HOME » NEWS » Kerala » WHY IS BINEESH KODIYERI NOT GETTING BAIL ACTOR HAREESH PERADI

'എന്തു കൊണ്ട് ബിനീഷിന് ജാമ്യം അനുവദിക്കുന്നില്ല? ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ ആരും കാണുന്നില്ല': ഹരീഷ് പേരടി

''പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല. ഒരുപാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. ''

News18 Malayalam | news18-malayalam
Updated: May 9, 2021, 12:06 PM IST
'എന്തു കൊണ്ട് ബിനീഷിന് ജാമ്യം അനുവദിക്കുന്നില്ല? ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ ആരും കാണുന്നില്ല': ഹരീഷ് പേരടി
ഹരീഷ് പേരടി (Photo- Facebook)
  • Share this:
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്ന് ചോദിച്ച് നടൻ ഹരീഷ് പേരടി. സിദ്ദിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ബിനീഷിന്റെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും പാർട്ടിയുടെ ചെലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലന്മാർ പോലും പ്രതികരിക്കുന്നില്ലെന്നും ഹരീഷ് ആരോപിക്കുന്നു. അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷേ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്

ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ? അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത് ? കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ് ? നിയമത്തിന്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ ? ഒരുപാട് മനുഷ്യാവകാശ മർദ്ദനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം.

Also Read- 'വിരുഷ്ക'യുടെ കോവിഡ് ധനസമാഹരണം; 24 മണിക്കൂറിനുള്ളിൽ സമാഹരിച്ചത് 3.6 കോടി രൂപ

പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല. ഒരുപാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല. ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്.

Also Read- മാസ്‌ക് ധരിക്കാത്തതിനു മര്‍ദനം: അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി


'എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം'; നാണക്കേടെന്ന് ബെന്യാമിന്‍


കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിന്‍. ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. "അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്"- ബെന്യാമിൻ കുറിച്ചു.

Also Read- Mother's Day| 'അമ്മ എന്നാൽ ഉയിർ'; മാതൃദിനത്തിൽ അമ്മയോടുള്ള സ്നേഹം പങ്കുവെച്ച് താരങ്ങൾ

കേരളത്തില്‍ ബി ജെ പിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനാണ് തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു. വാട്സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍ പോസ്റ്റുചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also Read- സ്റ്റംപ് ഉപയോഗിച്ച് അസാധ്യ ബാറ്റിങ്; ഒൻപതുകാരൻ വിഘ്നജിനെ ഏറ്റെടുക്കാൻ രാജസ്ഥാൻ റോയൽസ്
Published by: Rajesh V
First published: May 9, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories