നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുല്‍ വരുമ്പോള്‍ എല്ലാവരും മാവോയിസ്റ്റോ? ശബാനയ്‌ക്കെതിരേ എന്തിനാണ് കേസെടുത്തത്?

  രാഹുല്‍ വരുമ്പോള്‍ എല്ലാവരും മാവോയിസ്റ്റോ? ശബാനയ്‌ക്കെതിരേ എന്തിനാണ് കേസെടുത്തത്?

  ആര്‍.കെ ബിജുരാജിന്റെ നക്സല്‍ ദിനങ്ങള്‍ എന്ന പുസ്തകം കൈവശം വെച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

  ഷബാന ജാസ്മിൻ

  ഷബാന ജാസ്മിൻ

  • News18
  • Last Updated :
  • Share this:
   #മനു ഭരത്

   കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതിനു മുന്നോടിയായി വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്തിനെന്ന ചോദ്യമുയരുന്നു. കല്‍പ്പറ്റ എന്‍.എം.എസ്.എം സർക്കാർ കോളേജിലെ ഒന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥിനി ശബാന ജാസ്മിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച രാവിലെ പത്തരയോടെ കസ്റ്റഡിയില്‍ എടുത്ത വിദ്യാർഥിനിയെ വൈകുന്നേരം നാലിനാണ് ജാമ്യത്തില്‍ വിട്ടയച്ചത്.

   ആര്‍.കെ ബിജുരാജിന്റെ നക്സല്‍ ദിനങ്ങള്‍ എന്ന പുസ്തകം കൈവശം ച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. അതേസമയം കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം  പറയുന്നതാണ് 'നക്സല്‍ ദിനങ്ങള്‍' എന്ന പുസ്തകം. ഡി.സി ബുക്‌സാണ് ഇതിന്റെ പ്രസാധകര്‍.

   അതേസമയം എന്തിനാണ് തന്നെ പോലീസ് പിടികൂടിയതെന്നു മനസിലാകാതെ പകച്ച് നില്‍ക്കുകയാണ് ശബാന. രാവിലെ സുഹൃത്തിനെ കാണാന്‍ കല്പറ്റ നഗരത്തില്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. നിരോധിക്കാത്ത പുസ്തകം കൈയ്യില്‍ വയ്ക്കുന്നത് എങ്ങനെ തെറ്റാകുമെന്നും ശബാന ചോദിക്കുന്നു.

   Also Read സ്‌ട്രെക്ച്ചറുമായി രാഹുല്‍; റിപ്പോര്‍ട്ടറുടെ ഷൂ കൈയ്യിലേന്തി പ്രിയങ്ക

   ശബാനയെ ജാമ്യത്തില്‍ എടുക്കാന്‍ സ്റ്റേഷനിൽ എത്തിയ പൊതുപ്രവര്‍ത്തകരോടും പൊലീസ് മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. വഴിക്കടവ് സ്വദേശിനിയായാണ് ശബാന ജാസ്മിന്‍.

   2015-ലാണ് എ.കെ ബിജുരാജിന്റെ നക്‌സല്‍ ദിനങ്ങള്‍ പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം പതിപ്പ് അടുത്തിടെയാണ് ഡി.സി ബുക്‌സ് വില്‍പനയ്‌ക്കെത്തിച്ചത്. കുന്നിക്കല്‍ നാരായണനില്‍ തുടങ്ങി കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ചരിത്രം സമ്പൂര്‍ണ്ണമായി പറയുന്നതാണ് ഈ പുസ്തകം.

   അടുത്തിടെ വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് എതിരായ പ്രതിഷേധങ്ങൾ അവസാനിക്കുന്നതിന് മുൻപാണ് പുസ്തകം കൈയ്യിൽ കരുതിയതിന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥിനിയെ കസ്റ്റഡിയിൽ എടുത്തത്.

   First published:
   )}