2019, 9:36 AM IST
  • Share this:
ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും എൻഫോഴ്സമെന്റ് വിഭാഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഡിജിപിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കത്ത് അയക്കുകയും ചെയ്തു.

ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തിൽ പരമാർശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാനത്തെ മോട്ടോർ വാഹന അപകടങ്ങളുടെ കണക്കുകൾ സുപ്രീംകോടതിയുടെ വാർഷിക അവലോകന യോഗങ്ങളിൽ തുടർച്ചയായി വിമർശന വിധേയമാകാറുണ്ട്. ഇതോടെയാണ് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളില്‍ സീറ്റ് ബെൽറ്റും എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കിയുള്ള കോടതി വിധി കർശനമായി നടപ്പാക്കാൻ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തെഴുതിയത്. 2015ലാണ് സുപ്രീംകോടതിയുടെ സമിതി സീറ്റ് ബെൽറ്റും ഹെൽമറ്റും കര്‍ശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ കാർ അപകടത്തിൽ മരണമടഞ്ഞത് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനെ തുടർന്നാണെന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുപ്രീംകോടതി കർശന നടപടികൾക്ക് തുനിഞ്ഞത്.

First published: July 11, 2019, 8:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading